Jump to content

വടപഴനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടപഴനി
ചെന്നൈയുടെ പരിസരപ്രദേശം
CountryIndia
StateTamil Nadu
Districtചെന്നൈ
മെട്രോചെന്നൈ
സോൺടി.നഗർ
വാർഡ്‌121
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600026
ലോകസഭാ മണ്ഡലംചെന്നൈ സൗത്ത്‌

വടപഴനി ചെന്നൈ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു പരിസരപ്രദേശമാണ്.

ഇവിടെയുള്ള ഉത്തര പഴനി അഥവാ വടപഴനി മുരുകൻ കോവിൽ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ വച്ചു വിവാഹം നടത്തുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. വടപഴനി ആർക്കോട് റോഡിലാണ് മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഡിപ്പോ സ്ഥിതിചെയ്യുന്നത്. എ.വി.എം., പ്രസാദ്, ഭരണി ഉൾപ്പെടെ ചെന്നൈയിലെ പ്രധാന സിനിമാ സ്റ്റുഡിയോകളിൽ കൂടുതലും വടപഴനിയിലാണുള്ളത്.[1]

വടപഴനി മുരുകൻ കോവിൽ

[തിരുത്തുക]
വടപഴനി മുരുകൻ കോവിലിലെ അമ്പലക്കുളം

ഏകദേശം 125 വർഷങ്ങൾക്ക് മുമ്പ് മുരുകന്റെ പടം വെച്ച ചെറിയയൊരു ഓലമേഞ്ഞ ക്ഷേത്രം പിന്നീട് തീർത്ഥാടക പ്രവാഹം കൊണ്ട് ഇന്നത്തെ നിലയിലെത്തി. ഓരോ വർഷവും 7,000-ത്തോളം വിവാഹങ്ങളാണ് ഈ ക്ഷേത്രത്തിൽ നടക്കുന്നത്. ഈ ക്ഷേത്രത്തിൽ വച്ചു വിവാഹം നടത്തുന്നത് ദമ്പതികൾക്ക് ഐശ്വര്യകരമാണ് എന്ന വിശ്വാസമാണ് ഇതിന് കാരണം.

സ്ഥലപുരാണമനുസരിച്ച്, അന്നസ്വാമി നായ്ക്കർ എന്ന സാധാരണക്കാരനായ ഒരു മുരുക ഭക്തൻ മുരുകന്റെ പടം വെച്ച് പൂജ ചെയ്തു തുടങ്ങിയ സ്ഥലമാണിത്. മുരുക പൂജ നടത്തിക്കൊണ്ടിരുന്ന അന്നസ്വാമി നായ്ക്കർ തപോനിദ്രയിൽ പറയുന്നതെല്ലാം ഫലിക്കുന്നുവെന്നു കണ്ടു. തപോനിദ്രയിൽ അന്നസ്വാമി നായ്ക്കർ ഉറഞ്ഞു തുള്ളി ഫലപ്രവചനം നടത്തുന്നതിനെ അരുൾവാക്ക് (ദൈവിക വചനം) എന്ന പേരിൽ തദ്ദേശവാസികൾക്കിടയിൽ പ്രശസ്തിയാർജ്ജിച്ചു.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഉയരം 40.8 മീറ്ററാണ്. കിഴക്കേ ഗോപുരത്തിനടുത്തുള്ള ചുമരുകളിൽ 108 ഭരതനാട്യ മുദ്രകളുടെ ചിത്രങ്ങൾ കാണാം.

സോഫ്ട്‌വേർ മേഖല

[തിരുത്തുക]

എച്ച്.സി.എൽ ടെക്‌നോളജീസ്, എം.സി.സി.ഐ. ഇൻർ കണക്ട് സൊല്യൂഷൻസ് തുടങ്ങിയവയാണ് വടപഴനി പ്രദേശത്തുള്ള പ്രധാന സോഫ്ട്‌വേർ സ്ഥാപനങ്ങൾ. 100 അടി റോഡിലുള്ള ടാറ്റാ കൺസൾട്ടൻസി സെർവീസസിന്റെ (ടി.സി.എസ്.) ഓഫീസ് ഈയിടെ എസ്.ആർ.എം. സർവ്വകലാശാല വാങ്ങി ഉപയോഗിച്ചു വരുന്നു.

സിനിമാ മേഖല

[തിരുത്തുക]

വിക്രം, വിജയവാഹിനി തുടങ്ങിയ സിനിമാ സ്റ്റുഡിയോകൾ വടപഴനി പ്രദേശത്താണുള്ളത്. പ്രസാദ് കളർ ലാബ്‌സ് ആന്റ് സ്റ്റുഡിയോസ്, ഇ.എഫ്.എക്‌സ്. സ്റ്റുഡിയോസ്,എ.വി.എം. സ്റ്റുഡിയോ തുടങ്ങിയ പ്രശസ്ത സിനിമാ സ്ഥാപനങ്ങൾ തൊട്ടടുത്തുള്ള സാലിഗ്രാമം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. നിരവധി സിനിമാ താരങ്ങളുടെ വാസസ്ഥലമാണ് വടപഴനി.

വിദ്യാലയങ്ങൾ

[തിരുത്തുക]

വടപഴനിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ഗംഗപ്പ് സ്ട്രീറ്റിൽ 1952-ൽ സ്ഥാപിതമായ രാമലിംഗ മിഷൻ മിഡിൽ സ്‌കൂളാണ്. ജെ.ആർ.കെ., ജെ.ആർ.എം., കാർത്തികേയൻ മെട്രിക്കുലേഷൻ സ്‌കൂൾ, 1964-ൽ സ്ഥാപിതമായ സരസ്വതി വിദ്യാലയം എന്നിവയാണ് വടപഴനിയിലെ മറ്റു ചില വിദ്യാലയങ്ങൾ വടപഴനിയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഏറെ പേർ സാലിഗ്രാമം ആർക്കോട് റോഡിലുള്ള അവിച്ചി സ്‌കൂൾ, സാലിഗ്രാമത്തുള്ള ജനറൽ കരിയപ്പ ഹയർ സെക്കണ്ടറി സ്‌കൂൾ, വിരുഗമ്പാക്കത്തും, അശോക് നഗറിലുമുള്ള വിവിധ സ്‌കൂളുകളിലുമാണ് പഠിക്കുന്നത്.

കോളേജുകളും, സർവ്വകലാശാലകളും

[തിരുത്തുക]

എസ്.ആർ.എം. യൂണിവേഴ്‌സിറ്റിയുടെ വടപഴനിയിലുള്ള ക്യാമ്പസ് 2009-ലാണ് പ്രവർത്തനം തുടങ്ങിയത്.

ആശുപത്രികൾ

[തിരുത്തുക]

സൂര്യ ഹോസ്പിറ്റൽ, രാജീവ് സ്‌കാൻസ്, ആകാശ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫെർട്ടിലിറ്റി ആന്റ് റിസർച്ച്, വിജയാ ഹോസ്പിറ്റൽ, വിജയാ ഹെൽത്ത് സെന്റർ, വാസൻ ഐ കെയർ, ബെസ്റ്റ് ഹോസ്പിറ്റൽ, വടപഴനി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പി ആന്റ് ജി നഴ്‌സിംഗ് ഹോം, ഭരണി ഹോസ്പിറ്റൽ, വി.എച്ച്.എം. ഹോസ്പിറ്റൽ എന്നിവയാണ് വടപഴനിയിലും പരിസരപ്രദേശങ്ങളിലുമായുള്ള പ്രധാന ആശുപത്രികൾ.

സ്ഥാന വിവരണം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വടപഴനി&oldid=3644287" എന്ന താളിൽനിന്ന് ശേഖരിച്ചത്