വിട്രിസിറ്റി
പ്രമാണം:WiTricity logo.jpg | |
സ്ഥാപകൻ | Marin Soljačić |
---|---|
ആസ്ഥാനം | , |
പ്രധാന വ്യക്തി | Eric Giler, CEO |
വെബ്സൈറ്റ് | www |
ചാലകങ്ങളില്ലാതെ വൈദ്യുതോർജ്ജം ഒരു സ്ഥാനത്തുനിന്നു് മറ്റൊരു സ്ഥാനത്തേക്കു് അയക്കുവാനുള്ള ഒരു ഊർജ്ജപ്രേഷണ സങ്കേതമാണു് ചാലകരഹിത വൈദ്യുതി അഥവാ വയർലെസ്സ് ഇലക്ട്രിസിറ്റി. വയർലെസ്സ് എനർജി ട്രാൻസ്ഫർ എന്ന ഈ നൂതനവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയുടെ അംഗീകരിക്കപ്പെട്ട ട്രേഡ്മാർക്ക് ആണു് വിട്രിസിറ്റി(WiTricity).
വൈദ്യുതി കണ്ടുപിടിച്ച ആദ്യനാളുകളിൽ തന്നെ നിക്കോളാ ടെസ്ല തുടങ്ങിയവർ ഈ മാർഗ്ഗം പരീക്ഷിച്ചിരുന്നുവെങ്കിലും 2007ൽ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണു് പ്രായോഗികമായി ചാലകരഹിതവൈദ്യുതി ആദ്യം പരീക്ഷിച്ചു വിജയിച്ചതു്.പ്രേരകവൈദ്യുതി ഉപയോഗിച്ച് രണ്ടു മീറ്ററോളം അകലത്തിൽ കമ്പിയില്ലാതെ വൈദ്യുതിപായിച്ച് വൈദ്യുത ബൾബ് കത്തിച്ചാണ് അവർ ഈ പരീക്ഷണം നടത്തിയത്.
ആധുനിക വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങൾ സൗകര്യപ്രദമായി ചാർജ്ജ് ചെയ്യുന്നതിലും വൈദ്യുതി വിതരണമേഖലയിൽ പുതിയ രീതികൾ കൊണ്ടുവരുന്നതിലും വളരെ പ്രതീക്ഷകൾക്കു വക നൽകുന്ന ഒരു സങ്കേതമാണിതു്. പക്ഷേ, നിലവിൽ ഈ രീതിക്ക് കാര്യക്ഷമത വളരെ കുറവാണ്.