വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം/ലേഖനം തുടങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരക്കഥ[തിരുത്തുക]

  1. വിക്കിപീഡിയയിൽ നിങ്ങൾക്ക് താൽപര്യമുള്ള ഏതുവിഷയത്തെക്കുറിച്ചും ലേഖനമെഴുതാവുന്നതാണ്.
  2. ലേഖനം തുടങ്ങുന്നതിനു മുമ്പ്, നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനം വിക്കിപീഡിയയിലുണ്ടോ എന്ന് പരിശോധിക്കുക.
    1. ഇതിനായി, മുകളിലുള്ള തിരച്ചിൽപ്പെട്ടിയിൽ ലേഖനത്തിനു നൽകാനുദ്ദേശിക്കുന്ന പേരിന്റെ ആദ്യഭാഗം എഴുതിനോക്കുക. ഈ വാക്കിൽതുടങ്ങുന്ന നിലവിലുള്ള ലേഖനങ്ങൾ ഇപ്പോൾ താഴെയുള്ള പട്ടികയിൽ വരുന്നതുകാണാം. ഇവിടെ നിങ്ങളുദ്ദേശിച്ച വിഷയത്തിലുള്ള ലേഖനം കാണുന്നുണ്ടെങ്കിൽ പുതിയൊരു ലേഖനം തുടങ്ങുന്നതിനു പകരം ഈ ലേഖനത്തിൽ വിവരങ്ങൾ കൂട്ടിച്ചേർത്ത് വികസിപ്പിക്കാവുന്നതാണ്. (പട്ടികയിൽ കാണുന്ന ഏതെങ്കിലും ഒരു ലേഖനം തുറന്ന് തിരുത്തുക കണ്ണിയിൽ ഞെക്കുന്നതുവരെ ചലച്ചിത്രത്തിൽ കാണിക്കണം)
    2. നിങ്ങളുദ്ദേശിച്ച വിഷയം പട്ടികയിൽ കാണുന്നില്ലെങ്കിൽ എന്റർ അടിച്ച് തിരഞ്ഞുനോക്കുക (മുഴിക്കുളം എന്നു തിരയുക, മൂഴിക്കുളം എന്നത് നിർദ്ദേശമായി വരും). ടൈപ്പ് ചെയ്ത വാക്കുമായി സാമ്യമുള്ളതും അതടങ്ങിയതുമായ ലേഖനങ്ങൾ ഇപ്പോൾ കാണാം. നിങ്ങളുദ്ദേശിച്ച വിഷയം ഇതിലേതെങ്കിലുമാണെങ്കിൽ അത് തിരഞ്ഞെടുത്ത് വികസിപ്പീക്കാവുന്നതാണ്.
  3. നിങ്ങളുദ്ദേശിച്ച ലേഖനം നിലവിലില്ലാത്തപക്ഷം ഈ പേരിൽ പുതിയ ലേഖനം ആരംഭിക്കാവുന്നതാണ്. (വിക്കിപീഡിയയിൽ "മുഴിക്കുളം" എന്ന താൾ നിർമ്മിക്കുക! എന്ന ഭാഗം വലുതാക്കിക്കാണിക്കുക) അതിനായി ഈ ചുവന്ന കണ്ണിയിൽ ഞെക്കുക. ഇനി വരുന്ന സ്ക്രിനിലെ പെട്ടിയിൽ വിവരങ്ങൾ എഴുതിച്ചേർത്ത് താഴെയുള്ള സേവ് ചെയ്യുക എന്ന ബട്ടൺ ഞെക്കിയാൽ പുതിയൊരു ലേഖനം വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
  4. വിക്കിപീഡിയയിൽ നിങ്ങളെഴുതുന്ന കാര്യങ്ങൾ സ്വതന്ത്രമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കടപ്പാട് നൽകിക്കൊണ്ട് ഈ വിവരങ്ങൾ ആർക്കുവേണമെങ്കിലും സ്വതന്ത്രാനുമതിയിൽത്തന്നെ പുനഃപ്രസിദ്ധീകരിക്കാനാകും. അതുപോലെ നിങ്ങൾ എഴുതിച്ചേർത്ത വിവരങ്ങൾ വിക്കിപീഡിയിലെ മറ്റുപയോക്താക്കൾ തിരുത്തി മെച്ചപ്പെടുത്തുകയും ചെയ്തേക്കാമെന്നും അറിഞ്ഞിരിക്കുക.
  5. അപ്പോൾ ഇന്നുതന്നെ ഒരു പുതിയ ലേഖനം തുടങ്ങൂ.