വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/64

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float

പത്തൊൻപതാം നൂറ്റാണ്ടിൽ (മേയ് 5, 1813 - നവംബർ 11, 1855) ഡെൻമാർക്കിൽ ജീവിച്ച തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്നു സോറൻ കീർ‌ക്കെഗാഡ്. അക്കാലത്ത് ഡെൻമാർക്കിൽ പ്രചാരത്തിലിരുന്ന ഹേഗേലിയൻ തത്ത്വചിന്തയേയും അവിടത്തെ ക്രൈസ്തവസഭയുടെ ഉൾക്കാമ്പില്ലാത്തതെന്ന് അദ്ദേഹത്തിനു തോന്നിയ അനുഷ്ഠാനങ്ങളെയും കീർ‌ക്കെഗാഡ് ശക്തിയായി എതിർത്തു. ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവസന്മാർഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങൾ, തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയുടേയും പ്രമേയം.

കീർ‌ക്കെഗാഡ് തന്റെ ആദ്യകാലരചനകൾ പല തൂലികാനാമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. വ്യത്യസ്തനാമധാരികളുടെ വ്യത്യസ്തവീക്ഷണകോണുകൾ തമ്മിലുള്ള ഒരു സങ്കീർണ്ണസം‌വാദമായി ആ രചനകൾ കാണപ്പെട്ടു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക