വിൻക
വിൻക | |
---|---|
നിത്യകല്യാണി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Vinca L. 1753
|
Synonyms[1] | |
|
അപ്പോസൈനേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് വിൻക (Vinca). യൂറോപ്പ്, വടക്കു പടിഞ്ഞാറേ ആഫ്രിക്ക, തെക്കേ ഏഷ്യ, ആസ്ട്രേലിയ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നു.[2][3][4][5]
സവിശേഷതകൾ
[തിരുത്തുക]ഈ സസ്യജനുസ്സിലെ മിക്ക സസ്യങ്ങളും ഒന്നുമൂതൽ രണ്ട് മീറ്റർ വരെ നീളത്തിൽ പടർന്നു കിടക്കുന്ന കാണ്ഡത്തോടു കൂടിയവയാണ്. ഇവയുടെ ഇലകൾ ലഘുപത്രങ്ങളും ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയും ആണ്. 1-9 സെ.മീ. നീളവും 0.5-6 സെ.മീ. വീതിയുമുള്ള ഇവയുടെ ഇലകൾക്ക് അണ്‌ഡാകൃതിയാണുള്ളത്.[6]
വർഷത്തിൽ മിക്കപ്പോഴും പുഷ്പിക്കുന്ന ഇവയ്ക്ക് ദ്വിലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളാണുള്ളത്. സാധാരണയായി താഴ്ഭാഗം കൂടിച്ചേർന്ന അഞ്ച് ഇതളുകളോടു കൂടിയതാണിവയുടെ പൂക്കൾ. മിക്ക സ്പീഷിസുകൾക്കും ദളങ്ങളുടെ നിറം വയലറ്റോ അതിന് സാമ്യമുള്ള നിറങ്ങളോ ആണ്. എന്നാൽ വിരളം സ്പീഷിസുകളിൽ ദളങ്ങൾക്ക് വെളുത്ത നിറവും കാണപ്പെടുന്നു.[6][7]
അവലംബം
[തിരുത്തുക]- ↑ "World Checklist of Selected Plant Families". Retrieved May 17, 2014.
- ↑ Flora Europaea: Vinca
- ↑ "EuroMed Plantbase Project: Vinca". Archived from the original on 2012-03-09. Retrieved 2016-04-11.
- ↑ Flora of Pakistan: Vinca
- ↑ Altervista Flora Italiana, genere Vinca included photos plus European distribution maps
- ↑ 6.0 6.1 Blamey, M., & Grey-Wilson, C. (1989).
- ↑ Huxley, A., ed. (1992).