വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മഗ്ര
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 06:04, 29 ജൂലൈ 2013 (UTC)[മറുപടി]
- മഗ്ര (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
- ശ്രദ്ധേയത ഇല്ല. ഈ താൾ മായ്ക്കണമെന്നാവശ്യപ്പെടുന്നു. ബിപിൻ (സംവാദം) 07:48, 20 ജൂലൈ 2013 (UTC)[മറുപടി]
WP:GNG പാലിക്കുന്നുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 09:58, 20 ജൂലൈ 2013 (UTC)[മറുപടി]
- രണ്ടു പത്രങ്ങളിൽ മൂന്നു കോളം വാർത്ത വന്നത് ഈ താൾ നിലനിർത്താനുള്ള മാനദണ്ഡമാണെന്നു തോന്നുന്നില്ല. ഒരു ലക്ഷത്തിൽ കൂടുതൽ ലൈക്കുകളുള്ള പല ഫേസ്ബുക്ക് താളുകൾക്കും ശ്രദ്ധേയതയുണ്ടെന്നു പറയേണ്ടി വരും. --അഖിലൻ 16:12, 23 ജൂലൈ 2013 (UTC)[മറുപടി]
- WP:GNG അനുസരിച്ച് ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുണ്ടെങ്കിൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കേണ്ടതാണ്. ലേഖനം ഫേസ്ബുക്ക് താളിനെപ്പറ്റിയല്ലല്ലോ? "മലയാളം ഗ്രാഫിക്സിന്റെ ചുരുക്ക രൂപാമാണ് മഗ്ര" എന്നും ഇത് "സോഷ്യൽ മീഡിയാ സൈറ്റുകളിലൂടെ പ്രചാരത്തിൽ വന്നുകൊണ്ടിരി"ക്കുന്നു എന്നും "ഇതിന്റെ പ്രചാരണത്തിനായി ഒരു ഫേസ് ബുക്ക് പേജും ആരംഭിച്ചിരുന്നു" എന്നുമല്ലേ ലേഖനത്തിൽ പ്രസ്താവനയുള്ളൂ? ഫേസ്ബുക്ക് പേജുണ്ട് എന്നതിനാൽ ഒരു സംഗതിയെ ഒഴിവാക്കണം എന്ന് നമുക്ക് നയമില്ലല്ലോ? നമ്മുടെ നയം "വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം." എന്നല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 24 ജൂലൈ 2013 (UTC)[മറുപടി]
- --അഖിലൻ 08:26, 24 ജൂലൈ 2013 (UTC)[മറുപടി]
- --സുഹൈറലി 06:55, 25 ജൂലൈ 2013 (UTC)[മറുപടി]
- വിക്കിപീഡിയയിലെ നിയമങ്ങളുടെ കടുംപിടുത്തത്തിന്റെ നല്ലൊരു ഉദാഹരണം ആണ് ഈ ലേഖനത്തെ നിലനിർത്തണം എന്നു പറഞ്ഞു മുകളിൽ കണ്ട അഭിപ്രായം. ഈ ലേഖനത്തിന് എന്ത് ശ്രദ്ധേയതയാണുള്ളത്. നിയമങ്ങൾ കാണിച്ച് ശ്രദ്ധേയത സൃഷ്ടിക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിലിതുവരെ ഭൂരിപക്ഷാഭിപ്രായം ലേഖനം നിലനിർത്തണം എന്നുതന്നെയാണെന്നു കാണുന്നു. അതുകൊണ്ട് ഞാൻ തുടങ്ങിവെച്ച ഈ ചർച്ച പര്യവസാനിപ്പിക്കുന്നു. ബിപിൻ (സംവാദം) 17:07, 25 ജൂലൈ 2013 (UTC)[മറുപടി]
- ബിപിൻ ജീ, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എങ്കിലും എനിക്കുള്ള വിയോജിപ്പ് വ്യക്തമാക്കട്ടെ. താഴെപ്പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
- നിയമങ്ങൾ എപ്പോഴും ഒരേ രീതിയിൽ സ്വീകരിക്കപ്പെടേണ്ടവയാണ് എന്നാണ് എന്റെ അഭിപ്രായം. നിയമങ്ങൾ ഒരു മൂലയിൽ എഴുതിവയ്ക്കുകയും അവയെ കണക്കിലെടുക്കുകയേ ചെയ്യാതെ തോന്നിയതുപോലെ തീരുമാനമെടുക്കുകയും ചെയ്യുകയാണ് വേണ്ടതെങ്കിൽ എന്തിനാണ് നിയമങ്ങൾ? എല്ലാം വോട്ടെടുപ്പിലൂടെ തീരുമാനിച്ചാൽ പോരേ?
- നിയമങ്ങൾ നിലവിലുണ്ടെങ്കിൽ അവ പാലിച്ചുവേണം തീരുമാനങ്ങളെടുക്കാൻ. അതിനെ കടും പിടുത്തമായി കാണരുത്.
- നിലവിലുള്ള നയമനുസരിച്ച് ഈ ലേഖനം നീക്കം ചെയ്യേണ്ട സാഹചര്യമുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ ഇത്തരം വിഷയത്തെപ്പറ്റിയുള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ പാടില്ല എന്നാണ് അഭിപ്രായമെങ്കിൽ
- "ഇത്തരം വിഷയം" എന്നാൽ എന്താണ് എന്ന് ഒബ്ജക്റ്റീവായി വേർതിരിക്കാനുള്ള മാനദണ്ഡവും
- "ഇത്തരം വിഷയം" സംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെടാൻ സാധാരണയിൽ കവിഞ്ഞ് എന്ത് മാനദണ്ഡമാണ് പാലിക്കപ്പെടേണ്ടത് എന്ന നയവും പുതുതായി രൂപീകരിക്കണം.
- അതിനു ശേഷം ലേഖനം നീക്കം ചെയ്യാനുള്ള അപേക്ഷ പുതുതായി നൽകുകയും പുതുതായി രൂപീകരിച്ച നയമനുസരിച്ച് നീക്കം ചെയ്യുകയുമാണ് വേണ്ടത്.
- ഇത്തരം സ്പെസിഫിക് നയരൂപീകരണം നടത്താതെ ലേഖനം നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ അതിന് വോട്ടെടുപ്പാണ് വേണ്ടതെന്ന നയവും രൂപീകരിക്കാവുന്നതാണ്. അതുവരെ നിലവിലുള്ള നയങ്ങളനുസരിച്ചാണ് ലേഖനം നിലനിർത്തുകയോ നീക്കം ചെയ്യുകയോ വേണ്ടത്. അല്ലാതെ അപ്പോഴപ്പോഴുണ്ടാകുന്ന തോന്നലുകളനുസരിച്ചല്ല (നിയമങ്ങൾ ചുരുട്ടി മൂലയ്ക്കു വച്ചശേഷം തീരുമാനങ്ങളെടുക്കുന്നത് ഒരു തരം ഡിക്റ്റേറ്റർഷിപ്പാകും അഭിപ്രായമാണ് എനിക്കുള്ളത്). --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 26 ജൂലൈ 2013 (UTC)[മറുപടി]
- അജയ് താങ്കളുടെ എല്ലാ വാദങ്ങൾക്കും സ്വാഗതം. നിയമങ്ങൾ ഇരുമ്പുലക്കകൾ പോലെയാവരുത് എന്നാണ് എന്റെ അഭിപ്രായം (വിക്കിപീഡിയയുടെ കാര്യത്തിൽ). മഗ്ര എന്ന ലേഖനം മുകളിൽ പറഞ്ഞ കാരണങ്ങൾകൊണ്ട് നിലനിർത്തുകയാണെങ്കിൽ, അതേ കാരണങ്ങൾകൊണ്ട് ഇതുപോലുള്ള ലേഖനങ്ങളുടെ കുത്തൊഴുക്കു തന്നെ വിക്കിയിലേക്ക് ഉണ്ടായേക്കാം. ഒരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും ഇത്. ഇനി വിക്കിയിലെ നിയമങ്ങൾ മാറ്റി നിർത്തി ഈ ലേഖനത്തെ ഒന്നു നോക്കിയാൽ കൊള്ളാം. നിയമങ്ങൾ എന്തൊക്കെയായാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ നാം തീരുമാനമെടുക്കാറുണ്ടല്ലോ. ഇതുപോലെ തർക്കവിഷയമാവുന്ന ലേഖനങ്ങളിൽ എന്തുകൊണ്ട് അതു പാടില്ല. ശ്രദ്ധേയത ചോദ്യംചെയ്യപ്പെടുന്ന ലേഖനങ്ങളിൽ, പ്രത്യേകിച്ച് ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ നമുക്കെന്തുകൊണ്ട് ആ മാർഗ്ഗം പിന്തുടർന്നു കൂടാ. നിയമങ്ങൾ ചുരുട്ടി മൂലക്കുവെക്കണമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. നിയമങ്ങളെ കൂട്ടുപിടിച്ച് ഒരു ലേഖനത്തിന് ശ്രദ്ധേയത കൈവരുത്തരുതെന്നേ പറഞ്ഞുള്ളു. ബിപിൻ (സംവാദം) 05:32, 26 ജൂലൈ 2013 (UTC)[മറുപടി]
/ / മഗ്ര എന്ന ലേഖനം മുകളിൽ പറഞ്ഞ കാരണങ്ങൾകൊണ്ട് നിലനിർത്തുകയാണെങ്കിൽ, അതേ കാരണങ്ങൾകൊണ്ട് ഇതുപോലുള്ള ലേഖനങ്ങളുടെ കുത്തൊഴുക്കു തന്നെ വിക്കിയിലേക്ക് ഉണ്ടായേക്കാം./ / ഇത്തരമൊരു ഭയത്തിന് നിലവിലുള്ള നിയമങ്ങൾ പാലിക്കുന്ന ലേഖനത്തിനെ നീക്കം ചെയ്യുകയല്ല പരിഹാരം എന്നാണ് ഞാൻ മുകളിൽ പറഞ്ഞത്. വേണ്ടത് ഒന്നു കൂടി പറയാം:
- "ഇത്തരം വിഷയം" എന്നാൽ എന്താണ് എന്ന് ഒബ്ജക്റ്റീവായി വേർതിരിക്കാനുള്ള മാനദണ്ഡം പുതുതായി ഉണ്ടാക്കുക
- "ഇത്തരം വിഷയം" സംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെടാൻ സാധാരണയിൽ കവിഞ്ഞ് എന്ത് മാനദണ്ഡമാണ് പാലിക്കപ്പെടേണ്ടത് എന്ന നയം പുതുതായി രൂപീകരിക്കുക.
- ഈ രണ്ടു വിഷയങ്ങളിലും പുതിയ നയം ഉണ്ടാക്കുന്നതുവരെ ഈ ലേഖനവും ഇതുപോലെ കുത്തിയൊഴുകി വന്നേക്കാവുന്ന മറ്റു ലേഖനങ്ങളും നിലനിർത്തുക (നിലവിലുള്ള നയങ്ങളനുസരിച്ച്)
- പുതിയ നയങ്ങൾ നിലവിൽ വന്നുകഴിഞ്ഞാൽ ആ നയങ്ങളനുസരിച്ച് നിലനിൽക്കാൻ സാധിക്കാത്ത ലേഖനങ്ങളെയെല്ലാം നീക്കം ചെയ്യുക.
അതല്ലാതെ കുത്തൊഴുക്ക് ഭയന്ന് ഇല്ലാത്ത നിയമങ്ങൾ അപ്പോഴപ്പോഴുള്ള തോന്നലനുസരിച്ച് ഉണ്ടാക്കി നടപ്പിൽ വരുത്തുകയല്ല വേണ്ടത്.
/ / നിയമങ്ങൾ എന്തൊക്കെയായാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ നാം തീരുമാനമെടുക്കാറുണ്ടല്ലോ. ഇതുപോലെ തർക്കവിഷയമാവുന്ന ലേഖനങ്ങളിൽ എന്തുകൊണ്ട് അതു പാടില്ല./ / എന്നാൽ അങ്ങനെ ഒരു നയം ആദ്യം ഉണ്ടാക്കണം. അതിനുശേഷമല്ലേ ലേഖനം നിലനിർത്തുന്നകാര്യത്തിൽ വോട്ടെടുപ്പ് സ്വീകരിക്കാൻ സാധിക്കൂ? ഇതുവരെ ലേഖനം നിലനിർത്തുന്നതിൽ നമ്മൾ വോട്ടെടുപ്പ് ഒരു ഘടകമായി സ്വീകരിച്ചിട്ടില്ല.
വോട്ടെടുപ്പാകാമെന്ന നയം തർക്കമുണ്ടാകുന്ന എല്ലാ ലേഖനത്തിലും പാലിക്കപ്പെടുകയും വേണം. അത് അപകടകരമായ ഒരു സ്ഥിതിവിശേഷം സംജാതമാകുന്നതിന് ഒരു പക്ഷേ കാരണമായേക്കും. എന്ന് ഞാൻ ഭയക്കുന്നുണ്ട്. (കാബൽ രൂപീകരിച്ച് ചിലർ ചില പ്രത്യേക വിശ്വാസപ്രമാണങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ നിലനിർത്താൻ ശ്രമിക്കും - അതിനെ പിന്തുണയ്ക്കാത്ത ലേഖനങ്ങൾ നീക്കം ചെയ്യാനും.)
വിക്കിയിലെ ജനാധിപത്യ സംവിധാനം നയരൂപീകരണം നടത്താനാണ് ഉപയോഗിക്കേണ്ടത്. ഏതൊരു വിഷയത്തിലും നയമനുസരിച്ചല്ലാതെയുള്ള തീരുമാനമെടുക്കാൻ ജനാധിപത്യസംവിധാനം ഉപയോഗിക്കുന്നത് ഫാസിസത്തിലേയ്ക്ക് വഴിതെറ്റിപ്പോകാൻ സാദ്ധ്യതയുണ്ട്.
/ / നിയമങ്ങളെ കൂട്ടുപിടിച്ച് ഒരു ലേഖനത്തിന് ശ്രദ്ധേയത കൈവരുത്തരുതെന്നേ പറഞ്ഞുള്ളു. / / ബിപിൻ ജീ, നിലവിലുള്ള നയങ്ങളനുസരിച്ച് ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്നേ ഞാൻ പറഞ്ഞുള്ളൂ (അതിൽ കൂട്ടുപിടുത്തമില്ല, നിയമങ്ങളോടുള്ള വിധേയത്വമേയുള്ളൂ). അങ്ങനെയല്ല എന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ താങ്കൾ എന്തുകൊണ്ട് നിലവിലുള്ള നയങ്ങൾ മാറ്റാൻ ശ്രമിക്കുന്നില്ല? നിലവിലുള്ള (താങ്കളുടെ അഭിപ്രായത്തിൽ തെറ്റായ) നയങ്ങൾ അതുപോലെ നിലനിർത്തുകയും ഈ ലേഖനം ഒരു കുത്തൊഴുക്ക് ഭയന്ന് നീക്കം ചെയ്യുകയും ചെയ്യുന്നതെന്തിന്? നയങ്ങൾ ജനാധിപത്യസംവിധാനത്തിലൂടെ മാറ്റുന്നതുവരെ ഈ ലേഖനം നിന്നുപോകട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:48, 26 ജൂലൈ 2013 (UTC)[മറുപടി]
- ലേഖനം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടത് ഞാനാണ്,ഞാൻ മാത്രമാണ്. എന്റെ തെറ്റ് ഞാൻ തിരുത്തുന്നു. ഈ ലേഖനം നിലനിർത്തേണ്ടതാണ് . ഈ ചർച്ച ഇനി തുടരുന്നതല്ല. ഫലകം ഞാൻ നീക്കം ചെയ്യുന്നു. അഭിവാദ്യങ്ങൾ. അജയ്, താങ്കൾക്ക് നന്ദി, വിക്കിപീഡിയയിലെ ലേഖനങ്ങൾ എന്തായിരിക്കണം എന്നു ചൂണ്ടികാണിച്ചു തന്നതിന്. ബിപിൻ (സംവാദം) 07:39, 26 ജൂലൈ 2013 (UTC)[മറുപടി]
താങ്കൾ ഇത്തരത്തിൽ ചർച്ചയിൽ നിന്ന് പിൻമാറുന്നതിൽ ഖേദമുണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങൾ എന്തായിരിക്കണം എന്ന് തീരുമാനിച്ചത് വിക്കി സമൂഹമാണ്, ഞാനല്ല. നിലവിലുള്ള നിയമങ്ങളും നിർവ്വചനങ്ങളും ആവശ്യമെങ്കിൽ ഭേദഗതി ചെയ്യാൻ താങ്കളുൾപ്പെട്ട വിക്കി സമൂഹത്തിന് അധികാരമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:51, 26 ജൂലൈ 2013 (UTC)[മറുപടി]
- ഇല്ല അജയ്. ഈ ചർച്ച ഇനി തുടരുന്നതിൽ അർത്ഥമില്ല. വിക്കിയിലെ നയങ്ങൾ വായിച്ചുനോക്കാതേയും മനസ്സിലാക്കാതേയും ആണ് ഞാൻ ആ ഫലകം ഇട്ടത് എന്നു മനസ്സിലാക്കുന്നു. താങ്കൾ അത് വിശദമായി എനിക്കു മനസ്സിലാക്കിതന്നു. ഈ ലേഖനത്തിന്റെ സാധുതയെ സംശയിച്ചുകൊണ്ട് ഇതുവരെ ഞാനല്ലാതെ ആരും തന്നെ രംഗത്തു വന്നിട്ടില്ല. അതുകൊണ്ട് ലേഖനം നിലനിർത്താം എന്നുള്ള അഭിപ്രായത്തോടൊപ്പം ചേരുന്നു. ബിപിൻ (സംവാദം) 08:03, 26 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.