വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/രചനാസഹായി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖകർക്ക് താല്പര്യമുള്ള വിഷയമായിരിക്കും എന്നാണ് കരുതിയത്, പക്ഷേ ------- , എന്റെ കുറിപ്പിൽ ഞാൻ വിശദമാക്കൻ ശ്രമിച്ചത് എന്റെ പരിമിതമായ അറിവ് പങ്കുവയ്ക്കുന്നത് വിക്കിയന്മാർക്ക് ഉപകാരപ്രദമായിരിക്കും എന്നതണ്. മാർഗദർശനം നൽകാൻ കെല്പുള്ളയാളാണെന്ന് സ്വയം കരുതിയിട്ടല്ല. വിഷയം സംഗതമെന്നു തോന്നുന്നുവെങ്കിൽ അഭിപ്രായം അരിയിക്കുക — ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദംസംഭാവനകൾ)

ഇതൊരു നല്ല വിഷയമായിത്തന്നെയാണ് തോന്നുന്നത്. RameshngTalk to me 08:41, 5 മാർച്ച് 2012 (UTC)[മറുപടി]

അല്പംകൂടി വിശദമായി പ്രബന്ധവിഷയം ചർച്ച ചെയ്യാം.പ്രബന്ധത്തെ നാലുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.ഒന്നാമത്തെ ഭാഗം പദങ്ങളുടെ ശരിയായ രൂപങ്ങൽ ഓർത്ത്വെക്കാനുള്ള ചില എളുപ്പവഴികളാണ്.ഏളുപ്പവഴികളോ എന്ന് നെറ്റി ചുളിക്കേണ്ട.ഒരു ഉദാഹരണം നോക്കുക,വിക്കിയന്മാർ പലപ്പോഴും തെറ്റയി എഴുതുന്ന പദങ്ങളാണ് താഴെ നൽകുന്നത്

  1. ഭഗവത്ഗീത, സത്ഗതി, ഉത്ഗതി, ഉത്ഗാനം(തെറ്റായ രൂപങ്ങൽ) --- ഇവയുടെ ശരിയായ രൂപം ഓർത്തുവെക്കുന്നതെങ്ങനെ?

ഈ രൂപങ്ങൾ മന:പാഠം പഠിക്കേണ്ടതുണ്ടോ? ഇല്ല ഇവയുടെ ശരിയായ രൂപങ്ങൾ ഓർക്കാൻ ഒരുകാര്യം മാത്രം അരിഞ്ഞിരുന്നാൽ മതി ,'ത്ഗ' എന്ന അക്ഷരക്കൂട്ട് മലയാളത്തിലെ ഒരു പദത്തിലും ഇല്ല ഉച്ചാരണംകൊണ്ട് 'ത്ഗ'എന്നു നമുക്ക് തോന്നുന്നിടത്തെല്ലാം 'ദ്ഗ'യാണ് വരേണ്ടത് (അപ്പോൾ ശരിയായ രൂപങ്ങൾ ഭഗവദ്ഗീത, സദ്ഗതി, ഉദ്ഗതി, ഉദ്ഗാനം എന്നിവയാണ് എന്നു കിട്ടുന്നു.സൂത്രരൂപത്തിൽ പറഞ്ഞാൽ

  1. 'ത്ഗ'യെന്നയക്ഷരക്കൂട്ടില്ലഭാഷയിൽ

'ദ്ഗ'യല്ലോ സാധുരൂപമുത്തമം

അതേപോലെയാണ് ദ്ഭ യും.'ദ്ഭ എന്നല്ലതെ ത് ഭ എന്ന കൂട്ടക്ഷരം വരുന്നത് ഭാഷയിൽ ഒരുവാക്കിലേ ഉള്ളൂ, അത്ഭുതം എന്ന പദത്തിൽ . അതുകൊണ്ട് അത്ഭുതം എന്ന പദത്തിലൊഴികെ എല്ലായിടത്തും ത് ഭ , ദ്ഭ എന്നു തിരുത്തേണ്ടതാണ്.

ഇനി ചർച്ചചെയ്യാനുള്ളത് പദങ്ങളുടെ ശരിയായ ലിഖിതരൂപം തെരഞ്ഞെടുക്കുന്നത് എങ്ങനെ എന്നതാണ്.വിക്കിയിൽ (മറ്റു പലേടത്തും എന്നപോലെ)സാധാരണകാണുന്ന കുറെ പദങ്ങളുടെ ഒരു പട്ടിക താഴെ നൽകുന്നു. ഇവയിൽ ചിലത് പണ്ഡിതസമ്മതമല്ലെങ്കിലും പ്രചാരം കൊണ്ട് സ്വീകാര്യമാണെന്ന് കരുതിക്കൂടേ?.ചിലവ ഒഴിവാക്കേണ്ടതു തന്നെ , നിങ്ങളുടെ അഭിപ്രായം അറിയിക്കുക

1) വിവാദപരം 2) വേഗത 3) പ്രത്യേകത 4) സ്വതവേ 5) അക്രമണം6)മനശ്ശാസ്ത്രം(മന:ശാസ്ത്രാം എന്നതാണ് സംസ്കൃതരൂപം )---- പട്ടിക യഥേഷ്ടം നീട്ടാവുന്നതാണ് , എന്നാൽ ഒറ്റയക്ക് ആവാത്തതാണ്. നിങ്ങൾകൂടി സഹായിക്കണം,അഭ്യർത്ഥനയാണേ

    Kjbinukj (സംവാദം) 10:54, 13 മാർച്ച് 2012 (UTC) ബിനു കെ ജെ[മറുപടി]


വളരെ പ്രാധാന്യമുള്ള വിഷയം. 25 മിനിട്ടു കൊണ്ട് തൃപ്തികരമായി അവതരിപ്പിക്കാനാവുമോ എന്നു സംശയമുണ്ടു്. ഒരു പ്രതിവിധി, അതിനുവേണ്ടുന്ന ഉള്ളടക്കം സ്ലൈഡുകളാക്കി ഗൂഗിൾ പ്രെസന്റേഷൻ (ഗൂഗിൾ ഡോക്യുമെന്റ്സിലെ ഒരു വിഭാഗം) രൂപത്തിൽ മുൻ‌കൂട്ടി തയ്യാറാക്കി തുറന്ന രീതിയിൽ പ്രസിദ്ധീകരിക്കുക എന്നതാണു്. അപ്പോൾ സദസ്യർക്കു് വിഷയത്തെക്കുറിച്ച് ഒരു മുൻ‌ധാരണയുണ്ടാക്കിവെക്കാൻ കഴിയും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:34, 17 മാർച്ച് 2012 (UTC)[മറുപടി]