Jump to content

വിക്ടോറിയ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A gold replica on display at Museums Victoria

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ മെൽബണിൽ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് പ്രധാന മ്യൂസിയങ്ങളായ മെൽബൺ മ്യൂസിയം, ഇമിഗ്രേഷൻ മ്യൂസിയം, സയൻസ് വർക്ക്സ് എന്നിവ ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിക്ടോറിയ മ്യൂസിയം. ഇത് റോയൽ എക്സിബിഷൻ കെട്ടിടത്തിന്റെയും മെൽബണിലെ മോറെലാന്റ് നഗരത്തിലെ ഒരു സംഭരണ കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലാണ്.

ചരിത്രം

[തിരുത്തുക]

മ്യൂസിയത്തിന്റെ ചരിത്രത്തിൽ ഫ്രെഡറിക് മക്കോയിയുടെ കീഴിൽ 1854-ൽ നാഷണൽ മ്യൂസിയം ഓഫ് വിക്ടോറിയ സ്ഥാപിതമായി.[1]ദി ലൈബ്രറി, മ്യൂസിയംസ് ആന്റ് നാഷണൽ ഗാലറി ആക്റ്റ് 1869 മ്യൂസിയത്തിനെ പബ്ലിക് ലൈബ്രറിയും നാഷണൽ ഗാലറി ഓഫ് വിക്ടോറിയയുമായും സംയോജിപ്പിച്ചെങ്കിലും 1944-ൽ പബ്ലിക് ലൈബ്രറി, നാഷണൽ ഗാലറി ആന്റ് മ്യൂസിയം ആക്റ്റ് പ്രാബല്യത്തിൽ വന്നപ്പോൾ ഈ ഭരണപരമായ ബന്ധം വിച്ഛേദിക്കപ്പെടുകയും അവ വീണ്ടും മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളായി മാറുകയും ചെയ്തു.[2]

ഓസ്‌ട്രേലിയൻ മ്യൂസിയംസ് ആക്റ്റ് (1983) പ്രകാരമാണ് ഇത് നിലവിലെ രൂപത്തിൽ സ്ഥാപിതമായത്.[3]നിലവിൽ, മ്യൂസിയംസ് വിക്ടോറിയയുടെ സ്റ്റേറ്റ് കളക്ഷനുകളിൽ തദ്ദേശീയ ഓസ്‌ട്രേലിയൻ, പസഫിക് ദ്വീപ് സംസ്കാരങ്ങൾ, ജിയോളജി, ചരിത്ര പഠനങ്ങൾ, പാലിയന്റോളജി, ടെക്നോളജി & സൊസൈറ്റി, സുവോളജി [4][5]എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉൾപ്പെടെ 17 ദശലക്ഷത്തിലധികം ഇനങ്ങൾ കാണപ്പെടുന്നു. 18, 19 നൂറ്റാണ്ടുകളിലെ ശാസ്ത്രീയ മോണോഗ്രാഫുകളുടെയും സീരിയലുകളുടെയും ഓസ്‌ട്രേലിയയുടെ അപൂർവവും മികച്ചതുമായ ഉദാഹരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ശേഖരവും മ്യൂസിയംസ് വിക്ടോറിയയിൽ ഉൾക്കൊള്ളുന്നു.[6]

അവലംബം

[തിരുത്തുക]
  1. Rasmussen, Carolyn (2001). A Museum for the People: A History of Museum Victoria and Its Predecessors, 1854–2000. Scribe Publications Pty Limited. ISBN 978-0-908011-69-8.
  2. "The history of the State Library of Victoria". guides.slv.vic.gov.au. Retrieved 2020-04-23.
  3. "Museums Act 1983". www.austlii.edu.au. Retrieved 2016-04-24.
  4. Clode, Danielle (2006). Continent of Curiosities: A Journey Through Australian Natural History. Cambridge University Press. ISBN 978-0-521-86620-0.
  5. "Descriptions of the collections held at Museums Victoria". Museums Victoria Collections (in ഇംഗ്ലീഷ്). Archived from the original on 2020-04-05. Retrieved 2020-04-23.
  6. Stephens, Matthew Sean (2013). The Australian Museum Library: its formation, function and scientific contribution, 1836-1917 (Thesis). University of New South Wales, School of Humanities.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_മ്യൂസിയം&oldid=3828166" എന്ന താളിൽനിന്ന് ശേഖരിച്ചത്