ലിവ് ടൈലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിവ് ടൈലർ
Tyler in September 2016
ജനനം
Liv Rundgren

(1977-07-01) ജൂലൈ 1, 1977  (46 വയസ്സ്)
തൊഴിൽ
  • Actress
  • producer
  • singer
  • model
സജീവ കാലം1991–present
ഉയരം5 ft 10 in (1.78 m)[1]
ജീവിതപങ്കാളി(കൾ)
(m. 2003; div. 2008)
പങ്കാളി(കൾ)David Gardner
(2014–present)
കുട്ടികൾ3
മാതാപിതാക്ക(ൾ)Bebe Buell
Steven Tyler (biological)
Todd Rundgren (adoptive/legal)
ബന്ധുക്കൾMia Tyler (paternal half-sister)
Jon Foster (brother-in-law)

ലിവ് റണ്ട്ഗ്രെൻ ടൈലർ (ജനനം: ലിവ് റണ്ട്ഗ്രെൻ; ജൂലൈ 1, 1977) ഒരു അമേരിക്കൻ അഭിനേത്രി, നിർമ്മാതാവ്, ഗായിക, മുൻകാല മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്.[2] ലോർഡ് ഓഫ് ദി റിംഗ്സ് സിനിമാ ത്രയത്തിലെ (2001–03) അർവൻ ഉൻ‌ഡെമിയലിനെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലം[തിരുത്തുക]

1977 ജൂലൈ 1 ന് ന്യൂയോർക്കിലെ ഈസ്റ്റ് ഹാർലെമിലെ മൌണ്ട് സിനായി ആശുപത്രിയിൽ ലിവ് റണ്ട്ഗ്രെൻ[3] എന്ന പേരിൽ അവർ ജനിച്ചു.[4] മോഡലും ഗായികയും മുൻ പ്ലേബോയ് പ്ലേമേറ്റുമായിരുന്ന (മിസ്സ് നവംബർ 1974) ബെബ് ബ്യൂലിന്റെയും എയ്‌റോസ്മിത്ത് റോക്ക് ഗ്രൂപ്പിലെ പ്രധാന ഗായകൻ സ്റ്റീവൻ ടൈലറുടെയും ഏക പുത്രിയായിരുന്നു.[5] ടിവി ഗൈഡിന്റെ 1977 മാർച്ച് 5 ലക്കത്തിന്റെ പുറംചട്ടയിൽ ലിവ് ഉൽമാന്റെ ചിത്രം കണ്ടതിന് ശേഷം മാതാവ് നോർവീജിയൻ നടി ലിവ് ഉൽമാന്റെ പേരാണ് മകൾക്ക് നൽകിയത്.[6][7] അവളുടെ വംശത്തിൽ ഇറ്റാലിയൻ (അവളുടെ മുതുമുത്തച്ഛനിൽ നിന്ന്), ജർമ്മൻ, പോളിഷ്, ഇംഗ്ലീഷ് എന്നിവ ഉൾപ്പെടുന്നു.[8][9] ടൈലറിന് മിയ ടൈലർ (ജനനം 1978),[10] ചെൽ‌സി അന്ന ടല്ലറിക്കോ (ജനനം 1989), താജ് മൺറോ ടല്ലറിക്കോ (ജനനം 1991)[11] എന്നിങ്ങനെ മൂന്ന് അർദ്ധസഹോദരങ്ങളുമുണ്ട്. അവരുടെ മാതൃ മുത്തശ്ശി ഡൊറോത്തിയ ജോൺസൺ വാഷിംഗ്ടണിലെ പ്രോട്ടോക്കോൾ സ്കൂൾ സ്ഥാപിച്ചു.[12]

1972 മുതൽ 1979 വരെയുള്ള കാലത്ത് റോക്ക് സംഗീതജ്ഞൻ ടോഡ് റണ്ട്ഗ്രെനുമൊത്ത് ബെബ് ബ്യൂൾ താമസിച്ചിരുന്നു. 1976 ൽ സ്റ്റീവൻ ടൈലറുമായുള്ള ഒരു ഹ്രസ്വകാല ബന്ധത്തെത്തുടർന്ന് ബ്യൂൾ ഗർഭവതിയായി. 1977 ജൂലൈ 1 ന് അവർ ഒരു മകൾക്ക് ജന്മം നൽകുകയും ലിവ് റണ്ട്ഗ്രെൻ എന്ന് പേരിടുകയും ടോഡ് റണ്ട്ഗ്രെൻ കുട്ടിയുടെ ജീവശാസ്ത്രപരമായ പിതാവാണെന്ന് അവകാശപ്പെടുകയും ചെയ്തു. അപ്പോഴേക്കും റണ്ട്ഗ്രെനും ബെബ് ബ്യൂളും അവരുടെ പ്രണയബന്ധം അവസാനിപ്പിച്ചിരുന്നുവെങ്കിലും റണ്ട്ഗ്രെൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് അവളുടെ വിദ്യാഭ്യാസത്തിന് പണം നൽകുന്നത് ഉൾപ്പെടെ ലിവിന്റെ പിതാവായി പ്രവർത്തിക്കുകയും ചെയ്തു.[13]

പത്തോ പതിനൊന്നോ വയസ് പ്രായമുള്ളപ്പോൾ ലിവ്, സ്റ്റീവൻ ടൈലറെ കണ്ടുമുട്ടുകയും അദ്ദേഹം അവളുടെ പിതാവാണെന്ന് സംശയിക്കുകയും ചെയ്തു.[14][15] മാതാവിനോട് സംശയനിവാരണത്തിനായി ചോദിച്ചപ്പോൾ രഹസ്യം വെളിപ്പെടുത്തപ്പെട്ടു.[16] അവരുടെ കുടുംബപ്പേര് റണ്ട്ഗ്രെനിൽ നിന്ന് ടൈലർ എന്നാക്കി മാറ്റിയെങ്കിലും[17] റണ്ട്ഗ്രെൻ എന്നത് മധ്യനാമമാക്കി[18] നിലനിറുത്തിയതുമായ 1991 വരെ ടൈലറുടെ പിതൃത്വത്തെക്കുറിച്ചുള്ള സത്യം പരസ്യമായിരുന്നില്ല്ല. റണ്ട്ഗ്രെൻ ലിവിന്റെ പിതാവാണെന്ന് അവകാശപ്പെടാനുള്ള ബെബ് ബ്യൂലിന്റെ കാരണം, സ്റ്റീവ് ടൈലർ ലിവിന്റെ ജനനസമയത്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്നതായിരുന്നു.[19] പിതൃത്വത്തെക്കുറിച്ചുള്ള സത്യം മനസിലാക്കിയതുമുതൽ, ലിവും സ്റ്റീവനും തമ്മിൽ ഒരു അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു. 1993 ൽ എയ്‌റോസ്മിത്തിന്റെ "ക്രേസി" എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനായും ടൈലർ അഭിനയിച്ച അർമ്മഗെദ്ദോൻ (1998) എന്ന സിനിമയിലെ എയ്‌റോസ്മിത്ത് ഗാനങ്ങൾ അവതരിപ്പിച്ചപ്പോഴുമായി അവർ തൊഴിൽപരമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

സ്വകാര്യജീവിതം[തിരുത്തുക]

1995 മുതൽ 1998 വരെ ടൈലർ ഇൻവെന്റിംഗ് ദി അബോട്ട്സ് എന്ന സിനിമയിലെ സഹനടൻ ജോക്വിൻ ഫീനിക്സുമായി ഡേറ്റ് ചെയ്തു. ടൈലർ ഫീനിക്സുമായുള്ള ബന്ധത്തിൽ ആയിരുന്നപ്പോൾ അവൾ ഒരു സസ്യാഹാരിയായി മാറി. എന്നിരുന്നാലും ഈ ബന്ധം അവസാനിച്ചതിനുശേഷം, ടൈലർ മാംസാഹാരം കഴിക്കാൻ തുടങ്ങി.[20]1998 ൽ ടൈലർ ബ്രിട്ടീഷ് സംഗീതജ്ഞനും സ്പെയ്സ്ഹോഗ് ബാൻഡിലെ അംഗവുമായ റോയ്സ്റ്റൺ ലാംഗ്ഡനുമായി ഡേറ്റിംഗ് ആരംഭിച്ചു.[21] 2001 ഫെബ്രുവരിയിൽ അവർ വിവാഹനിശ്ചയം നടത്തുകയും[22] 2003 മാർച്ച് 25 ന് ബാർബഡോസിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു.[23] 2004 ഡിസംബറിൽ അവർ ഒരു പുത്രനു ജന്മം നൽകിയിരുന്നു.[24] 2008 മെയ് എട്ടിന് ദമ്പതികൾ വേർപിരിയുമെന്ന് തങ്ങളുടെ പ്രതിനിധികളിലൂടെ സ്ഥിരീകരിച്ചു.[25]

അവലംബം[തിരുത്തുക]

  1. "Liv Tyler". People. Vol. 37, no. 18. May 12, 1997. Archived from the original on August 13, 2014. Retrieved August 13, 2014.
  2. Gibb, Bill (October 18, 2017). "Lord of the Rings star Liv Tyler put the accent on being a lady in new BBC drama Gunpowder". The Sunday Post. Dundee, Scotland: DC Thomson & Co Ltd. Archived from the original on June 13, 2018. Retrieved April 24, 2018.
  3. "Liv Tyler Biography". People. Archived from the original on May 30, 2012. Retrieved June 23, 2008.
  4. (Buell & Bockris 2002, പുറങ്ങൾ. 164)
  5. Reinhart, Ernst; Cumming, Gillian (June 1, 2008). "Tyler Liv's life to the full". The Daily Telegraph (Sydney). Sydney, New South Wales: Nationwide News Limited. Archived from the original on January 10, 2013. Retrieved January 7, 2009.
  6. (Buell & Bockris 2002, പുറങ്ങൾ. 164)
  7. "Hello Magazine Profile – Liv Tyler". Hello!. Hello! Ltd. Archived from the original on June 13, 2008. Retrieved June 23, 2008.
  8. Smolenyak, Megan (December 16, 2010). "I've Got a Crush on Steven Tyler's Grandfather". Huffington Post. New York City: Huffington Post Media Group. Archived from the original on August 11, 2012. Retrieved April 24, 2018.
  9. "Aerosmith's Steven Tyler Singing with a Street Performer in Moscow". Weird Russia. Archived from the original on February 20, 2016. Retrieved February 11, 2016.
  10. Freidman, Roger (May 1, 2005). "Liv Tyler's Wedding Makes Her Lady of the Rings". Fox News. Archived from the original on December 4, 2008. Retrieved January 9, 2009.
  11. Silverman, Steven M. (February 21, 2005). "Steven Tyler and Wife Split After 17 Years". People. New York City: Meredith Corporation. Archived from the original on January 16, 2012. Retrieved January 9, 2009.
  12. Morris, Bob (November 21, 2004). "Manners in the Time of Flu". The New York Times. New York City: New York Times Company. Archived from the original on July 10, 2013. Retrieved January 13, 2013.
  13. Brealey, Louise (Feb–Mar 2009). "Liv Tyler interview". Wonderland Magazine. London, England. Archived from the original on November 23, 2012. Retrieved November 29, 2012. Todd Rundgren was my father. Todd basically decided when I was born that I needed a father so he signed my birth certificate. He knew that there was a chance that I might not be his but…I sort of stopped calling him dad but, you know, when he… He's the most, I mean, I'm so grateful to him, I have so much love for him. You know, when he holds me it feels like Daddy. And he's very protective and strong.
  14. "Hello Magazine Profile – Liv Tyler". Hello!. Hello! Ltd. Archived from the original on June 13, 2008. Retrieved June 23, 2008.
  15. Dominus, Susan (June 20, 2008). "Liv Tyler: living for today". The Daily Telegraph. London, England: Telegraph Media Group. Archived from the original on January 31, 2009. Retrieved January 7, 2009.
  16. Dominus, Susan (June 20, 2008). "Liv Tyler: living for today". The Daily Telegraph. London, England: Telegraph Media Group. Archived from the original on January 31, 2009. Retrieved January 7, 2009.
  17. Reinhart, Ernst; Cumming, Gillian (June 1, 2008). "Tyler Liv's life to the full". The Daily Telegraph (Sydney). Sydney, New South Wales: Nationwide News Limited. Archived from the original on January 10, 2013. Retrieved January 7, 2009.
  18. "Liv Tyler". Biography (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on January 11, 2012. Retrieved February 1, 2009.
  19. Reinhart, Ernst; Cumming, Gillian (June 1, 2008). "Tyler Liv's life to the full". The Daily Telegraph (Sydney). Sydney, New South Wales: Nationwide News Limited. Archived from the original on January 10, 2013. Retrieved January 7, 2009.
  20. Wiseman, Eva (April 29, 2007). "Are you strictly wheat and two veg ..." The Guardian. London. Archived from the original on February 12, 2010. Retrieved December 29, 2009.
  21. "Liv Tyler Biography". People. Archived from the original on May 30, 2012. Retrieved June 23, 2008.
  22. "Liv Tyler's Yorkshire love". BBC News Online. February 20, 2001. Archived from the original on April 24, 2013. Retrieved January 9, 2009.
  23. "Liv Tyler ties the knot". BBC News Online. April 3, 2003. Archived from the original on February 8, 2009. Retrieved January 11, 2009.
  24. "Liv Tyler Names Her Newborn Baby". People. December 14, 2004. Archived from the original on June 3, 2008. Retrieved February 24, 2019.
  25. Singh, Anita (May 9, 2008). "Liv Tyler splits from Royston Langdon". The Daily Telegraph. London. Archived from the original on December 8, 2008. Retrieved August 8, 2019.
"https://ml.wikipedia.org/w/index.php?title=ലിവ്_ടൈലർ&oldid=3971054" എന്ന താളിൽനിന്ന് ശേഖരിച്ചത്