Jump to content

വസുധൈവ കുടുംബകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശന ഹാളിൽ മഹാ ഉപനിഷത്തിലെ "വസുദൈവ കുടുംബകം" എന്ന വാക്യം കൊത്തിവച്ചിട്ടുണ്ട്.[1]

മഹാ ഉപനിഷത്ത് പോലുള്ള ഹിന്ദു ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഒരു സംസ്‌കൃത വാക്യമാണ് വസുധൈവ കുടുംബകം. ഈ വാക്യത്തിന്റെ അർത്ഥം "ലോകം ഒരു കുടുംബമാണ്" എന്നാണ്.[2]

വിവർത്തനം

[തിരുത്തുക]

വസുധൈവ കുടുംബകം (സംസ്കൃതം: वसुधैव कुटुम्बकम्) എന്നതിൽ വസുധ (വിവർത്തനം: 'ഭൂമി');[3] ഏവ (വിവർത്തനം: 'അങ്ങനെയാണ്'); [4] കുടുംബകം (വിവർത്തനം: 'കുടുംബം') എന്നീ വാക്കുകൾ ഉൾക്കൊള്ളുന്നു.

ചരിത്രം

[തിരുത്തുക]
അയം നിജഃ പരോ വേതി ഗണനാ ലഘുചേതസാം. (अयं निजः परो वेति गणना लघुचेतसाम्।)
ഉദാരചരിതാനാം തു വസുധൈവ കുടുംബകം॥ (उदारचरितानां तु वसुधैव कुटुम्बकम्॥)
ഇത് എന്റേത് , അത് അവൻറേത് എന്ന് സങ്കുചിത മനസ്കർ വിചാരിക്കുന്നു, എന്നാൽ ലോകമേ തറവാട് എന്ന് ഉദാരമനസ്കർ ചിന്തിക്കുന്നു.

മഹാ ഉപനിഷത്ത് VI.71-73 ന്റെ ആറാം അധ്യായത്തിലാണ് യഥാർത്ഥ വാക്യം കാണുന്നത്.[5][6][7] ഋഗ്വേദത്തിലും ഇത് കാണപ്പെടുന്നു. ഇത് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാർമ്മിക മൂല്യമായി കണക്കാക്കപ്പെടുന്നു. [8][9] [1] മഹാ ഉപനിഷത്തിലെ ഈ വാക്യം ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശന ഹാളിൽ കൊത്തിവച്ചിട്ടുണ്ട്.[1]

സ്വാധീനങ്ങൾ

[തിരുത്തുക]

തുടർന്നുള്ള പ്രധാന ഹൈന്ദവ സാഹിത്യങ്ങളിൽ ഈ വാക്യം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹിന്ദുമത സാഹിത്യത്തിലെ പുരാണങ്ങളിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ഭാഗവത പുരാണം [10] മഹാ ഉപനിഷത്തിലെ വസുധൈവ കുടുംബകത്തെ "ഏറ്റവും ഉന്നതമായ വേദാന്ത ചിന്ത" എന്ന് വിളിക്കുന്നു.[11]

ഗാന്ധി സ്മൃതിയുടെയും ദർശൻ സമിതിയുടെയും മുൻ ഡയറക്ടർ ഡോ. എൻ. രാധാകൃഷ്ണൻ വിശ്വസിക്കുന്നത്, സമഗ്ര വികസനവും എല്ലാ ജീവികളോടുമുള്ള ബഹുമാനവും, അഹിംസയെ ഒരു വിശ്വാസമായും തന്ത്രമായും ഉൾച്ചേർത്ത അഹിംസാത്മക സംഘർഷ പരിഹാരവും ഉൾപ്പെടുന്ന ഗാന്ധിയൻ ദർശനം വസുധൈവ കുടുംബകം എന്ന പ്രാചീന ഭാരതീയ സങ്കൽപ്പത്തിന്റെ വിപുലീകരണമായിരുന്നു എന്നാണ്.[12]

ആധുനിക ലോകത്തിലെ പരാമർശങ്ങൾ

[തിരുത്തുക]

ആർട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിലെ ഒരു പ്രസംഗത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാചകം ഉപയോഗിച്ചിരുന്നു. "ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, മഹത്തായ മൂല്യങ്ങൾ നമ്മിൽ ഓരോരുത്തരിലും വളർത്തിയെടുത്തിട്ടുണ്ട്, അഹം ബ്രഹ്മാസ്മി മുതൽ വസുധൈവ കുടുംബകം വരെയുള്ളവയയിൽ നിന്ന് വന്നവരാണ് ഞങ്ങൾ ഞങ്ങൾ ഉപനിഷത്തുക്കളിൽ നിന്ന് ഉപഗ്രഹത്തിലേക്ക് വന്നവരാണ്" അദ്ദേഹം പറഞ്ഞു.[13]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 S Shah and V Ramamoorthy (2014), Soulful Corporations, Springer Science, ISBN 978-8132212744, page 449
  2. "DNA of non-violence engrained in our society: PM". Times Now. 2 September 2014. Archived from the original on 2018-12-26. Retrieved 22 September 2014.
  3. vasudhA Sanskrit English Dictionary, Koeln University, Germany
  4. Sanskrit Dictionary
  5. Jeffrey Moses (2002), Oneness, Random House Publishing, ISBN 0-345457633, page 12
  6. Robin Seelan (2015), Deconstructing Global Citizenship (Editors: Hassan Bashir and Phillips Gray), Routledge, ISBN 978-1498502580, page 143
  7. BP Singh and Dalai Lama (2008), Bahudhā and the Post 9/11 World, Oxford University Press, ISBN 978-0195693553, page 51
  8. Hattangadi 2000, षष्ठोऽध्यायः ७१- ७३, Quote: अयं बन्धुरयं नेति गणना लघुचेतसाम् । उदारचरितानां तु वसुधैव कुटुम्बकम् ॥ भावाभावविनिर्मुक्तं जरामरणवर्जितम् । प्रशान्तकलनारभ्यं नीरागं पदमाश्रय ॥ एषा ब्राह्मी स्थितिः स्वच्छा निष्कामा विगतामया । आदाय विहरन्नेवं सङ्कटेषु न मुह्यति ॥ (...).
  9. AG Krishna Warrier (1953), Maha Upanishad, Theosophical Society, Madras, Online[പ്രവർത്തിക്കാത്ത കണ്ണി], Verse VI.71–73
  10. Sheridan 1986, പുറങ്ങൾ. 1–16.
  11. Badlani 2008, പുറം. 184.
  12. Radhakrishnan, N. "Gandhi In the Globalised Context".
  13. https://www.youtube.com/watch?v=KVFyqbQFnWk

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Chung, Tan (2009). "Towards a Grand Harmony". India International Centre Quarterly. 36: 2–19. JSTOR 23006398.
"https://ml.wikipedia.org/w/index.php?title=വസുധൈവ_കുടുംബകം&oldid=3986856" എന്ന താളിൽനിന്ന് ശേഖരിച്ചത്