ഇലക്ട്രിക് ഗിറ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലക്ട്രിക് ഗിറ്റാർ
Fender Stratocaster 004-2.jpg
String instrument
വർഗ്ഗീകരണം String instrument (plucked, either by fingerpicking, or with a pick.)
Hornbostel–Sachs classification321.322
(Composite chordophone)
Playing range
Range guitar.svg
(a standard tuned guitar)
A Gibson Les Paul

ലോഹക്കമ്പികളുടെ കമ്പനം, പിക്അപ്പ്‌ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റി, പിന്നീട് അതിനെ ആമ്പ്ലിഫയറുകൾ ഉപയോഗിച്ച് ശബ്ദമാക്കി മാറ്റുന്ന ഗിറ്റാറുകളെയാണ് ഇലക്ട്രിക്‌ ഗിറ്റാറുകൾ എന്ന് വിളിക്കുന്നത് [1] . പുറത്തേക്കു പോകുന്ന ശബ്ദം ഗിറ്റാർ ഇഫ്ഫെക്ട്സ് ഉപയോഗിച്ച് മാറ്റാറുണ്ട്. ആദ്യത്തെ ഇലക്ട്രിക്‌ ഗിറ്റാറുകൾ പൊള്ളയായ ബോഡിയിൽ സ്റ്റീൽ പിക്അപ്പ്‌ ഉപയോഗിച്ചുള്ളവയായിരുന്നു. പിന്നീട് കട്ടിയായ (സോളിഡ്) ബോഡിയിൽ പിക്അപ്പ്‌ ഉപയോഗിച്ചു വായിച്ചുതുടങ്ങി. 1930കളിൽ ജാസ്, ബ്ലൂസ് സംഗീതത്തിൽ ഇവ ഉപയോഗിച്ചു തുടങ്ങിയെങ്ങിലും പിന്നീടു 1960 നു ശേഷം റോക്ക് സംഗീതത്തിലും ഇപ്പോൾ മിക്കവാറും എല്ലാ രാജ്യങ്ങളിലെ സംഗീതത്തിലും ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. മുകൾ ഷഡ്ജത്തിലെ ആറു തന്ത്രി ഗിറ്റാറുകളും, കീഴ്ഷഡ്ജത്തിലെ ബേസ് ഗിറ്റാർ കളും ആണ് ഇപ്പോൾ കൂടുതൽ ഉപയോഗത്തിൽ ഉള്ള ഇലക്ട്രിക്‌ ഗിറ്റാറുകൾ.

അവലംബം[തിരുത്തുക]

  1. "invention". invention.smithsonian.org. ശേഖരിച്ചത് 2013 ഒക്ടോബർ 23. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇലക്ട്രിക്_ഗിറ്റാർ&oldid=3089860" എന്ന താളിൽനിന്ന് ശേഖരിച്ചത്