വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അണ്ടത്തോടൻ കുടുംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയതയുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:54, 25 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ ഒപ്പുവയ്ക്കേണ്ട ആവശ്യമില്ല. സംവാദത്തിൽ മാത്രം ഒപ്പുവച്ചാൽ മതി. ലേഖനത്തിലെ ഒപ്പ് മുൻ പ്രാപനം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:49, 26 ഡിസംബർ 2012 (UTC)[മറുപടി]

തലക്കെട്ട്‌ ഇംഗ്ലീഷിൽ ആണ് ഉള്ളത് --18:54, 26 ഡിസംബർ 2012 (UTC)മെൽബിൻ

തലക്കെട്ട് മാറ്റി. ‌--അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 28 ഡിസംബർ 2012 (UTC)[മറുപടി]

കുടുംബയോഗത്തെയും പൂർവ്വികരെയും കുടുംബത്തിന്റെ ആസ്ഥാനത്തെയും മറ്റും പറ്റി പറയുന്ന രണ്ട് അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ശ്രദ്ധേയതാ ടാഗ് നീക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 28 ഡിസംബർ 2012 (UTC)[മറുപടി]

കുടുംബയോഗങ്ങളുടെ ഒന്നോ രണ്ടോ വാർത്തകൾ ശ്രദ്ധേയതയ്ക്ക് തെളിവായി എടുക്കാമോ? -- റസിമാൻ ടി വി 06:24, 28 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുമാതിരി "ഫ്രഞ്ചുകാരുമായി ഒപ്പുവച്ച" കാര്യത്തെപ്പറ്റി എന്തെങ്കിലും അവലംബമുണ്ടെങ്കിൽ ആ വ്യക്തിക്കും അതുവഴി കുടുംബത്തിനും ശ്രദ്ധേയത വന്നേനെ എന്നു തോന്നുന്നു. ഇവിടെ വാർത്തകൾ കുടുംബത്തിന്റെ പൂർവ്വികരെപ്പറ്റി പറയുന്നുണ്ട്. കുടുംബത്തിന്റെ ആസ്ഥാനത്തെപ്പറ്റിയും പറയുന്നുണ്ട് (പക്ഷേ ആ ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തെപ്പറ്റിയുള്ള ലോക്കൽ സെൽഫ് ഗവണ്മെന്റ് സൈറ്റിൽ ഈ കുടുംബത്തെപ്പറ്റി ഒന്നും പറയുന്നില്ല!!) അവലംബങ്ങളുണ്ടെങ്കിലും ശ്രദ്ധേയത സംശയത്തിൽ തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:46, 28 ഡിസംബർ 2012 (UTC)[മറുപടി]

ഇവിടെ അജയ് പറഞ്ഞിരിക്കുന്നതിലെ ഒരു പിശക് ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ചുകാരുമായി ഒപ്പുവെച്ചിരിക്കുന്നതു (എന്താണു ഒപ്പു വെച്ചിരിക്കുന്നത് എന്നു വ്യക്തമല്ല) വഴി ആ വ്യക്തി മാത്രമേ ശ്രദ്ധേയമാകൂ. അതു വഴി കുടുംബം ശ്രദ്ധേയമാകില്ല. --Anoop | അനൂപ് (സംവാദം) 13:20, 28 ഡിസംബർ 2012 (UTC)[മറുപടി]
അനൂപ് പറഞ്ഞതു സംബന്ധിച്ച്. ഫ്രഞ്ചുകാരുമായി ഒപ്പുവച്ചത് (എന്താണെന്ന് എനിക്കറിയില്ല. ഇനി എന്തെങ്കിലും ഒപ്പുവച്ചിട്ടുണ്ടോ എന്നു പോലും അറിയില്ല) ഈ പ്രദേശത്തിന്റെ ഭരണാവകാശമോ ഈ പ്രദേശത്ത് വ്യാപാരം നടത്താനുള്ള അവകാശമോ ഈ കുടുംബത്തിന് പരമ്പരാഗതമായി നൽകാനോ മറ്റോ ഉള്ള കരാറാണെങ്കിൽ കുടുംബത്തിന് ശ്രദ്ധേയത വന്നുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 00:11, 29 ഡിസംബർ 2012 (UTC)[മറുപടി]

എന്ന ഭാഗം നീക്കം ചെയ്യുന്നു. വിക്കിപ്പീഡിയയിലെ എഴുത്തുരീതിയിലല്ല ഈ ഭാഗം എഴുതപ്പെട്ടിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 00:11, 29 ഡിസംബർ 2012 (UTC)[മറുപടി]