Jump to content

ലാ മാർസെയ്യെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
La Marseillaise
ഇംഗ്ലീഷ്: The Marseillaise
The Marseillais volunteers departing, sculpted on the Arc de Triomphe

 ഫ്രാൻസ് Nationalഗാനം
പുറമേ അറിയപ്പെടുന്നത്Chant de Guerre pour l'Armée du Rhin
English: War song for the Army of the Rhine
വരികൾ
(രചയിതാവ്)
Claude Joseph Rouget de Lisle, 1792
സംഗീതംClaude Joseph Rouget de Lisle
സ്വീകരിച്ചത്1792–1804, 1848–1852, 1870
Music sample
noicon

ലാ മാർസെയ്യെസ് (ഫ്രഞ്ച്: La Marseillaise) ഫ്രാൻസിൻ്റെ ദേശീയഗാനമാണ്. ഈ ഗാനം 1792-ൽ, ക്ലോഡ് ജോസഫ് രൂജെ ഡ ലീൽ എഴുതിയതാണ്. 1795-ൽ, ഫ്രഞ്ച് ദേശീയ കൺവെൻഷൻ ഈ ഗാനം ദേശീയഗാനമായി അംഗീകരിച്ചു.

ചരിത്രം

[തിരുത്തുക]

ഫ്രഞ്ച് വിപ്ലവയുദ്ധങ്ങളുടെ കാലഘട്ടത്തിലായിരുന്നു ഈ ഗാനം എഴുതിയത്. 1792 ഏപ്രിൽ 20-നു, ഫ്രാൻസ് ഓസ്ട്രിയയുടെ നേരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനു ശേഷം, സ്ട്രാസ്ബർഗിൻ്റെ നഗരാദ്ധ്യക്ഷൻ രൂജെ ഡ ലീലോട് ഫ്രഞ്ച് സൈനികന്മാരെ പ്രചോദിപ്പിക്കുന്ന ഒരു ഗാനം എഴുതാൻ അഭ്യർത്ഥിച്ചു.[1] 1792 ഏപ്രിൽ 25-നു, രൂജെ ഡ ലീൽ ലാ മാർസെയ്യെസ്സിൻ്റെ വരികൾ എഴുതി.

ഫ്രഞ്ച് ദേശീയ കൺവെൻഷൻ, 1795 ജൂലെെ 14-നു, ഈ ഗാനത്തിനെ ദേശീയഗാനമായി സ്വീകരിച്ചു. പക്ഷേ പിന്നീട്, നെപ്പോളിയൻ്റെ കീഴിലും മറ്റ് രാജാക്കന്മാരുടെ കീഴിലും ഈ ഗാനം നിരോധിക്കപ്പെട്ടിരുന്നു. 1879-ൽ, ലാ മാർസെയ്യെസ് വീണ്ടും ഫ്രാൻസിൻ്റെ ദേശീയഗാനമായി.[2]

ലാ മാർസെയ്യെസ്സിൽ ഏഴ് ചരണങ്ങൾ ഉണ്ട്. ഈ ചരണങ്ങളിൽ, ആദ്യത്തെ ചരണം മാത്രമാണ് പതിവായി പാടുന്നത്. ഇതാണ് ലാ മാർസെയ്യെസ്സിൻ്റെ ആദ്യത്തെ ചരണം.

അവലംബം

[തിരുത്തുക]
  1. "La Marseillaise"". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
  2. "La Marseillaise de Rouget de Lisle". L'Élysée.
"https://ml.wikipedia.org/w/index.php?title=ലാ_മാർസെയ്യെസ്&oldid=3420844" എന്ന താളിൽനിന്ന് ശേഖരിച്ചത്