വിക്കിപീഡിയ:വുമോസ് പഠനശിബിരം - 1
വുമോസ് വനിതാദിന തിരുത്തൽ യജ്ഞം | ||
---|---|---|
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന വുമോസ് പഠനശിബിരത്തിന്റെ ഏകോപന താളാണിത്. ഓൺലൈനായോ സ്ഥലത്തുവച്ചോ പരിപാടിയിൽ പങ്കെടുക്കുന്നവർ ഈ താളിൽ പേരു ചേർക്കുക.
അന്താരാഷ്ട്ര വനിതാദിനത്തോടനുംബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഈ പരിപാടിയുടെ ഭാഗമായി മലയാളം വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ മോസില്ല കേരള സംഘടിപ്പിക്കുന്ന കോതമംഗലത്തെ വുമോസ് ഫെസ്റ്റിവലിൽ പഠനശിബിരം നടത്തുന്നു. മോസില്ല സംരംഭത്തിലെ സ്ത്രീ സന്നദ്ധപ്രവർത്തകരായ 'വുമോസി'ന് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ പരിശീലനം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. താങ്കൾക്ക് കോതമംഗലത്തെ പരിപാടിയിൽ നേരിട്ട് പങ്കെടുത്തോ, പരിപാടിയുടെ ഭാഗമായി നടത്തുന്ന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തോ പങ്കാളിയാകാം. മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതാൻ താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ[തിരുത്തുക]
പങ്കെടുക്കുന്നവർ[തിരുത്തുക]
തുടങ്ങാവുന്ന താളുകൾ[തിരുത്തുക]പഠനശിബിരത്തോടനുബന്ധിച്ച തിരുത്തൽ യജ്ഞത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിലെ സ്ത്രീകൾ, സ്ത്രീ കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളാണ് എഴുതുന്നത്. സഹായത്തിനായി ഇംഗ്ലിഷ് വിക്കിപീഡിയ ഉപയോഗിക്കാം. തുടങ്ങാവുന്ന താളുകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. പട്ടിക വികസിപ്പിച്ചും ലേഖനങ്ങൾ എഴുതിയും പരിപാടിയിൽ പങ്കാളികളാകുക. തുടങ്ങിയ ലേഖനങ്ങൾ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ താളിലെ ഈ പട്ടികയിൽ ചേർക്കുക.
വികസിപ്പിക്കാവുന്ന താളുകൾ[തിരുത്തുക]
|