റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്
പ്രമാണം:The Ageas Bowl logo.svg | |
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | വെസ്റ്റ് എൻഡ്,സതാംറ്റൺ |
നിർദ്ദേശാങ്കങ്ങൾ | 50°55′26″N 1°19′19″W / 50.9240°N 1.3219°W |
സ്ഥാപിതം | 2001 |
ഇരിപ്പിടങ്ങളുടെ എണ്ണം | 16,500 (20,000 താൽകാലിക ഇരിപ്പിടങ്ങൾ ഉൾപ്പെടെ) |
End names | |
പവലിയൻ എൻഡ് നോർത്തേൺ എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 16–20 June 2011: ഇംഗ്ലണ്ട് v ശ്രീലങ്ക |
അവസാന ടെസ്റ്റ് | 27-31 ജൂലൈ 2014: ഇംഗ്ലണ്ട് v ഇന്ത്യ |
ആദ്യ ഏകദിനം | 10 ജൂലൈ 2003: ദക്ഷിണാഫ്രിക്ക v Zimbabwe |
അവസാന ഏകദിനം | 14 ജൂലൈ 2015: ഇംഗ്ലണ്ട് v ന്യൂസിലൻഡ് |
ആദ്യ അന്താരാഷ്ട്ര ടി20 | 13 ജൂലൈ 2005: ഇംഗ്ലണ്ട് v ഓസ്ട്രേലിയ |
അവസാന അന്താരാഷ്ട്ര ടി20 | 29 ഓഗസ്റ്റ് 2013: ഇംഗ്ലണ്ട് v ഓസ്ട്രേലിയ |
Domestic team information | |
ഹാംഷെയർ (2001 – present) ഹാംഷെയർ ക്രിക്കറ്റ് ബോർഡ് (2001) | |
As of 7 ഡിസംബർ 2015 Source: Ground profile |
ഇംഗ്ലണ്ടിലെ സതാമ്പ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് റോസ് ബൗൾ. പ്രാദേശികതലത്തിൽ എജയിസ് ബൗൾ എന്നാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. സതാമ്പ്ടണിലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടായിരുന്ന കൗണ്ടി ഗ്രൗണ്ട് ഉപയോഗശൂന്യമായതിനെത്തുടർന്ന് 2001ലാണ് റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് സ്ഥാപിതമായത്.[1] ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിൽ 2003 ജൂലൈയിൽ നടന്ന ഏകദിന മത്സരമാണ് റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യമായി അരങ്ങേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം.[2] ആദ്യകാലങ്ങളിൽ ഏകദിന, ട്വന്റി20 മൽസരങ്ങൾക്ക് മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന റോസ് ബൗൾ സ്റ്റേഡിയത്തിന് വളരെ വൈകി മാത്രമാണ് ടെസ്റ്റ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കുവാനുള്ള പദവി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി അൽകിയത്. 2009ൽ ടെസ്റ്റ് മൽസരങ്ങൾക്കുകൂടി വേദിയാകുവാൻ വേണ്ടി റോസ്ബൗൾ സ്റ്റേഡിയം പുതുക്കിപ്പണിതു.[3] 2011ൽ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടന്ന മൽസരമാണ് ഇവിടെ നടന്ന ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരം.20,000 പേരേ ഒരേസമയം ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനു കഴിയും.ഹാംഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് റോസ് ബൗൾ.2004 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിന് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം ഈ ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്[4].2013ൽ ഇംഗ്ലണ്ടിനെതിരെഇവിടെ നടന്ന ട്വന്റി 20 മൽസരത്തിൽ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ആണ് ഈ നേട്ടം കൈവരിച്ചത്[5].
അവലംബം
[തിരുത്തുക]- ↑ Jane, Cable. "From Groupie to Godfather – Jane Cable interviews Rod Bransgrove". Hampshire County Cricket Club. www.rosebowlplc.com. Archived from the original on 2008-08-20. Retrieved 22 January 2012.
- ↑ "One-Day International Matches played on The Rose Bowl, Southampton (13)". CricketArchive. Retrieved 22 January 2012.
- ↑ Cricinfo staff, 11 April 2008. "Rose Bowl lands maiden Test in 2011". ESPNcricinfo. Retrieved 22 January 2012.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "1st T20I: England v Australia at Southampton, 29 August 2013". ESPNcricinfo. Retrieved 19 December 2014.
- ↑ McGlashan, Andrew (29 August 2013). "Finch stuns England with blazing 156". ESPNcricinfo. Retrieved 14 December 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റോസ് ബൗൾ- ഗ്രൗണ്ടിന്റെ വിവരങ്ങൾ ക്രിക്ക് ഇൻഫോയിൽനിന്നും
- റോസ് ബൗൾ - ഗ്രൗണ്ടിന്റെ വിവരങ്ങൾ ക്രിക്ക് ആർക്കൈവിൽനിന്നും