Jump to content

വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:TERTIARY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയ താങ്കൾ കണ്ടെത്തിയ കാര്യങ്ങൾ ആദ്യം പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല. അവ പ്രസിദ്ധീകരിക്കാൻ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ ആദ്യം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിശ്വാസയോഗ്യങ്ങളായ ഏതെങ്കിലും സ്രോതസ്സുകളിൽ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. പുതിയ വസ്തുതകളോ, സത്യങ്ങളോ, ആശയങ്ങളോ, സിദ്ധാന്തങ്ങളോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ വേദിയല്ല.

വസ്തുതകളുമായി നേരിട്ടു ബന്ധമുള്ള സ്രോതസ്സുകളിലെ കാര്യങ്ങൾ സ്രോതസ്സുകളെ ആധാരമാക്കി പ്രസിദ്ധീകരിക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്.

വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:പരിശോധനായോഗ്യത, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് നയങ്ങൾ ഈ മൂന്നുകാര്യങ്ങളും ചേർന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

എന്തൊക്കെ ഒഴിവാക്കപ്പെടണം

കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന നയം തന്നെ സ്വന്തം ആശയങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റണം എന്ന് ആഗ്രഹമുള്ളവരെ ഒഴിവാക്കാനുള്ളതാണ്. ലേഖകരുടെ കാഴ്ചപ്പാട്, രാഷ്ട്രീയാഭിപ്രായം, വ്യക്തിവിചാരങ്ങൾ എന്നിവയെ ലേഖനത്തിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് ലേഖകരെ വിലക്കുന്നു.

ലേഖനത്തിൽ സ്രോതസ്സുകളെ അവലംബിക്കാതെ നടത്തുന്ന ഒരു പുതുക്കൽ ഒരു പുതിയ കണ്ടെത്തലാകുന്നത് -

  • അത് ഒരു പുതിയ സിദ്ധാന്തത്തേയോ നിർധാരണ രീതിയേയോ അവതരിപ്പിക്കുന്നുണ്ടെങ്കിൽ;
  • അത് പുത്തൻ ആശയത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിൽ;
  • അത് പുതിയ പദങ്ങളെ നിർവ്വചിക്കുന്നുണ്ടെങ്കിൽ‍;
  • അത് പഴയകാര്യങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നുണ്ടെങ്കിൽ;
  • അത് പുതിയൊരു വാദമുഖത്തെ കൊണ്ടുവരുന്നുണ്ടെങ്കിൽ, മറ്റേതെങ്കിലും വാദമുഖത്തെ എതിർക്കാനായാലും പിന്താങ്ങാനായാലും;
  • അത് പുതിയൊരു വിശകലനരീതിയോ, പരീക്ഷണരീതിയോ അവതരിപ്പിക്കുന്നുണ്ടെങ്കിൽ
  • അത് ഒരു നവചിന്താധാരയെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ;

സ്രോതസ്സുകൾ

നയം കുറുക്കുവഴി:
WP:STICKTOSOURCE

വിശ്വാസ്യയോഗ്യങ്ങളായ സ്രോതസ്സുകൾ

ഏതൊരു കാര്യവും ആരെങ്കിലും എതിർത്തതോ എതിർക്കാൻ സാധ്യതയുള്ളതോ ആണ്. എതിർക്കപ്പെടുന്ന വസ്തുതക്ക് ഗ്രന്ഥസൂചി നിർബന്ധമായും ചേർക്കുക. വിശ്വാസയോഗ്യങ്ങളായ ഏറ്റവും നല്ല സ്രോതസ്സുകൾ സർവ്വകലാശാലാ രേഖകൾ, പത്രമാധ്യമങ്ങൾ മുതലായവയാണ്. സ്വയം പ്രസിദ്ധീകരിച്ച കാര്യങ്ങൾ സ്വയം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

വിശ്വാസയോഗ്യത എന്നതിന് കൃത്യമായ ഒരു നിർവ്വചനം നൽകാൻ വിക്കിപീഡിയക്ക് കഴിയില്ല. ഉത്തമമായ കാര്യം വിക്കിപീഡിയർ അത് സമവായത്തിലൂടെ കണ്ടെത്തുക എന്നതാണ്.

പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകൾ

നയം കുറുക്കുവഴികൾ:
WP:PSTS
WP:PRIMARY
WP:SECONDARY
WP:TERTIARY

പ്രാഥമിക സ്രോതസ്സുകൾ എന്നാൽ ഒരാൾ അയാളുടെ സ്വന്തം കണ്ടുപിടിത്തങ്ങൾ സ്വയം എഴുതി പ്രസിദ്ധീകരിച്ചവയാണ്. കേരളസർക്കാരിന്റെ നയങ്ങൾ പൊതുജനസമ്പർക്കവകുപ്പ് പ്രസിദ്ധീകരിക്കുമ്പോൾ അത് പ്രാഥമിക സ്രോതസ്സാണ്. അവ മാത്രമായി വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നത് വിക്കിപീഡിയയുടെ ഉദ്ദേശത്തിനു ചേരുന്നില്ല. ഒരാൾ അയാൾ തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥം അഥവാ ഗവേഷണപ്രബന്ധം എന്നിവയിൽ നിന്ന് രേഖകൾ ഉദ്ധരിക്കുന്നതും ഇതേ പ്രശ്നത്തിനാൽ പാടില്ലാത്തതാണ്‌.

ദ്വീതീയ സ്രോതസ്സുകൾ

പൊതുജനങ്ങൾ, പത്രപ്രവർത്തകൾ, മറ്റു വിചിന്തകർ മുതലായവർ പ്രാഥമിക സ്രോതസ്സുകളെ പഠിച്ച് പ്രസിദ്ധീകരിക്കുമ്പോൾ ദ്വിതീയ സ്രോതസ്സാകുന്നു. മാതൃഭൂമി പത്രം കേരള സർക്കാരിന്റെ നയങ്ങൾ വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുമ്പോൾ ദ്വിതീയ സ്രോതസ്സാകുന്നു. ഒരേ കാര്യം തന്നെ വിവിധ ദ്വിതീയ സ്രോതസ്സുകളിൽ വിവിധതരത്തിൽ കൈകാര്യം ചെയ്തേക്കാം.

ഇതര സ്രോതസ്സുകൾ

പ്രാഥമിക സ്രോതസ്സുകളിലും, വിവിധ ദ്വിതീയ സ്രോതസ്സുകളിലും പ്രസിദ്ധീകരിച്ച കാര്യങ്ങൾ സമ്മിശ്രമായി പ്രസിദ്ധീകരിക്കുന്നവയെ ഇതര സ്രോതസ്സുകൾ എന്നു വിളിക്കുന്നു. വിക്കിപീഡിയ വെറുമൊരു ഇതരസ്രോതസ്സാകാൻ ആഗ്രഹിക്കുന്നു.

പുതിയൊരു കാര്യം ഉരുത്തിരിയുന്ന സന്ദർഭങ്ങൾ

ഒരു കാര്യം ഒരു വിശ്വാസയോഗ്യമായ സ്രോതസ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിരിക്കട്ടെ, മറ്റൊരു കാര്യം മറ്റൊരു സ്രോതസ്സിലുമുണ്ട് ഇതു രണ്ടും ചേർത്ത് പുതിയൊരു കാര്യം സൃഷ്ടിക്കരുത്. വെള്ളിയും തിരയും ചേരുമ്പോൾ വെള്ളിത്തിര ആകുന്നു എന്നു പറയുന്നതുപോലാകും അത്.

സ്വയം പരിശോധന

ഈ നയം ഏതെങ്കിലും കാര്യത്തിൽ വിദഗ്ദ്ധരായവരെ അവരുടെ അറിവു പങ്കുവെക്കുന്നതിൽ നിന്നും വിലക്കുന്നില്ല. അവരുടെ കണ്ടെത്തലുകൾ വിശ്വാസ്യയോഗ്യമായ മറ്റെവിടേയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്നുമാത്രം.

സ്വയം സൃഷ്ടിച്ച ചിത്രങ്ങൾ

ചിത്രങ്ങൾ ഈ നയത്തിന്റെ പരിധിയിൽ നിന്നും സൌകര്യപൂർവ്വം ഒഴിവാക്കിയിട്ടുള്ളവയാണ്. ലേഖനങ്ങളെ വിജ്ഞാന സമ്പുഷ്ടമാക്കും എന്ന ഉദ്ദേശത്തോടുകൂടി ലേഖകർ ചിത്രങ്ങൾ എടുക്കുകയോ വരക്കുകയോ ചെയ്ത് സ്വതന്ത്ര അനുമതിയോടുകൂടി വിക്കിപീഡിയക്ക് നൽകുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നതേയുള്ളു. ചിത്രങ്ങൾക്ക് സ്വയം ഒരു ആശയത്തെ വലിയതോതിൽ വിശദീകരിക്കുക എന്നത് സാമാന്യേന അസാധ്യമാണ്. കൂടാതെ പൊതു ഉപയോഗത്തിനായുള്ള ചിത്രങ്ങൾ വളരെ കുറവുമാണ് അതിനാൽ ലേഖകർ ചിത്രങ്ങളും കൂടി സംഘടിപ്പിക്കണം എന്നത് ആവശ്യമായ ഒരു കാര്യമാണ്.

ഇതും കാണുക