Jump to content

വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം.

സംവാദം താളിൽ എഴുതുമ്പോൾ ചിലപ്പോൾ നമ്മുടെ എഴുത്തുകൾ അപ്രസക്തമോ സൃഷ്ടിപരമല്ലാത്തതോ ആകാം. സംവാദം താളുകളുടെ ഉദ്ദേശം വിനയത്തോടും ബഹുമാനത്തോടുമുള്ള ആശയവിനിമയമാണ്.

അടിസ്ഥാന പ്രമാണങ്ങൾ

വിക്കിപീഡിയയുടെ നയങ്ങൾ കാത്തുസൂക്ഷിക്കുക

സംവാദം താൾ ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കുള്ള വേദിയാണ്, ലേഖനങ്ങളിൽ ഉപയോഗിക്കേണ്ട എല്ലാ കാര്യങ്ങളും സംവാദം താളിലും കാത്തുസൂക്ഷിക്കുക. ചർച്ചയിൽ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ പാടില്ല എന്നീ മൂന്നു നയങ്ങളും പൂർണ്ണമായും പാലിക്കുക. തീർച്ചയായും സംവാദം താളിൽ വിശകലനം, നിർദ്ദേശങ്ങൾ, പുനരന്വേഷണങ്ങൾ മുതലായവയെല്ലാം ഉപയോഗിക്കാം. പക്ഷെ അത് എന്തെങ്കിലും ലക്ഷ്യത്തോടെയാവരുത്.

ശുഭപ്രതീക്ഷയോടെ മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിർക്കുകയാണെങ്കിൽ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.

സംവാദം താളിൽ, ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ ശക്തമല്ലാത്ത തെളിവുകളുടെ പിൻബലത്തോടെ എഴുതുകയാണെങ്കിൽ അത് നിർബന്ധമായും മായ്ച്ചുകളയുക.

എങ്ങനെ ലേഖനങ്ങളുടെ സംവാദം താൾ ഉപയോഗിക്കാം

 • ആശയവിനിമയത്തിന്: താങ്കൾക്കൊരു സംശയമുണ്ടായാൽ, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവർ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിനെ മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താൻ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
 • വിഷയത്തിൽ ഉറച്ചുനിൽക്കുക:സംവാദം താളിൽ കൊച്ചുവർത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമർശങ്ങൾ നീക്കം ചെയ്യാൻ സർവദാ യോഗ്യമാണ്.
 • ശുഭോദർശികളാകുക:ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താൻ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
 • നിഷ്പക്ഷമായി നിലകൊള്ളുക: സംവാദം താൾ വിവിധ കാഴ്ചപ്പാടുള്ളവർ തമ്മിൽ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാൽ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
 • വസ്തുതകൾ വെളിപ്പെടുത്തുക: പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താൻ സംവാദം താൾ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താൻ ഇവിടെ ആവശ്യപ്പെടുക.
 • വിവരങ്ങൾ പങ്കുവെയ്ക്കുക:നല്ല സ്രോതസ്സുകൾ ലഭിക്കാത്ത കാര്യങ്ങൾ സംവാദം താളിൽ കുറിച്ചിടുക. മറ്റാർക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ അറിയാമെങ്കിൽ അവർ പിന്നീട് ചേർത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകൾ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
 • തിരുത്തലുകളെ കുറിച്ച് ചർച്ചചെയ്യുക: താങ്കളുടെ തിരുത്തലുകൾ ആരെങ്കിലും റിവേർട്ട് ചെയ്തെങ്കിൽ അതെന്തുകൊണ്ട് എന്ന് സംവാദം താളിൽ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
 • പരിഗണനക്കുവെക്കുക: താങ്കളുടെ കൈയിലുള്ള നിർദ്ദേശങ്ങൾ സംവാദം താളിൽ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കൽ, വലിയലേഖനത്തെ കഷണങ്ങൾ ആക്കൽ എന്നിങ്ങനെ എന്തും.

നല്ല പെരുമാറ്റ രീതികൾ

 • എഴുത്തുകളിൽ ഒപ്പു പതിപ്പിക്കുക: മൊഴികളിൽ ഒപ്പു പതിപ്പിക്കാൻ നാലു റ്റിൽദ് ചിഹ്നങ്ങൾ പതിപ്പിച്ചാൽ മതിയാവും(~~~~), അവ സ്വയം താങ്കൾ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, ഇതുപോലെ-- മാതൃകാ ഉപയോക്താവ് (സംവാദം) 18:31, 3 ഡിസംബർ 2006 (UTC). സംവാദം താളിൽ അജ്ഞാതനായിരിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.[മറുപടി]
 • ആക്രോശങ്ങൾ ഒഴിവാക്കുക: സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
 • സംക്ഷിപ്തരൂപം ഉപയോഗിക്കുക: താങ്കൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം നൂറുവാക്കിലും കവിയുകയാണെങ്കിൽ അത് ചുരുക്കാൻ ശ്രമിക്കുക. വലിയ സന്ദേശങ്ങൾ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അവ പലപ്പോഴും ആളുകൾ വായിക്കാതെ വിടുകയാണ് പതിവ്. ചിലപ്പോൾ ഏതാനും വരികൾ വായിച്ച് തെറ്റിദ്ധരിക്കാനും മതി.
 • രൂപം കാത്തു സൂക്ഷിക്കുക: സംവാദം താൾ ആകർഷകരൂപം ഉള്ളതാകട്ടെ. ആവർത്തനവും വിഷയേതര പരാമർശവും ഒഴിവാക്കുക. സംവാദം താളിൽ എത്രത്തോളം വ്യത്യസ്തമായ ആശയങ്ങൾ വരുന്നോ അത്രയും ലേഖനം ആകർഷകമാണെന്നർത്ഥം.
 • സഞ്ചയികകൾ വായിക്കുക: വലിയ സംവാദം താൾ ചിലപ്പോൾ പലതായി ഭാഗിച്ചിരിക്കാം അപ്പോൾ സംവാദം താളിൽ അത്തരം സഞ്ചയികകളിലേക്കുള്ള ലിങ്കുണ്ടായിരിക്കും അവ വായിച്ചു നോക്കുക. താങ്കളുടെ ആശയം/സംശയം നേരത്തേ പരാമർശിച്ചിട്ടുണ്ടാവാം.
 • മലയാളം ഉപയോഗിക്കുക:നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതിൽ മലയാളം ഉപയോഗിക്കുക.

അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങൾ

വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങൾ പാലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.

 • വ്യക്തിപരമായി ആക്രമിക്കാതിരിക്കുക: വ്യക്തിപരമായി ആക്രമിക്കുക എന്നു പറഞ്ഞാൽ ഒരാളെ ഏതെങ്കിലും തരത്തിൽ താഴ്ത്തിക്കാണാൻ ശ്രമിക്കലാണ്
  • ഇകഴ്ത്താതിരിക്കുക: ഒരാളെ ഇകഴ്ത്തിക്കാണുന്ന തരം വാക്കുകൾ വിളിക്കാതിരിക്കുക, ഉദാഹരണത്തിന് വിഡ്ഢീ, എന്നോ മറ്റോ ഉള്ള വിളി. പകരം എന്തുകൊണ്ട് അയാൾ തെറ്റാണെന്നു തോന്നുന്നു എന്നും അതെങ്ങിനെ തിരുത്താം എന്നും പറഞ്ഞുകൊടുക്കുക.
  • ഭയപ്പെടുത്താതിരിക്കുക: ഉദാഹരണത്തിന് ഞാൻ ‘അഡ്മിനാണ് അറിയാമോ?’ എന്ന രീതിയിൽ പെരുമാറാതിരിക്കുക.
  • നിയമം വലിച്ചിഴക്കാതിരിക്കുക:ഞാൻ കോടതിയെ സമീപിക്കും എന്ന മട്ടിലുള്ള കാര്യങ്ങൾ വിക്കിപീഡിയയെ വിഷമസന്ധിയിൽ കുടുക്കുകയേ ചെയ്യുകയുള്ളു.
  • വ്യക്തിപരമായ കാര്യങ്ങൾ നൽകാതിരിക്കുക: ഒരുപയോക്താവിന് സമ്മതമല്ലെങ്കിൽ അയാളെക്കുറിച്ചുള്ള കാര്യങ്ങൾ എവിടേയും ഉപയോഗിക്കാതിരിക്കുക.
 • മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്: വിക്കിപീഡിയ എല്ലാക്കാര്യങ്ങളും ശേഖരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിക്കിപീഡിയയ്ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ഇവ ചെയ്യരുത്.
  • മറ്റൊരാളുടെ മൊഴി തിരുത്തരുത്: ഒരാളുടെ അനുവാദമില്ലാതെ മറ്റൊരാളുടെ മൊഴി തിരുത്തരുത്(ഈ നയം മോശപ്പെട്ട പദപ്രയോഗങ്ങളുടേയും ഭാഷയുടേയും കാര്യത്തിൽ പിന്തുടരേണ്ടതില്ല). സംവാദങ്ങൾ ലേഖനങ്ങൾ അല്ല. അവ അക്ഷരപിശകിനേയോ, വ്യാകരണപിഴവിനേയോ കാര്യമാക്കുന്നില്ല. ആശയവിനിമയം മാത്രമാണവയുടെ കാതൽ, അത്തരം കാര്യങ്ങൾക്കായി അവ തിരുത്തേണ്ടതില്ല.
   • ഒപ്പിടാത്ത മൊഴികൾ: ഒപ്പിടാത്ത മൊഴികളിൽ {{unsigned}} എന്ന ഫലകം കൂട്ടിച്ചേർക്കാം. ആ മൊഴി ചേർത്തത് ആരെന്ന് ആ ഫലകം ഇങ്ങനെ കാട്ടിത്തരും — ഈ തിരുത്തൽ നടത്തിയത് മാതൃകാ ഉപയോക്താവ് (സംവാദംസംഭാവനകൾ)
 • സ്വന്തം എഴുത്തുകളും മാറ്റരുത്: താങ്കൾ താങ്കൾ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വെട്ടിക്കളയാൻ ശ്രമിക്കുക. അതായത് <s>ഇതുപോലെ</s> ഇത്തരത്തിൽ അത് പ്രത്യക്ഷമാകും ഇതുപോലെ
  • നീക്കം ചെയ്തേ മതിയാവൂയെങ്കില്‍: ചിന്താരഹിതവും വിവേകരഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയർക്ക് ആശ്വാസമാകുമത്.

സാങ്കേതികവും ഘടനാപരവുമായ മാനകങ്ങൾ

രൂപഘടന

 • അടിയിലടിയിലായി ഉത്തരങ്ങൾ എഴുതുക: അപ്പോൾ അടുത്ത എഴുത്ത് അതിനടിയിൽ വരും അത് സമയക്രമത്തിൽ എഴുത്തുകൾ വായിക്കാൻ സഹായിക്കും. ഏറ്റവും പുതിയത് ഏറ്റവും താഴെയായിരിക്കും.
 • വ്യത്യസ്ത കാര്യങ്ങൾ ഇടയിട്ടെഴുതുക: ഒരു മൊഴിയിൽ തന്നെ വ്യത്യസ്ത കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിൽ അത് ഖണ്ഡികയായി തിരിച്ചെഴുതുവാൻ ശ്രദ്ധിക്കുക.
 • എഴുത്തുകൾക്കു മുന്നിൽ അല്പം ഇടയിട്ടെഴുതുക: ഓരോ പോസ്റ്റിലും ഇത്തരത്തിൽ ചെയ്യുന്നതുമൂലം എഴുതിയ ഓരോത്തരേയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അതിനായി, അർദ്ധ വിരാമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
  • ഓരോ ഉപയോക്താവും അവരവർ ഇട്ട ഇട വീണ്ടുമുപയോഗിക്കുക:എഴുത്തു തുടങ്ങിയയാൾ താളിന്റെ ഏറ്റവും ഇടത്തു ഭാഗത്തുനിന്നാവും തുടങ്ങുക. അടുത്തയാൾ ഒരിടവിട്ടും(:), രണ്ടാമത്തെയാൾ രണ്ടിടവിട്ടും തുടങ്ങുക(::) ആദ്യത്തെയാൾ വീണ്ടുമെഴുതുകയാണെങ്കിൽ അയാൾ താളിന്റെ ഏറ്റവും ഇടതുഭാഗം ഉപയോഗിക്കുക.

പുതിയ തലക്കെട്ടുകളും വിഷയങ്ങളും

 • പുതിയ തലക്കെട്ട് താളിന്റെ ഏറ്റവും താഴെയായി തുടങ്ങുക:താങ്കൾ താളിന്റെ ഏറ്റവും മുകളിലായി എഴുത്തു തുടങ്ങിയാൽ അത് ശ്രദ്ധയാകർഷിച്ചേക്കാം, എന്നാൽ അത് കുഴപ്പിച്ചുകളയും. പുതിയ വിഷയങ്ങൾ താളിന്റെ ഏറ്റവും താഴെയാണു കാണുക.
 • പുതിയ വിഷയത്തിന് പുതിയ തലക്കെട്ടു കൊടുക്കുക: പുതിയ വിഷയം പുതിയ തലക്കെട്ടിനടിയിൽ കൊടുക്കുക. അത് മറ്റുള്ളവയിൽ നിന്നും വ്യത്യാസപ്പെട്ട് കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കും. (താങ്കൾ വിക്കിപീഡിയയുടെ സ്വതവേയുള്ള എടുത്തുകെട്ടാണുപയോഗിക്കുന്നതെങ്കിൽ സംവാദം താളിനുപരിയായുള്ള “+“ റ്റാബിൽ അമർത്തുന്നതു വഴി അത് എളുപ്പത്തിൽ സാധിക്കുന്നതാണ്)
 • ലേഖനവുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ നൽകുക: വിഷയത്തിന് ലേഖനവുമായി ബന്ധമുണ്ടെന്ന് തലക്കെട്ടിൽ അറിയിക്കുക.
 • തലക്കെട്ടുകൾ നിഷ്പക്ഷമായിരിക്കട്ടെ:തലക്കെട്ടുകൾ എന്താണ് കാര്യം എന്നറിയിക്കുന്നതായിരിക്കണം, താങ്കൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാകരുത്.
  • തലക്കെട്ടിൽ പുകഴ്ത്തലുകൾ വേണ്ട:താങ്കൾ പുകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെടാത്തതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
  • തലക്കെട്ടിൽ ഇകഴ്ത്തലുകൾ വേണ്ട: താങ്കൾ ഇകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
  • മറ്റുള്ളവരെ തലക്കെട്ടുവഴി സംബോധന ചെയ്യരുത്: നാമൊരു സമൂഹമാണ്; സന്ദേശം ഒരാൾക്കായി മാത്രം നൽകുന്നത് ശരിയല്ല.

അങ്കനം

 • എച്ച്.റ്റി.എം.എൽ അങ്കന രീതി സംവാദം താളിൽ ഉപയോഗിക്കരുത്. എന്നിരുന്നാലും മുകളിൽ നേരത്തെ പ്രതിപാദിച്ചതനുസരിച്ച് <s> ഉപയോഗിക്കുന്നതിൽ തെറ്റുമില്ല.

ലിങ്ക്, സമയം, താളിന്റെ പേര്

 • ലിങ്കുകൾ ഉണ്ടാക്കുക:സംവാദം താളുകളിൽ ശൂന്യമായതാണെങ്കിൽ കൂടി ലിങ്കുകൾ ഉണ്ടാക്കുക.
 • ആഗോള സമയക്രമം സൂക്ഷിക്കുക:ലോകത്തെല്ലായിടത്തുമുള്ളവർ വിക്കിപീഡിയ ഉപയോഗിക്കുന്നു അതിനാൽ ആഗോള സമയക്രമം പാലിക്കുക.

താളുകൾ വലുതാകുമ്പോൾ

 • ശേഖരിക്കുക-മായ്ച്ചുകളയരുത്:സംവാദം താളിന്റെ വലിപ്പം വളരെ വർദ്ധിച്ചാൽ അവ സഞ്ചയികകളാക്കി ശേഖരിക്കുക.
 • പുതിയൊരു താളുണ്ടാക്കുക
 • അത് സംവാദം താളിന്റെ ഉപതാളാകട്ടെ
 • അനുയോജ്യമായ പേരു നൽകുക. (ഉദാഹരണം: സഞ്ചയിക 1)
 • സംവാദം താളിലെ ചർച്ചകൾ വെട്ടിയെടുക്കുക.
 • അത് പുതിയ താളിൽ ചേർക്കുക.

ഒരു സഞ്ചയികത്താളിലെ വിവരങ്ങൾ വളരെയധികമാകുമ്പോൾ, പ്രധാനസംവാദത്താളിന്റെ ഉപതാളാക്കി മറ്റൊരു സഞ്ചയികത്താളുണ്ടാക്കി, തുടർന്നുള്ള വിവരങ്ങൾ ആ താളിൽ ശേഖരിച്ചുവക്കാവുന്നതാണ്. ഇത്തരം ഉപതാളുകൾക്ക് സഞ്ചയിക 1, സഞ്ചയിക 2 .. എന്നരീതിയിൽ ക്രമത്തിലുള്ള പേരുകൾ നൽകുന്നത് അഭികാമ്യമാണ്. സഞ്ചയികത്താളുകളുടെ വലുപ്പം പരമാവധി 4 ലക്ഷം ബൈറ്റുകളാക്കി നിജപ്പെടുത്തുന്നത് അഭിലഷണീയമാണ്.[1]

ഫലകങ്ങളുടെ സംവാദം താൾ

ഫലകങ്ങളുടെ സംവാദം താൾ രണ്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഫലകം എങ്ങനെ, എന്തിനുപയോഗിക്കണെമെന്നു വിശദീകരിക്കാനും ചർച്ചകൾക്കും. അതിനു രണ്ടിനും വ്യത്യസ്ത തലക്കെട്ടുകൾ ആദ്യമേ നൽകി പ്രശ്നം പരിഹരിക്കാം.

=ഉപയോഗരീതി=
 =ചർച്ചകൾ=

എന്നിങ്ങനെ

നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം താൾ

ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദത്താളുകൾ ശേഖരിച്ചു വക്കുക. അവ വിക്കിപീഡിയ:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന താളിന്റെ ഉപതാളുകളായാണ് ശേഖരിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഇവിടെക്കാണുക

അവലംബം