ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്
Parque Nacional Los Glaciares
Walkways heading Perito Moreno Glacier
Walkways heading Perito Moreno Glacier
Location within Argentina
Location within Argentina
Location within Argentina
സ്ഥാനം Santa Cruz Province, അർജന്റീന
സമീപ നഗരം El Calafate
വിസ്തീർണ്ണം 726,927 ha (7,269.27 km2; 2,806.68 sq mi)
സ്ഥാപിതം 1937[1]
ഭരണസമിതി Administración de Parques Nacionales
ഔദ്യോഗിക നാമം: Los Glaciares
തരം: Natural
മാനദണ്ഡം: vii, viii
നാമനിർദ്ദേശം: 1981 (5th session)
നിർദ്ദേശം. 145[2]
State Party:  അർജന്റീന
Region: Latin America and the Caribbean

അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ പാർക്കാണ് ഗ്ലേസിയേഴ്സ് പാർക്ക്. 4,459 ച.കി.മീ ആണ് വിസ്തീർണം. 1981 ൽ പാർക്കിനെ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. ഹിമാനികളുടെ വൻപരപ്പാണിത്. 1937 ൽ ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട ഗ്ലേസിയേഴ്സ് അർജന്റീനയിലെ വലിയ രണ്ടാമത്തെ പാർക്കാണ്. അന്റാർട്ടിക്കയിലേതു കഴിഞ്ഞാൽ ലോകത്തിലെ വലിയ മഞ്ഞുമലകൾ ഇവിടെയാണുള്ളത്. 47 ഹിമാനികളുള്ള ആൻഡീസ് പർവ്വതനിരയുടെ കൂറ്റൻ മഞ്ഞുതൊപ്പിയാണ് ഈ പാർക്ക്. ഈ മഞ്ഞുമലകളിൽ 13 എണ്ണം മാത്രമേ അറ്റ്‍ലാന്റിക് സമുദ്രത്തിൽ എത്തുന്നുള്ളൂ. ലോകത്തിലെ മറ്റു മഞ്ഞുമലകളൊക്കെ കടൽനിരപ്പിൽ നിന്നും 2,500 മീറ്ററിൽ തുടങ്ങുമ്പോൾ ഇത് 1,500 മീറ്ററിലാണ് ആരംഭിക്കുന്നത്. രണ്ടു ഭാഗങ്ങളായി പാർക്കിനെ വേർതിരിക്കാം. ഒന്നിൽ ആർജന്റീനോ തടാകവും മറുപാതിയിൽ വിയദ്മ തടാകവുമാണ്. ഈ രണ്ടു തടാകങ്ങളും കൂടിയാണ് സാന്താക്രൂസ് നദിക്ക് ജലമെത്തിക്കുന്നത്. ഇവിടെ ആയിരത്തിലധികം പക്ഷിജാതികളുണ്ട്. മഞ്ഞിനും പാറ്റഗോണിയൻ പുൽക്കാടിനുമിടയിൽ ഫലഭൂയിഷ്ഠമായ ഒരു വനമുണ്ട്. എന്നാലും മഞ്ഞുമലകളാണ് ടൂറിസ്റ്റ് ആകർഷണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Error: one of the l, d, dl, r, o parameters must be set for the {{cite Argentine law}} template
  2. "Los Glaciares National Park". UNESCO World Heritage Centre.