വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-10-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ കിടക്കുന്ന നയാഗ്ര നദിയിലെ പടുകൂറ്റൻ വെള്ളച്ചാട്ടമാണ്‌ നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ്‌ നയാഗ്ര (ചിത്രത്തിൽ ഇതേ ക്രമത്തിൽ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങൾ കാണാം).

നയാഗ്ര വെള്ളച്ചാട്ടം അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ ഇതിന്റെ ശരിയായ ഭംഗി ആസ്വദിക്കാൻ കഴിയുക.


ഛായാഗ്രാഹക‍‍ൻ: ജ്യോതിസ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>