വിവാൻ സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ ഒരു ഇന്ത്യൻ ചിത്രകാരനാണ് വിവാൻ സുന്ദരം (ജനനം:1943). ചിത്രങ്ങൾ, ശിൽപങ്ങൾ, പ്രിൻറുകൾ, ഫൊട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട് എന്നിങ്ങനെ വിവിധ മുഖങ്ങളുണ്ട് വിവാന്റെ കലാലോകത്തിന്. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണു വിവാൻ.

ജീവിതരേഖ[തിരുത്തുക]

സിംലയിൽ ജനനം. ലണ്ടനിലെ സ്കൂളിൽ പഠനത്തിനു ശേഷം രാജ്യത്തെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി വളർന്ന ഇദ്ദേഹത്തിൻറെ കല ഭിത്തിയിൽ തൂങ്ങുന്ന ദ്വിമാന ചിത്രങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. പ്രശസ്ത ഫൊട്ടോഗ്രഫർ ഉമ്രാവോ ഷേർഗിലാണ് മുത്തച്ഛൻ. അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.[1][2] 1966 ൽ ലണ്ടനിൽ ആദ്യ പ്രദർശനം നടത്തി."ദ "ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു", ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇൻഡ്യൻ എമർജൻസി" എന്നീ പരമ്പരകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് പ്രശസ്തമാണ്.[3]

പ്രദർശനങ്ങൾ[തിരുത്തുക]

വിദേശം[തിരുത്തുക]

ഭാരതത്തിൽ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനലെയിൽ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാൻ സുന്ദരം രൂപം നൽകിയ ബ്ലാക്ക് ഗോഡ് എന്ന ഇൻസ്റ്റലേഷൻ കാണുന്നവർ

ഇന്ത്യയിൽ നടന്ന ആദ്യ ബിനലെ, കൊച്ചി-മുസിരിസ് ബിനലെയിൽ വിവാൻ 'ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു. മുസിരിസിൽ നിന്നു ഖനനം ചെയ്തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചിരിക്കുന്നത്. ആ ചെറു കഷണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവെച്ചും കെട്ടിയുയർത്തിയും ഒരു നഗരരൂപത്തിന്റെ പുനഃസൃഷ്ടിയാണ് വിവാൻ സുന്ദരം നടത്തിയിരിക്കുന്നത്. മുസിരിസിന്റെ ശക്തമായ വാണിജ്യബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉപയോഗിച്ചിരിക്കുന്നു. ഈ സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളത്രയും ചിത്രീകരിച്ച് ഒരു വീഡിയോ ഇൻസ്റ്റലേഷനും ബിനാലെയിൽ തയ്യാറാക്കിയിട്ടുണ്ട്.[4] 13 മിനിട്ടുള്ള ഈ വിഡിയോയിൽ ശബ്ദമില്ല.

അവലംബം[തിരുത്തുക]

  1. http://malayalam.yahoo.com/%E0%B4%AA%E0%B4%B4%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%AE%E0%B4%AF%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B4%82-220519232.html
  2. "Vivan Sundaram's Re-take of 'Amrita'" (PDF). IIAS (International Institute for Asian Studies). ശേഖരിച്ചത് 2012-09-09.
  3. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസംബർ 16 - 22
  4. http://www.madhyamam.com/news/204952/121218

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവാൻ_സുന്ദരം&oldid=3091442" എന്ന താളിൽനിന്ന് ശേഖരിച്ചത്