Jump to content

വിസ്ലാവ സിംബോർസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസ്ലാവ സിംബോർസ്ക
Wisława Szymborska Kraków, Poland, 23 October 2009
Wisława Szymborska
Kraków, Poland, 23 October 2009
ജനനം(1923-07-02)2 ജൂലൈ 1923
Prowent, Poland (now Bnin, Kórnik, Poland)
മരണം1 ഫെബ്രുവരി 2012(2012-02-01) (പ്രായം 88)[1]
Kraków, Poland
തൊഴിൽPoet, essayist, translator
ദേശീയതPolish
അവാർഡുകൾGoethe Prize (1991)
Herder Prize (1995)
Nobel Prize in Literature
1996

വിഖ്യാത പോളിഷ് കവയിത്രിയും 1996 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവുമാണ് വിസ്ലാവ സിംബോർസ്ക [viˈswava ʂɨmˈbɔrska], Polish: Maria Wisława Anna Szymborska (2 ജൂലൈ 1923 – 1 ഫെബ്രുവരി 2012).യുദ്ധവും തീവ്രവാദ വിരുദ്ധതയുമാണ് സിംബോർസ്ക കവിതകളിലെ മുഖ്യ പ്രമേയങ്ങൾ.[2]

ജീവിതരേഖ

[തിരുത്തുക]

പടിഞ്ഞാറൻ പോളണ്ടിലെ പ്രോവന്റിൽ (Prowent) 1923 ൽ ജനിച്ചു. പോളിഷ് സാഹിത്യവും സാമൂഹ്യ ശാസ്ത്രവും പഠിച്ചു.(1945 - 48) ക്രാക്കോവിലെ ലിറ്ററി ലൈഫ് എന്ന മാഗസനിൽ ജോലി ചെയ്തിരുന്നു. വളരെ കുറച്ച് കവിതകൾ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള സിംബോർസ്ക സാഹിത്യ നിരൂപകയുമായിരുന്നു. ഫ്രഞ്ച് കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ട് കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് യൂണിയനും പിന്തുണ നൽകിയിരുന്നു. സ്റ്റാലിൻ കാലത്താണ് ദാറ്റ്‌സ് വാട്ട് വി ലീവ് ഫോർ എന്ന ആദ്യകവിതാസമാഹാരം പുറത്തിറങ്ങിയത്. രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ പുസ്തകം ക്വസ്റ്റ്യൻ പുട്ട് മൈസെൽഫ് പ്രസിദ്ധീകരിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടായിരുന്നൂ സിംബോർസ്‌കയുടെ ആഭിമുഖ്യം.[3] കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന കാലത്ത് അവർ ലേ വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തിന് പിന്തുണ നൽകിയിരുന്നു.[4] 2012 ഫെബ്രുവരി 1 ന് അന്തരിച്ചു.[5]

പ്രധാന കൃതികൾ

[തിരുത്തുക]
 • 1952: Dlatego żyjemy ("That's Why We Are Alive")
 • 1954: Pytania zadawane sobie ("Questioning Yourself")
 • 1957: Wołanie do Yeti ("Calling Out to Yeti")
 • 1962: Sól ("Salt")
 • 1966: 101 wierszy ("101 Poems")
 • 1967: Sto pociech ("No End of Fun")
 • 1967: Poezje wybrane ("Selected Poetry")
 • 1972: Wszelki wypadek ("Could Have")
 • 1976: Wielka liczba ("A Large Number")
 • 1986: Ludzie na moście ("People on the Bridge")
 • 1989: Poezje: Poems, bilingual Polish-English edition
 • 1992: Lektury nadobowiązkowe ("Non-required Reading")
 • 1993: Koniec i początek ("The End and the Beginning")
 • 1996: Widok z ziarnkiem piasku ("View with a Grain of Sand")
 • 1997: Sto wierszy - sto pociech ("100 Poems - 100 Happinesses")
 • 2002: Chwila ("Moment")
 • 2003: Rymowanki dla dużych dzieci ("Rhymes for Big Kids")
 • 2005: Dwukropek ("Colon")
 • 2009: Tutaj ("Here")

പുരസ്കാരങ്ങൾ

[തിരുത്തുക]
 • സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം 1954
 • പോളിഷ് മന്ത്രാലയത്തിന്റെ സംസ്കാര പുരസ്കാരം 1963
 • ഗൊയ്ഥെ പുരസ്കാരം 1991
 • ഹെരഡർ പ്രൈസ് 1995
 • സാഹിത്യത്തിനായുള്ള നോബൽ പുരസ്കാരം 1996

അവലംബം

[തിരുത്തുക]
 1. Dates of birth and death for Wisława Szymborska
 2. Duval Smith, Alex (14 October 2005). "A Nobel Calling: 100 Years of Controversy". The Independent. Independent Print Limited. Archived from the original on 2007-12-24. Retrieved 26 April 2008. 1996: The themes in this Polish poet's 16 collections are wide-ranging, though many deal with war and terrorism. Her poem, "The End and the Beginning", reads: "No sound bites, no photo opportunities And it takes years All the cameras have gone To other wars." Szymborska was born in Kórnik, in western Poland, in 1923.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-02. Retrieved 2012-02-02.
 4. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10949375&programId=1073753760&tabId=11&contentType=EDITORIAL[പ്രവർത്തിക്കാത്ത കണ്ണി]
 5. http://www.nytimes.com/2012/02/02/books/wislawa-szymborska-nobel-winning-polish-poet-dies-at-88.html

പുറം കണ്ണികൾ

[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=വിസ്ലാവ_സിംബോർസ്ക&oldid=3800080" എന്ന താളിൽനിന്ന് ശേഖരിച്ചത്