വലൂച ഡെകാസ്ട്രോ
Valucha deCastro | |
---|---|
ജനനം | ഒക്ടോബർ 9, 1930 |
ഉത്ഭവം | Brazil |
മരണം | ഫെബ്രുവരി 12, 2007 | (പ്രായം 76)
തൊഴിൽ(കൾ) | singer songwriter, music teacher |
ഉപകരണ(ങ്ങൾ) | voice and guitar |
വർഷങ്ങളായി സജീവം | 1962-2007 |
വലുച്ച ഡെകാസ്ട്രോ (ഒക്ടോബർ 9, 1930 – ഫെബ്രുവരി 12, 2007) ഒരു ബ്രസീലിയൻ ഗായികയും ഗാനരചയിതാവുമായിരുന്നു. ബ്രസീലിന്റെ മിനാസ് ഗെറീസിൽ ജനിച്ച വലൂച്ച റിയോ ഡി ജനീറോയിൽ വളർന്നു.[1] ചിക്കാഗോയിലെ ഇല്ലിനോയി ഓൾഡ് ടൗൺ സ്കൂൾ ഓഫ് ഫോക്ക് മ്യൂസികിലെ ആദ്യത്തെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു വലൂച്ച. പിന്നീട് അവിടെത്തന്നെ ബ്രസീലിയൻ നാടോടി സംഗീത അദ്ധ്യാപികയുമായി. 1962 ൽ "ദ വേൾഡ് ഓഫ് ഫ്രാങ്ക് & വലൂച്ച" എന്ന പേരിൽ ഓൾഡ് ടൗൺ സ്കൂളിലെ ഫ്രാങ്ക് ഹാമിൽട്ടണുമായി ചേർന്ന് ഒരു ആൽബത്തിൽ പാട്ട് പാടി റെക്കോർഡ് ചെയ്തു. [2] 1970 കളിൽ ബ്രസീലിലെ നാടോടി സംഗീതം വിവിധ വേദികളിൽ അവതരിപ്പിച്ചുകൊണ്ട് അമേരിക്കയിൽ പര്യടനം നടത്തി. 1980 കളിൽ അമേരിക്കൻ സംഗീതസംവിധായകനായിരുന്ന സെർജിയോ ബെസാർഡുമായി ചേർന്ന് "ബറ്റൂക്കിയും ട്രിയോ റിയോയും" എന്ന ആൽബം ലോറ ഡി ലിസ്സെ ഓൺ ഗിത്താർ നോടൊപ്പം നിർമ്മിച്ചു. ദശാബ്ദത്തിന്റെ അന്ത്യത്തിൽ ചിക്കാഗോയിലെ സംഗീത ലോകത്തിലെ ഏറ്റവും പ്രശസ്തിയുള്ള ബ്രസീലിയൻ ഗ്രൂപ്പായി അവർ മാറി. പിന്നീടുള്ള വലൂച്ചയുടെ ജീവിതം റഷ്യയിലും ചൈനയിലും ഒരു ചിത്രകാരിയായായിരുന്നു. 2007-ൽ വാഷിംഗ്ടൺ ഡിസിയിലെ സ്വഗൃഹത്തിൽ വച്ച് കരൾ രോഗം മൂലം അന്തരിച്ചു. [1]
റെഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 ചിക്കാഗോ ട്രൈബ്യൂൺ - ഒബിച്വറി, വചച്ച ഡെകാസ്ട്രോ.
- ↑ "ഫിലിപ്സ് റെക്കോർഡ്സ് - ഫ്രാങ്ക് ആൻഡ് വചച്ച". Archived from the original on 2004-08-12. Retrieved 2019-04-10.