ലാറി സാങർ
Lawrence Mark Sanger | |
---|---|
![]() Larry Sanger | |
ജനനം | |
തൊഴിൽ | Editor-in-Chief of Citizendium |
വെബ്സൈറ്റ് | Larry Sanger |
ഒരു അമേരിക്കൻ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറൻസ് മാർക്ക് "ലാറി" സാങർ.
പല ഓൺലൈൻ വിജ്ഞാനകോശ സംരഭങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുൻ എഡിറ്റർ ഇൻ ചീഫായ ഇദ്ദേഹം അതിന്റെ പിൻഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓർഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വർഷങ്ങളിൽ അതിന്റെ പല നയങ്ങളും രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഇപ്പോൾ സിറ്റിസെൻഡിയത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നു.