Jump to content

വിർജിൻ ആന്റ് ചൈൽഡ് വിത്ത് എ റോസറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിർജിൻ ആൻറ് ചൈൽഡ് വിത്ത് എ റോസറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Virgin and Child with a Rosary
Year1651
Dimensions59.5 സെ.മീ (23.4 ഇഞ്ച്) × 38.5 സെ.മീ (15.2 ഇഞ്ച്)

ഇറ്റാലിയൻ കലാകാരിയായ ആർട്ടമേസ്യാ ജെന്റിലെസ്കിയുടെ അവസാനകാലത്തെ പെയിന്റിംഗുകളിൽ ഒന്നാണ് വിർജിൻ ആൻറ് ചൈൽഡ് വിത്ത് എ റോസറി. (It: Madonna e Bambino con rosario) 1651-ൽ പൂർത്തിയാക്കിയ വലിപ്പത്തിൽ ചെറിയ ഈ ചിത്രം ചെമ്പിൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ്. സ്പെയിനിൽ എൽ എസ്കോറിയൽ ശേഖരത്തിലാണ് ഈ ചിത്രം നിലവിൽ കാണപ്പെടുന്നത്.

മേശയുടെ അരികിൽ ഒപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം യഥാർത്ഥത്തിൽ ജെന്റിലേച്ചിയുടേതാണോ എന്ന കാര്യത്തിൽ ചില ചർച്ചകൾ നടന്നിട്ടുണ്ട്. ചിത്രത്തിൽ ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ഒരു പണ്ഡിതൻ ചൂണ്ടിക്കാട്ടി. ജെന്റിലേച്ചി മറ്റൊരിടത്തും ഈ നിറങ്ങൾ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ എക്സിബിഷനിലെ 2001-ലെ കാറ്റലോഗ് സൂചിപ്പിക്കുന്നത് ചിത്രം ജെന്റിലേച്ചിയുടേതാണെന്നും ഗൈഡോ റെനി എന്ന കലാകാരന്റെ ആദ്യകാല ഭക്തി ചിത്രങ്ങളെ ഇത് വളരെയധികം സൂചിപ്പിക്കുന്നുവെന്നും കാണിക്കുന്നു.[1]

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]

അവലംബം

[തിരുത്തുക]
  1. Christiansen, Keith; Mann, Judith (2001). Orazio and Artemesia Gentileschi. Metropolitan Museum of Art. p. 427.
  2. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.