വിനോദ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനോദ് മേത്ത
ജനനം(1942-05-31)മേയ് 31, 1942[1]
മരണം2015 മാർച്ച് 8 (aged 73)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബിരുദം
കലാലയംലക്നോ സർവകലാശാല
തൊഴിലുടമഔട്ട്‌ലുക്ക് ഇന്ത്യ
അറിയപ്പെടുന്നത്പത്രപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)സുമിത പോൾ

മുതിർന്ന പ്രത്രപ്രവർത്തകനും ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു വിനോദ് മേത്ത (1942 - 8 മാർച്ച് 2015). ഇന്ത്യ പോസ്റ്റ്, സൺഡേ ഒബ്‌സർവർ, ദ ഇൻഡിപെൻഡന്റ്, പയനിയർ എന്നീ പ്രസിദ്ധീകരണങ്ങൾ സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

ഇന്ത്യാവിഭജനത്തിന് മുന്പ് വടക്കൻ പഞ്ചാബിന്റെ ഭാഗമായിരുന്ന റാവൽപിണ്ടിയിൽ 1942 മേയ് 31നാണ് വിനോദ് മേത്ത ജനിച്ചത്. മൂന്നു വയസുള്ളപ്പോൾ മേത്തയും കുടുംബവും ഇന്ത്യയിലേക്ക് കുടിയേറി. ലക്‌നൗവിൽ സ്കൂൾ വിദ്യാഭ്യാസവും സർവകലാശാല പഠനവും പൂർത്തിയാക്കി. പല ജോലികളും നോക്കിയ ശേഷം 1974ൽ പുരുഷന്മാർക്ക് വേണ്ടിയുള്ള മാഗസിനായ ഡെബോണെയറിന്റെ എഡിറ്റിംഗ് ജോലി ചെയ്തു. 1995ലാണ് മേത്ത ഔട്ട്‌ലുക്ക് സ്ഥാപിച്ചത്. 2012 ഫെബ്രുവരിയിൽ അദ്ദേഹം ഔട്ട്‌ലുക്കിന്റെ പത്രാധിപ സ്ഥാനം ഒഴി‌ഞ്ഞു. തുടർന്ന് ഉപദേശകന്റെ സ്ഥാനം വഹിച്ചു.[3]

സഞ്ജയ് ഗാന്ധിയുടേയും മീനാകുമാരിയുടേയും ജീവചരിത്രം തയ്യാറാക്കിയത് മേത്തയാണ്. ഏറെ ശ്രദ്ധ നേടിയ 'ലക്‌നൗ ബോയ്' എന്ന പേരിൽ ആത്മകഥാംശമുള്ള ഓർമക്കുറിപ്പ് 2011ൽ മേത്ത പ്രസിദ്ധീകരിച്ചു. മാദ്ധ്യമ പ്രവർത്തകയായ സുമിതാ പോളാണ് ഭാര്യ.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്‌ ഡൽഹിയിലെ എയിംസ്‌ ആശുപത്രിയിൽ 2015 മാർച്ച് 7 നു അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ബോംബെ
  • എ പ്രൈവറ്റ് വ്യൂ
  • ദ സഞ്ചയ് സ്റ്റോറി
  • മീനാകുമാരി
  • മിസ്റ്റർ എഡിറ്റർ
  • ഹൗ ക്ലോസ് ആർ യു ടു ദ പി.എം
  • ലക്നൗ ബോയ്

അവലംബം[തിരുത്തുക]

  1. Singh, Kushwant (2012-01-28). "Of the grumbling Lucknow boy and John Keats". Hindustan Times. മൂലതാളിൽ നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-22.
  2. "മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് മേത്ത അന്തരിച്ചു". news.keralakaumudi.com. ശേഖരിച്ചത് 8 മാർച്ച് 2015.
  3. "പ്രശസ്ത പത്രപ്രവർത്തകൻ വിനോദ് മേത്ത അന്തരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mehta, Vinod
ALTERNATIVE NAMES
SHORT DESCRIPTION Indian journalist
DATE OF BIRTH May 31, 1942
PLACE OF BIRTH Rawalpindi, in Pakistan
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വിനോദ്_മേത്ത&oldid=3800032" എന്ന താളിൽനിന്ന് ശേഖരിച്ചത്