വിൻഡോസ് ഫോൺ 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് ഫോൺ 7
Developerമൈക്രോസോഫ്റ്റ് കോർപ്പറേഷൻ
OS familyവിൻഡോസ് ഫോൺ
Source modelClosed-source
Latest releaseവിൻഡോസ് ഫോൺ 7.8 / മാർച്ച്‌ 15, 2013
Licenseവാണിജ്യസംബന്ധമായ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ
Preceded byവിൻഡോസ് ഫോൺ 6.5
Succeeded byവിൻഡോസ് ഫോൺ 8
Official websitewww.windowsphone.com
Support status
മുഖ്യധാരാ പിന്തുണ സെപ്റ്റംബർ 9, 2014 -നു നിർത്തലാക്കി [1]

വിൻഡോസ് ഫോണിൽ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ്‌ സിസ്റ്റം ആണ് വിൻഡോസ് ഫോൺ 7. 2010 ഒക്ടോബർ 10 -നു ലോകവ്യാപകമായി പുറത്തിറക്കിയ ഈ പതിപ്പിന്റെ നവീകരിച്ച പതിപ്പായ വിൻഡോസ് ഫോൺ 7.8 പുറത്തിറക്കിയത് 2013 ജനുവരി -ൽ ആണ്. ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്ന ഹോം സ്ക്രീൻ ഉള്ളതായിരുന്നു വിൻഡോസ് ഫോൺ 7.8 പതിപ്പ്. തുടർന്ന് വന്ന വിൻഡോസ് ഫോൺ 8 എന്ന പതിപ്പിനോട് ഒപ്പമെത്തില്ലെങ്കിലും അതിനേക്കാൾ ഒട്ടും മോശമല്ലാത്ത ഒരു പതിപ്പായിരുന്നു വിൻഡോസ് ഫോൺ 7.8

വിൻഡോസ് ഫോൺ 7 ഓപ്പറേറ്റിങ്‌ സിസ്റ്റത്തിനുള്ള എല്ലാ വിധ പിന്തുണകളും സെപ്റ്റംബർ 9, 2014 -നു മൈക്രോസോഫ്റ്റ് നിർത്തലാക്കും.[2]

വികസനം[തിരുത്തുക]

2010 ഫെബ്രുവരി 5 -നു നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി വിൻഡോസ് ഫോൺ 7 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി.,[3]

എച്ച് ടി സി, സാംസങ്ങ്, ഡെൽ, എൽ ജി എന്നീ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാണ കമ്പനികളുമായി ചേർന്ന് വിൻഡോസ് ഫോൺ 7 -ൽ പ്രവർത്തിക്കുന്ന 10 സ്മാർട്ട് ഫോണുകൾ 2010 ഒക്ടോബറോടെ വിപണിയിൽ എത്തിയ്ക്കും എന്ന് മൈക്രോസോഫ്റ്റ് തലവൻ സ്റ്റീവ് ബാൾമർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ആദ്യ ഘട്ടത്തിൽ 30 രാജ്യങ്ങളിൽ വിൽപന നടന്നു.[4]

2011 -ലെ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ, വിൻഡോസ് ഫോൺ 7 -ന്റെ പുതിയ പതിപ്പായ വിൻഡോസ് ഫോൺ 7.5 ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു. മംഗോ എന്നായിരുന്നു ഈ പതിപ്പ് അറിയപ്പെട്ടിരുന്നത്.[5]

2012 -ൽ ടാൻഗോ എന്നൊരു ചെറിയ പരിഷ്കരണവും പുറത്തിറങ്ങി.

2013 ജനുവരി -ൽ വിൻഡോസ് ഫോൺ 7.8 എന്ന പുതുക്കലോടെ മൈക്രോസോഫ്റ്റ് വിൻഡോസ് ഫോൺ 8 -ഇന്റെ പുറത്തിറക്കലിൽ ശ്രദ്ധയൂന്നി.

അവലംബം[തിരുത്തുക]

  1. "Microsoft Support Lifecycle: Windows Phone 7.8". Microsoft Support. Microsoft Corporation. Retrieved 30 June 2014.
  2. Reisinger, Don. (2013-03-18) Microsoft to end Windows Phone 7.8 and 8 support in 2014 | Microsoft - CNET News. News.cnet.com. Retrieved on 2014-06-30.
  3. "Mobile World Congress 2010 – day one overview". TechCentral. NewsCentral Media. February 15, 2010. Retrieved June 30, 2014.
  4. Ricker, Thomas (October 11, 2010). "Microsoft announces ten Windows Phone 7 handsets for 30 countries: October 21 in Europe and Asia, November 8 in US (Update: Video!)". Engadget. AOL. Retrieved June 30, 2014.
  5. Shankland, Stephen (February 15, 2011). "Windows Phone 7 update to offer IE9". ZDNet. CBS Interactive. Retrieved June 30, 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിൻഡോസ്_ഫോൺ_7&oldid=2290965" എന്ന താളിൽനിന്ന് ശേഖരിച്ചത്