ലെസ് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെസ് പോൾ
Les Paul.jpg
ലെസ് പോൾ
ജീവിതരേഖ
ജനനനാമം ലെസ്റ്റർ വില്യം പോൾഫസ്
സംഗീതശൈലി ജാസ്, കണ്ട്രി മ്യൂസിക്ക്, ബ്ലൂസ്
തൊഴിലു(കൾ) സംഗീതജ്ഞൻ, ഗാനരചയിതാവ്, ഉപജ്ഞാതാവ്
ഉപകരണം ഗിറ്റാർ, ബാഞ്ചോ, ഹാർമോണിക്ക
സജീവമായ കാലയളവ് 1928–2009
വെബ്സൈറ്റ് www.lespaulonline.com
സംഗീതോപകരണ(ങ്ങൾ)
ഗിബസൺ ലെസ് പോൾ

അമേരിക്കൻ സംഗീതജ്ഞനും ഉപജ്ഞാതാവുമായിരുന്നു ലെസ് പോൾ എന്ന പേരിലറിയപ്പെട്ടിരുന്ന ലെസ്റ്റർ വില്യം പോൾഫസ് (ജൂൺ 9, 1915 – ഓഗസ്റ്റ് 13, 2009)‍. ഇലക്ട്രിക് ഗിറ്റാറിന്റെ സൃഷ്ടിയിലും വികാസത്തിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണിദ്ദേഹം. റെക്കോർഡിങിലെ ഓവർഡബ്ബിങ് (സൗണ്ട് ഓൺ സൗണ്ട് എന്നും അറിയപ്പെടുന്നു) , ടേപ് ഡിലേ പോലെയുള്ള ഡിലേ ഇഫക്ടുകൾ, ഫേസിങ് ഇഫക്ടുകൾ, മൾട്ടിട്രാക്ക് റെക്കോർഡിങ് തുടങ്ങിയ പല സങ്കേതങ്ങളുടെയും ഉപജ്ഞാതാവാണ്.

പുതുമ സൃഷ്ടിക്കുവാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ ഗിറ്റാർ വായനയിലും പ്രകടമായിരുന്നു. നൂതനമായ രീതികൾ ഇദ്ദേഹത്തെ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തനാക്കുകയും ഇന്നത്തെ ഗിറ്റാർ വായനക്കാരിൽ പലരേയും സ്വാധീനിക്കുകയും ചെയ്തു. 1950-കളിൽ ഭാര്യ മേരി ഫോർഡിനോടൊത്ത് പുറത്തിറക്കിയ പല ഗാനങ്ങളും വൻ വിജയങ്ങളായിരുന്നു.

ലെസ് പോളും ഗിബസണും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സോളിഡ്-ബോഡി ഗിറ്റാറുകളിലൊന്നായ ഗിബ്സൺ ലെസ് പോൾ നിർമിച്ചത്. സ്ലാഷ്, ബില്ലി ഗിബ്ബൺസ്, ജിമ്മി പേജ്, റാൻഡി റോഡ്സ്, പീറ്റ് ടൗൺഷെൻഡ് തുടങ്ങി പല ഗിറ്റാർ മഹാരഥൻമാരും ഈ ഗിറ്റാർ ഉപയോഗിച്ചിരുന്നു."https://ml.wikipedia.org/w/index.php?title=ലെസ്_പോൾ&oldid=2786732" എന്ന താളിൽനിന്നു ശേഖരിച്ചത്