ലക്ഷ്മിനാരായണ മന്ദിർ
ദൃശ്യരൂപം
ലക്ഷ്മിനാരായണ മന്ദിർ | |
---|---|
പേരുകൾ | |
ശരിയായ പേര്: | ലക്ഷ്മിനാരായണ മന്ദിർ |
സ്ഥാനം | |
സ്ഥാനം: | ന്യൂ ഡെൽഹി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ലക്ഷ്മി നാരായണൻ - (മഹാവിഷ്ണു പത്നിയായ ലക്ഷ്മിയോടൊപ്പം ) |
വാസ്തുശൈലി: | വടക്കെ ഇന്ത്യൻ രീതി, മന്ദിർ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 1622 |
സൃഷ്ടാവ്: | Vir Singh Deo |
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിഷ്ണു അമ്പലമാണ് ബിർള മന്ദിർ എന്നറിയപ്പെടുന്ന ലക്ഷ്മിനാരായണ മന്ദിർ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാവിഷ്ണു തന്റെ പത്നിയായ ലക്ഷ്മിയോടൊപ്പമാണ്. ഈ അമ്പലത്തിനകത്ത് പ്രധാന പ്രതിഷ്ഠ കൂടാതെ ധാരാളം ദേവസ്ഥാനങ്ങളും, ചെറിയ വെള്ളച്ചാട്ടങ്ങളും, ഉദ്യാനങ്ങളും സ്ഥിതി ചെയ്യുന്നു. സാധാരണ ദിവസത്തിൽ കൂടാതെ, ജന്മാഷ്ടമി ദിവസം ഇവിടേക്ക് ധാരാളം ഭക്തജനങ്ങൾ വരാറുണ്ട്.
ചരിത്രം
[തിരുത്തുക]ഈ അമ്പലം പണിതത് 1622 ലാണ്. ഇത് പണിതത് വീർ സിംഗ് ദേവ് ആണ്. ഇത് പിന്നീട് 1793 ൽ പൃഥ്വി സിംഗ് നവീകരിച്ചു. 1938 നു ശേഷം ഈ അമ്പലം നടത്തിപ്പിന്റെ ചെലവുകളും മറ്റും ബിർള കുടുംബത്തിൽ നിന്നാണ്.
സവിശേഷതകൾ
[തിരുത്തുക]- ഇടത് വശത്ത് ശക്തി ദേവിയായ ദുർഗ്ഗയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
- വലത് വശത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാശിവൻ ആണ്.
- മുൻ വാതിലിന്റെ വലത് വശത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
- മുൻ വാതിലിന്റെ ഇടത് വശത്തായി ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
- അമ്പലം മൊത്തമായി ഏകദേശം 7.5 acres (30,000 m2) വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിൽ കെട്ടിടമേഖല 0.52 acres (2,100 m2) ആണ്.[1]
ചിത്രങ്ങൾ
[തിരുത്തുക]Image:Birlamandirdelhi.JPG|
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Laxminarayan Temple official website Archived 2012-04-13 at the Wayback Machine.