വിക്കിപീഡിയ:പത്രക്കുറിപ്പുകൾ/സെബാസ്റ്റ്യൻ പനയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വിക്കിപീഡിയയുടെ പേര് പരാമർശിച്ചുകൊണ്ട് പ്രചരിക്കുന്ന വാർത്തയെക്കുറിച്ചുള്ള പത്രക്കുറിപ്പ്

താഴെപ്പറയുന്ന കണ്ണികളിലെ വാർത്തകളാണ് ഈ പ്രതികരണത്തിന്റെ അടിസ്ഥാനം.

വാർത്തയുടെ ഉള്ളടക്കം[തിരുത്തുക]

വിക്കിപീഡിയുടേയും യുനൈസ്കോവിന്റേയും സഹകരണത്തോടെ സ്ത്രീകൾക്ക് ഓൺലൈൻ വിദ്യഭ്യാസവും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട്, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജിലെ ജിയോജിബ്ര എന്ന സ്ഥാപനം സാമ്പത്തിക ലക്ഷ്യങ്ങളോടെ പരിശീലപരിപാടികൾ നടത്തുന്നു. ഇവരുടെ കോഴ്സ് ചെയ്താൽ പത്ത് മണിക്കൂറിന് $800 അതായത് 42000 രൂപ വരെയാണ് പ്രതിഫലമായി ലഭിക്കുക എന്നാണ് പരസ്യം.

നിജസ്ഥിതി[തിരുത്തുക]

ആ പത്രക്കുറിപ്പുകളിൽ നാലു കാര്യങ്ങളെങ്കിലും നിയമവിരുദ്ധമായി കാണാനുണ്ടു്.

1. വിക്കിപീഡിയയും യുനെസ്കോയും സഹകരിച്ച്:

വിക്കിപീഡിയയ്ക്കു് (വിക്കിമീഡിയ ഫൗണ്ടേഷനു്) ഇദ്ദേഹവുമായി ഇത്തരമൊരു സ്ഥാപനത്തിനുവേണ്ടി ഒരു സഹകരണവും ഉള്ളതായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഗ്രാന്റ്സ് അഡ്വൈസറി കമ്മിറ്റി അംഗം എന്ന നിലയിലും ഫണ്ട് വിതരണസമിതിയുടെ നിരീക്ഷകൻ എന്ന നിലയിലും വിക്കിമീഡിയ ഇന്ത്യയുടെ ബോർഡ് മെമ്പർ എന്നനിലയിലും, എന്റെ അറിവിൽ ഇല്ല.
യുനെസ്കോയുടെ പേരു് ഇതിലേക്കു വലിച്ചിട്ടതു് എന്തു് ആധികാരികതയിലാണെന്നറിയില്ല. പക്ഷേ, എന്റെ അറിവിൽ, യുനെസ്കോ ഇത്തരം സ്ഥാപനങ്ങൾക്കു് നേരിട്ട് സഹകരണമൊന്നും നൽകുന്നില്ല. (ഇതെന്തായാലും നമ്മുടെ ചർച്ചാപരിധിയിലെ പ്രധാന ഇനമല്ല.)

2. ജിയോജിബ്ര, വിക്കിപീഡിയ, യുനെസ്കോ എന്നീ വ്യാപാരനാമങ്ങളെപ്പറ്റിയുള്ള പരാമർശം

ഇവ മൂന്നും രണ്ടും അംഗീകൃതവും അന്താരാഷ്ട്രതലത്തിൽ സംവരണം ചെയ്യപ്പെട്ടതുമായ വ്യാപാരനാമങ്ങളാണു്. അനുമതിയില്ലാതെ ആർക്കും ഇവ ഉപയോഗിക്കാൻ പാടില്ല. സെബാസ്റ്റ്യൻ എന്നയാളെ ഞാൻ വിളിച്ചു സംസാരിച്ചതുപ്രകാരം അദ്ദേഹത്തിനു് ഈ വക അനുമതികളൊന്നും ലഭിച്ചിട്ടില്ല.
(തിരുത്തു്) http://wiki.geogebra.org/en/GeoGebra_Institute_of_Kerala എന്ന ലിങ്കിൽ കാണുന്നതനുസരിച്ച് ജിയോജിബ്രയുടെ ഒരു ശാഖയുമായി സെബാസ്റ്റ്യന്റെ സ്ഥാപനത്തിനു് ബന്ധമുണ്ട്.
ഇതിൽ വിക്കിപീഡിയ എന്ന് പേരാണു് നമ്മെസംബന്ധിച്ചിടത്തോളം പ്രതിഷേധാർഹം. വിക്കിപീഡിയ/വിക്കിമീഡിയയുടെ വെബ് സൈറ്റ് ഉള്ളടക്കങ്ങൾ സ്വതന്ത്രവും സൗജന്യവുമാണെങ്കിലും നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി, ആ പേരുകളും പ്രതീകങ്ങളും മറ്റും വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തവും സ്വകാര്യവുമായ സ്വത്തുക്കളാണു്. അവരുടെ കൃത്യമായ (exclusive) അനുമതിയില്ലാതെ മറ്റൊരാൾക്കു് / സ്ഥാപനത്തിനു് അതു് ഉപയോഗിച്ചുകൂടാ.
വിക്കിമീഡിയയുടെ ചാപ്റ്ററുകൾക്കു് ഈ സ്വത്തുക്കൾ സ്വന്തം ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാൻ സ്ഥിരമായ അനുമതിയുണ്ടു്. എന്നാൽ അവർക്കുപോലും ഇവ മറ്റൊരു സ്ഥാപനത്തിനോ പദ്ധതിക്കോ വേണ്ടി കൈമാറാൻ അനുമതിയില്ല. പ്രത്യേകിച്ച് ലാഭേച്ഛയോടു കൂടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനു്. (ലാഭേച്ഛ എന്നതിന്റെ നിർവ്വചനം ഇന്ത്യയുടെ പ്രസക്തനിയമപ്രകാരം (സൊസൈറ്റീസ് ആക്റ്റ് ) വേണം പരിഗണിക്കാൻ. സാധാരണ നാം മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ നിശിതവും പരിമിതവും ആണതു്.)


3. വിക്കിപീഡിയയിൽ പഠിതാക്കൾ സ്വന്തമായി പേജു നിർമ്മിക്കൽ

വിക്കിപീഡിയയിൽ സ്വന്തമായി ഒരു പേജുണ്ടാാവുക എന്നതു് പലരുടേയും സ്വപ്നമാണു്. പക്ഷേ, ഏതൊരു പൗരനും സ്വന്തമായി ഒരു വിക്കിലേഖനം ഉണ്ടായിരിക്കുക എന്നതിനെ വിക്കിപീഡിയയിലെ ശ്രദ്ധേയതാനയം അനുവദിക്കുന്നില്ല. (മറിച്ച്, ഏതൊരു പൗരനും സ്വന്തമായി ഒരു ഉപയോക്തൃനാമവും ഉപയോക്താവിന്റെ താളും സംവാദത്താളും ഉണ്ടാക്കാൻ/ നിലനിർത്താൻ അവകാശമുണ്ടു്.)
പത്രക്കുറിപ്പനുസരിച്ച്, പഠിതാക്കൾ സ്വന്തം പേരിൽ ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കണം. ഇപ്പോഴത്തെ നിലയിൽ ഇത് അസംഭാവ്യവും അപ്രായോഗികവുമായ കാര്യമാണു്. ഇന്ത്യൻ കോണ്ട്രാക്റ്റ് ആക്റ്റ് 1872 (section 56) അനുസരിച്ച് ഇതു് അസാദ്ധ്യമായ പരിഗണന വാഗ്ദാനം ചെയ്യുന്ന വോയ്ഡ് കരാർ എന്ന നിലയിൽ നിയമലംഘനമാണു്.

4. വിക്കിപീഡിയ ഓണറ്റേറിയം നൽകുന്നു

സാങ്കേതികമായി സങ്കീർണ്ണമോ ഗവേഷണപ്രാധാന്യമുള്ളതോ ആയ നിശ്ചിതജോലികൾ ചെയ്തു് നിശ്ചിതസമയത്തിനുള്ളിൽ അതിന്റെ ഫലം നേടി തെളിയിച്ചുകൊടുക്കേണ്ട വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ വളരെ പരിമിതമായ എണ്ണം ഫെല്ലോഷിപ്പുകൾ സമയപരിധി നിബന്ധനകളോടെ വിക്കിമീഡിയ ഫൗണ്ടേഷനോ ചില രാജ്യങ്ങളിലെ ചാപ്റ്ററുകളോ നൽകാറുണ്ടു്. ഇതല്ലാതെ യാതൊരുവിധ ഓണറ്റേറിയവും വിക്കിപീഡിയ ആർക്കും നൽകുന്നില്ല. മറിച്ചുള്ള പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും നിയമവിരുദ്ധവുമാണു്.


മലയാളം വിക്കിപീഡിയയ്ക്കു മാത്രമല്ല, എല്ലാ ഭാഷകളിലും രംഗങ്ങളിലുമുള്ള എല്ലാ തരം വിക്കിമീഡിയ പദ്ധതികൾക്കും ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുള്ള ഈ പത്രക്കുറിപ്പുകൾക്കെതിരെ കേരളത്തിലെ വിക്കിസമൂഹങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടു്.

നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങളും പ്രതിവിധികളും[തിരുത്തുക]

  1. . വാർത്ത വന്ന പത്രങ്ങളിൽ തിരുത്തൽ പ്രസ്താവനകൾ നിർബന്ധമായും വരണം. ഇതിന്റെ പ്രാഥമിക ഉത്തരവാദിത്തം സെബാസ്റ്റ്യൻ എന്നയാൾക്കുതന്നെയാണു്.
  2. . സ്ഥാപനം പ്രത്യേകാനുമതിയില്ലാത്ത എല്ലാ തരം മൂന്നാംകക്ഷി അംഗീകൃതവ്യാപാരനാമങ്ങളുടേയും ഉപയോഗം ഉടൻ തന്നെ നിർത്തിവെക്കണം.
  3. . ഇതിനുപുറമേ, വിക്കിസമൂഹത്തിന്റേതായി ഒരു പൊതുപ്രസ്താവന പത്രങ്ങളിൽ വരണം.

1,2 കാര്യങ്ങൾ സെബാസ്റ്റ്യൻ എന്നയാളുടെ സ്വന്തം ഉത്തരവാദിത്ത്വത്തിലുള്ളതാണു്. ഇവ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ നമുക്കു് (ആർക്കുവേണമെങ്കിലും) വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമവകുപ്പുമായി ബന്ധപ്പെടാവുന്നതാണു്. അങ്ങനെ വന്നാൽ, കൂടുതൽ ഗൗരവതരമായ ഒരുപ്രശ്നമായി അവർ ഇതിനെ പരിഗണിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.

വിക്കിഎഡ്യുക്കേറ്റർ.ഓർഗ് എന്ന പ്രസ്ഥാനത്തിൽ (http://wikieducator.org/User:Sebastianpanakal ) ഇദ്ദേഹം ക്രിയാത്മകമായി പങ്കെടുക്കുന്നുണ്ടു് എന്നു മനസ്സിലാവുന്നു. പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടു് എന്ന മുൻധാരണയോടെ, സെബാസ്റ്റ്യനോടു് പരമാവധി സഹാനുഭൂതിയും സഹകരണവും പ്രകടിപ്പിക്കാൻ വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ തയ്യാറാണു്. എന്നാൽ ആദ്യം തന്നെ, മേൽവിവരിച്ച തരം നിയമലംഘനങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കേണ്ടതാണു്. വിശ്വപ്രഭViswaPrabhaസംവാദം 12:20, 21 മേയ് 2013 (UTC) [മറുപടി]

പത്രക്കുറിപ്പ്[തിരുത്തുക]

ഒപ്പ്[തിരുത്തുക]