Jump to content

ഗീത കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീത കപൂർ
ജനനം1943
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപിക, ക്യൂറേറ്റർ
അറിയപ്പെടുന്നത്കലാ വിമർശക

2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കലാ വിമർശകയും ക്യൂറേറ്ററുമാണ്ഗീത കപൂർ. ഡൽഹിയിലെ മോഡേൺ സ്കൂൾ പ്രിൻസിപ്പലായിരുന്ന എം.എൻ. കപൂറിന്റെ മകളാണ്. സ്കൂൾ പഠന കാലത്തേ കലാരംഗങ്ങളിൽ ഗീത മികവ് പ്രകടിപ്പിച്ചിരുന്നു.

ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് കലാ പഠനത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടൻ റോയൽ കോളേജിൽ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും നേടി.[1]

1967 മുതൽ 1973 വരെ ഡൽഹി ഐ.ഐ.ടിയിലെ സാമൂഹ്യശാസ്ത്ര വകുപ്പ് അധ്യാപികയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ നിന്ന് ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റലേഷൻ കലാകാരനായ വിവാൻ സുന്ദരമാണ് ഭർത്താവ്.

കൃതികൾ

[തിരുത്തുക]
  • Geeta Kapur. Contemporary Indian Artists, Vikas Pub. 1978. ISBN 978-0-7069-0527-4.
  • Apinan Poshyananda, Thomas McEveilley, Geeta Kapur and others. Contemporary Art in Asia: Traditions, Tensions, 1997.
  • Geeta Kapur, When Was Modernism: Essays on Contemporary Cultural Practice in India, 2000.
  • Jean-Hubert Martin, Geeta Kapur and others, Cautionary Tales: Critical Curating, Tulika, 2007. ISBN 81-85229-14-7.
  • Sabeena Gadihoke, Geeta Kapur and Christopher Pinney, Where Three Dreams Cross: 150 Years of Photography from India, Pakistan and Bangladesh, 2010.

ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

അവലംബം

[തിരുത്തുക]
  1. Adil Jusswalla; Eunice De Souza. Statements :anthology of Indian Prose in English. Orient Blackswan. p. 153. ISBN 0-86125-263-2.

പുറം കണ്ണികൾ

[തിരുത്തുക]
  • Video discussing Geeta Kapur's influence.
"https://ml.wikipedia.org/w/index.php?title=ഗീത_കപൂർ&oldid=3350982" എന്ന താളിൽനിന്ന് ശേഖരിച്ചത്