വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-03-2018
ദൃശ്യരൂപം
അമ്പലപ്രാവിനെക്കാൾ വലിപ്പം കുറഞ്ഞ ഒരിനം പ്രാവാണ് അരിപ്രാവ്. കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ (Columbidae) കുടുംബത്തിൽപ്പെടുന്നു. ഇവയുടെ ശാസ്ത്രീയനാമം സ്ട്രെപ്റ്റോപെലിയ ചൈനെൻസിസ് (Streptopelia chinensis) എന്നാണ്. 'കുട്ടത്തിപ്രാവ്', 'ചക്കരക്കുട്ടപ്രാവ്', 'ചങ്ങാലം', 'മണിപ്രാവ്' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പക്ഷിയുടെ പുറത്തും മറ്റുമുള്ള വെള്ളപ്പുള്ളികൾ അരി വിതറിയതുപോലെ തോന്നുന്നതു കൊണ്ടാണ് ഇവയ്ക്ക് അരിപ്രാവ് എന്നു പേരു വന്നത്.
ഛായാഗ്രഹണം: മനോജ് കെ.