ലുലു മാൾ, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുലു മാൾ, കൊച്ചി
Lulu Mall Kochi.jpg
ഒരു രാത്രി ദൃശ്യം
സ്ഥാനം കൊച്ചി
നിർദ്ദേശാങ്കം 10°1′32″N 76°18′28″E / 10.02556°N 76.30778°E / 10.02556; 76.30778
വിലാസം 34/1000, എൻ.എച്ച്. 47, ഇടപ്പള്ളി
പ്രവർത്തനം ആരംഭിച്ചത് 10 മാർച്ച് 2013
ഉടമസ്ഥത എം.കെ. ഗ്രൂപ്പ് അബുദാബി, യു.എ.ഇ.
വാസ്തുശില്പി ഡബ്ല്യൂ.എസ്. അറ്റ്കിൻസ്
വിപണന ഭാഗ വിസ്തീർണ്ണം 25 ലക്ഷം ചതുരശ്രയടി
പാർക്കിങ് 4800
ആകെ നിലകൾ 6
വെബ്സൈറ്റ് www.lulushoppingmall.com

എം.എ. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളത്തിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളാണ് ലുലു മാൾ. 2013 മാർച്ച് 10-നാണ് മാൾ പ്രവർത്തനം ആരംഭിച്ചത്[1]. ലുലൂ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ മാൾ സംരംഭമാണ് കൊച്ചി മാൾ. 25 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 1600 കോടിയാണ് മാളിന്റെ മുതൽമുടക്ക്[2]. ലണ്ടനിലെ ഡബ്ല്യു.എസ്. ആറ്റ്കിൻസിന്റെ ആർട്ടിടെക്കിൽ ഷപൂർജി പല്ലോൺജി ആൻഡ് കമ്പനിയാണ് നിർമ്മാണം നടത്തിയത്[2].

സൗകര്യങ്ങൾ[തിരുത്തുക]

ലുലുവിന്റെ തന്നെ ലുലു ഹൈപ്പർമാർക്കറ്റ് രണ്ട് നിലകളിലായി (ഒന്നാം നിലയിൽ ലുലു ഫാഷൻ സ്റ്റോർ, രണ്ടാം നിലയിൽ ലുലു കണക്റ്റ്) മാളിൽ പ്രവർത്തിക്കുന്നു. മൊത്തം 2250 പേർക്ക് ഉപയുക്തമാം വിധം പി.വി.ആർ. സിനിമാസിന്റെ ഒൻപത് സ്ക്രീനുകൾ ഉണ്ട്[2]. 5,000 ചതുരശ്രയടിയിൽ ഐസ് സ്‌കേറ്റിങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഒമ്പത് റെസ്റ്റോറന്റുകളും 27 മൾട്ടി-ക്യുസിൻ കൗണ്ടറുകളും മാളിലുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലുലു_മാൾ,_കൊച്ചി&oldid=2285700" എന്ന താളിൽനിന്നു ശേഖരിച്ചത്