വിക്കിപീഡിയ സംവാദം:പത്രക്കുറിപ്പുകൾ/സെബാസ്റ്റ്യൻ പനയ്ക്കൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിപ്പൊ എങ്ങനെ ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്? വിശ്വേട്ടൻ ചേർത്തിരിക്കുന്ന ഭാഗം സംസ്കരിച്ച് മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ ഒരു പ്രസ്സ് റിലീസ് ആയി പുറത്തിറക്കേണ്ടതുണ്ട്. ഭൂരിപക്ഷാഭിപ്രായം കണ്ടെത്താൻ വോട്ടിനിടണമെങ്കിൽ അതും ചെയ്യുക. --മനോജ്‌ .കെ (സംവാദം) 12:51, 21 മേയ് 2013 (UTC)[മറുപടി]

നല്ല നീക്കമാണ്. ഇവിടെ ദേശാഭിമാനിയിൽ മാത്രമാണ് വിക്കിപീഡിയ എന്ന പരാമർശം വന്നതെങ്കിലും മറ്റുപത്രങ്ങളിലെ വിക്കി എന്ന പരാമർശവും വായനക്കാർക്ക് തെറ്റിദ്ധാരണ ഉളവാക്കുന്നത് തന്നെയാണ്. സാങ്കേതിക ധാരണയുള്ളവർക്കുപോലും തെറ്റിപ്പോകാവുന്ന വിക്കിയും വിക്കിപീഡിയയും സാധാരണ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക തന്നെ ചെയ്യും. നമ്മളൊക്കെ പണംവാങ്ങിയാണ് രാപകലില്ലാതെ ഇതിനുപുറകേ നടക്കുന്നത് എന്ന സംശയം ഉണർത്തുന്ന ഈ വാർത്തയെ സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പ് നാം തന്നെ നൽകണം. പക്ഷേ ആര് നൽകും എന്നതാണ് പ്രശ്നം. മലയാളം വിക്കിപീഡിയ സമൂഹമാണ് പത്രക്കുറിപ്പ് നൽകുന്നതെന്ന് തെളിയിക്കാനായി പത്രക്കുറിപ്പിന് താഴെ എല്ലാവരും ഒപ്പിടുക എന്നതാണ് വിശ്വേട്ടൻ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു...Adv.tksujith (സംവാദം) 17:19, 21 മേയ് 2013 (UTC)[മറുപടി]
ഇത് എന്താ ചെയ്യുന്നേ?. ആർക്കും അധികം താല്പര്യം കാണാത്തതുകൊണ്ടും ഭൂരിപക്ഷത്തിന് പ്രതികൂല അഭിപ്രായമായതുകൊണ്ടും ഈ പരിപാടി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. --മനോജ്‌ .കെ (സംവാദം) 13:27, 29 മേയ് 2013 (UTC)[മറുപടി]

ഒപ്പ് താഴെയല്ലേ വേണ്ടത്? ഇതു സംവാദം താളോ മറ്റോ അല്ലല്ലോ, എങ്ങനാണിതിലെ രീതി. ഇതുവരെ ബാക്കിയുള്ള എല്ലാ താളുകളിലും ഒപ്പൊന്നും കണ്ടില്ല. അതുകൊണ്ടാ മായ്ച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:20, 21 മേയ് 2013 (UTC)[മറുപടി]

വാചകഘടനകൾ മാറ്റാതെ ഒപ്പ് നീക്കം ചെയ്യുന്നത് ആശയക്കുഴപ്പത്തിനിടയാക്കും. അത് മുഴുവൻ പൊളിച്ചെഴുതി ഒരു പത്രക്കുറിപ്പിന്റെ രൂപത്തിലേക്ക് മാറ്റേണ്ടതുണ്ട് --മനോജ്‌ .കെ (സംവാദം) 16:55, 21 മേയ് 2013 (UTC)[മറുപടി]

ചെറിയ ഒരു അഭിപ്രായം കൂടി, ആദ്യം പദ്ധതി താളിൽ ഒരു പത്രക്കുറിപ്പ് തയ്യാറാക്കുക. ഇതിനെ അനുകൂലിക്കുന്നവർ തഴെ ഒപ്പ് ചേർക്കുക. പത്രക്കാർക്ക് കൊടുക്കുമ്പോൾ ഒപ്പിനു പകരം മലയാളം വിക്കി സമൂഹം എന്നു കൊടുത്താൽ മതിയാകില്ലേ? അല്ലാതെ ഒപ്പിടുന്നവരുടെ പേരുകൾ കൂടി അതിൽ വരുത്തണമോ?--സുഗീഷ് (സംവാദം) 04:13, 22 മേയ് 2013 (UTC)[മറുപടി]