വിന്നിത്സ ദേശീയ മെഡിക്കൽ സർവകലാശാല എൻ . ഐ. പിറഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിന്നിത്സ ദേശീയ മെഡിക്കൽ സർവകലാശാല എൻ . ഐ. പിറഗോവ
Вінницький національний медичний університет ім. М. І. Пирогова
Vinnytsia National Medical University
സർവകലാശാല പ്രധാന കെട്ടിടം
തരംനാലാം അംഗീകാര നിലവാരം, ദേശീയം
സ്ഥാപിതം1921
റെക്ടർമൊറോസ് വസീലി മാക്സിമോവിച്ച്[1]
സ്ഥലംവിന്നിത്സ,  ഉക്രൈൻ
49°13′40″N 28°26′46″E / 49.2279°N 28.446°E / 49.2279; 28.446
വെബ്‌സൈറ്റ്https://www.vnmu.edu.ua

വിന്നിത്സ ദേശീയ മെഡിക്കൽ സർവകലാശാല എൻ . ഐ. പിറഗോവ 1921 ൽ സ്ഥാപിതമായ ഒരു ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണ്.[2]

1960 ൽ സ്ഥാപനത്തിന് നിക്കോളായ് പിറഗോവിൻ്റെ പേര് നൽകപെട്ടു, 1984 ൽ ഓർഡർ ഓഫ് ദി ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു . 1994 മുതൽ, വിന്നിറ്റ്സിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു സർവ്വകലാശാലയെന്ന നിലയിൽ IV ലെവൽ അക്രഡിറ്റേഷൻ സാക്ഷ്യപ്പെടുത്തുകയും സർവകലാശാല അംഗീകാരം നേടുകയും ചെയ്തു. 2002 ൽ സർവകലാശാല ദേശീയ പദവി നേടി [3] സർവകലാശാലയുടെ റെക്ടർ : മൊറോസ് വസീലി മാക്സിമോവിച്ച് - ഡോക്ടർ ഓഫ് സയൻസ്, പ്രൊഫസർ, ഉക്രെയ്നിലെ സയൻസ് ആൻഡ് ടെക്നോളജിയിലെ ഓണറേഡ് വർക്കർ, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ അക്കാദമിഷ്യൻ [4], , ഹീറോ ഓഫ് ഉക്രെയ്ൻ, എന്നീ പദവികളുടെ ഉടമയാണ്.

ചരിത്രം[തിരുത്തുക]

1960 ൽ സ്ഥാപനത്തിന് നിക്കോളായ് പിറഗോവിൻ്റെ പേര് നൽകപെട്ടു, 1984 ൽ സ്ഥാപനത്തിന് ഓർഡർ ഓഫ് ദി ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു . 1994 ൽ വിന്നിറ്റ്സിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഐവി ലെവൽ അക്രഡിറ്റേഷൻ അനുസരിച്ച് സർട്ടിഫിക്കറ്റും അംഗീകാരവും ലഭിച്ചു, സർവകലാശാല പദവി നൽകി. ദേശീയ സർവകലാശാല നിലവാരം 2002 ൽ കൈവരിച്ചു. അതേ വർഷം തന്നെ സ്ഥാപനത്തിന് ഉക്രേനിയൻ മന്ത്രിസഭയുടെയും, ഉക്രേനിയൻ വെർകോവ്ന റാഡായുടെയും ബഹുമാന സർട്ടിഫിക്കറ്റുകൾ ലഭിച്ചു.

സ്ഥാപനത്തിന് സർവകലാശാല പദവി ലഭിച്ചതിനുശേഷം, ദന്തവൈദ്യം, ഫാർമസ്യൂട്ടിക്കൽ അദ്ധ്യയനവിഭാഗങ്ങളിൽ ആധുനിക അധ്യാപന ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടു, വൈദ്യം, ഫാർമസി, ദന്തവൈദ്യം, ബിരുദാനന്തര അദ്ധ്യയനവിഭാഗങ്ങളിൽ 10 പുതിയ വകുപ്പുകൾ ആരംഭിച്ചു.

ഉക്രെയ്ൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം പ്രവർത്തനത്തിന്റെ പല മാനദണ്ഡങ്ങളും അനുസരിച്ച്, സർവകലാശാല വർഷങ്ങളായി മുൻ‌നിരയിലാണ്.

പരാമർശങ്ങൾ[തിരുത്തുക]

  1. http://foreign.vnmu.edu.ua/en/statement-by-rector/
  2. "world directory of medical schools".
  3. "National Pirogov Memorial Medical University, Vinnytsya".
  4. "NATIONAL ACADEMY OF MEDICAL SCIENCES OF UKRAINE". Archived from the original on 2012-07-11.{{cite web}}: CS1 maint: bot: original URL status unknown (link)