വാവ സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാവ സുരേഷ്
Vava Suresh
വാവ സുരേഷ് പന്തളത്ത് പാമ്പിനെ പിടിക്കാനെത്തിയപ്പോൾ എടുത്ത ചിത്രം

സുരേഷ് അല്ലെങ്കിൽ വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ[അവലംബം ആവശ്യമാണ്] വ്യക്തിയുമാണ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്[അവലംബം ആവശ്യമാണ്]. ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു[അവലംബം ആവശ്യമാണ്]. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്[1].

ആദ്യകാല ജീവിതം[തിരുത്തുക]

തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തുള്ള ഒരു നിർദ്ധന കുടുംബത്തിലാണ് സുരേഷ് ജനിച്ചത്. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു[അവലംബം ആവശ്യമാണ്]. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.

പാമ്പു പിടുത്തവും മറ്റ് സേവനങ്ങളും[തിരുത്തുക]

ഉരഗങ്ങളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്. വാവ സുരേഷിന്റെ ജീവിതം ആസ്പദമാക്കി അടുത്തിടെ ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറങ്ങിയിരുന്നു[അവലംബം ആവശ്യമാണ്]. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രകൃയയൈലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു. താൻ ഇതേ വരെ 30,000ലധികം പാമ്പുകളെ പിടി കൂടിയതായി വാവ സുരേഷ് പറയുന്നു. അതീവ വിഷമുള്ള 94 രാജ വെമ്പാലകളെയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്[അവലംബം ആവശ്യമാണ്]. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്[1].

അപകടങ്ങൾ[തിരുത്തുക]

എബിപി മസ എന്ന ന്യൂസ് ചാനൽ പറയുന്നത് പ്രകാരം നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 250തോളം സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]2013 ആഗസ്റ്റ്‌ മാസം ഒരു അണലി കടിച്ചത് കാരണം വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

അംഗീകാരങ്ങൾ[തിരുത്തുക]

വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വാഗ്ദാനം നൽകിയെങ്കിലും സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചു [1]. റോട്ടറി ക്ലബ് തിരുവനന്തപുരം 2011ലെ വൊക്കേഷണൽ സർവ്വീസ് അവാർഡ് നൽകി [2][3].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 http://indiatoday.intoday.in/story/snake-catcher-vava-suresh-denies-job-by-kerala-forest-minister/1/184330.html
  2. "Award for snake catcher". thehindu.com. 2011-04-23. ശേഖരിച്ചത് 2011-04-27.
  3. "Rotary award for Vava Suresh". expressbuzz.com. 2011-04-21. ശേഖരിച്ചത് 2011-04-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാവ_സുരേഷ്&oldid=3141760" എന്ന താളിൽനിന്ന് ശേഖരിച്ചത്