വിർജിൻ ആന്റ് ചൈൽഡ് വിത്ത് എ റോസറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virgin and Child with a Rosary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Virgin and Child with a Rosary
La Vergine e il Bambino con il rosario Artemisia.jpg
Year1651
Dimensions59.5 സെ.m (23.4 in) × 38.5 സെ.m (15.2 in)

ഇറ്റാലിയൻ കലാകാരനായ ആർട്ടമേസ്യാ ജെന്റിലെസ്കിയുടെ അവസാനകാലത്തെ പെയിന്റിംഗുകളിൽ ഒന്നാണ് വിർജിൻ ആൻറ് ചൈൽഡ് വിത്ത് എ റോസറി. (It: Madonna e Bambino con rosario) 1651-ൽ പൂർത്തിയാക്കിയ വലിപ്പത്തിൽ ചെറിയ ഈ ചിത്രം ചെമ്പിൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ്. സ്പെയിനിൽ എൽ എസ്കോറിയൽ ശേഖരത്തിലാണ് ഈ ചിത്രം നിലവിൽ കാണപ്പെടുന്നത്.

മേശയുടെ അരികിൽ ഒപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം യഥാർത്ഥത്തിൽ ജെന്റിലേച്ചിയുടേതാണോ എന്ന കാര്യത്തിൽ ചില ചർച്ചകൾ നടന്നിട്ടുണ്ട്. ചിത്രത്തിൽ ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ഒരു പണ്ഡിതൻ ചൂണ്ടിക്കാട്ടി. ജെന്റിലേച്ചി മറ്റൊരിടത്തും ഈ നിറങ്ങൾ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ എക്സിബിഷനിലെ 2001-ലെ കാറ്റലോഗ് സൂചിപ്പിക്കുന്നത് ചിത്രം ജെന്റിലേച്ചിയുടേതാണെന്നും ഗൈഡോ റെനി എന്ന കലാകാരന്റെ ആദ്യകാല ഭക്തി ചിത്രങ്ങളെ ഇത് വളരെയധികം സൂചിപ്പിക്കുന്നുവെന്നും കാണിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Christiansen, Keith; Mann, Judith (2001). Orazio and Artemesia Gentileschi. Metropolitan Museum of Art. p. 427.