Jump to content

ലെന ഹീഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെന ഹീഡെ
ലെന 2007 സ്ക്രീം അവാർഡ്സിന് എത്തിയപ്പോൾ.
ജനനം (1973-10-03) 3 ഒക്ടോബർ 1973  (51 വയസ്സ്)[1][2]
ദേശീയതബ്രിട്ടിഷ്
തൊഴിൽഅഭിനേത്രി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
പീറ്റർ ലോറൻ
(m. 2007; div. 2013)
കുട്ടികൾ1

ഒരു ഇംഗ്ലിഷ് അഭിനേത്രിയാണ് ലെന ഹീഡെ (ജനനം: 1973 ഒക്റ്റോബർ 3). 1992ൽ പുറത്തിറങ്ങിയ വാട്ടർ ലാൻഡ് എന്ന ചലച്ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദ റിമെയിൻസ് ഓഫ് ദ ഡേ (1993), ദ ജംഗിൾ ബുക്ക് (1994), വൺജിൻ (1999), അബെർഡീൻ (2000) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീടു വന്ന ദ ബ്രദേഴ്സ് ഗ്രിം (2005), 300 (2007), റെഡ് ബാരോൺ (2008) എന്നീ ചിത്രങ്ങളിലെ നായികാ വേഷങ്ങൾ ലെനയെ പ്രശസ്തയാക്കി. ജെയിംസ് കാമറൂണിന്റെ ടെർമിനേറ്ററിനെ അടിസ്ഥാനമാക്കി ഫോക്സ് ടെലവിഷൻ സംപ്രേഷണം ചെയ്ത ടെർമിനേറ്റർ: ദ സാറ കോണർ ക്രോണിക്കിൾസ് എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രമായ സാറ കോണറെ അവതരിപ്പിച്ചത് ലെനയായിരുന്നു. നിലവിൽ എച്ച്ബിഓയുടെ ടെലവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലെ സെഴ്സീ ലാന്നിസ്റ്ററിനെ അവതരിപ്പിക്കുന്നതും ലെനയാണ്. ഈ പരമ്പരയിലെ അഭിനയത്തിന് ലെന ഹീഡെക്ക് ഡ്രാമാ പരമ്പരകളിലെ മികച്ച സഹനടിക്കുള്ള എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Lena Headey Biography". Lena-Headey.com (fan site). Archived from the original on 2013-08-23. Retrieved 28 October 2012.
  2. "Lena Headey". TV Guide.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലെന_ഹീഡെ&oldid=3643988" എന്ന താളിൽനിന്ന് ശേഖരിച്ചത്