റോസിന ഹൈക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസിന ഹൈക്കൽ 1875-ൽ.

എമ്മ റോസിന ഹൈക്കൽ (ജീവിതകാലം: 17 മാർച്ച് 1842 - 13 ഡിസംബർ 1929) ഒരു ഫിന്നിഷ് മെഡിക്കൽ ഡോക്ടറും ഫെമിനിസ്റ്റുമായിരുന്നു. 1878-ൽ ഫിൻലൻഡിലെ ആദ്യത്തെ വനിതാ ഫിസിഷ്യനായിത്തീർന്ന അവർ, ഗൈനക്കോളജിയിലും പീഡിയാട്രിക്സിലുമാണ് വൈദഗ്ദ്ധ്യം നേടിയത്.

ആദ്യകാലം[തിരുത്തുക]

കാൾ ജോഹാൻ ഹൈക്കൽ, ക്രിസ്റ്റീന എലിസബറ്റ് ഡോബിൻ എന്നിവരുടെ മകളായി 1842 മാർച്ച് 17 ന് കാസ്‌കിനെൻ പട്ടണത്തിലാണ് റോസിന ജനിച്ചത്. പിതാവ് കാൾ ജോഹാൻ ഹൈക്കൽ ഔലു, കൊക്കോല എന്നിവിടങ്ങളിലെ മേയറായി സേവനമനുഷ്ടിച്ചിരുന്ന വ്യക്തിയായിരുന്നു. അവളുടെ സഹോദരന്മാരായ ആൽഫ്രഡും എമിലും വൈദ്യശാസ്തം അഭ്യസിച്ചിരുന്നവരായിരുന്നു. വാസ, ജാക്കോബ്‌സ്റ്റാഡ്, പോർവൂ, ഹെൽസിങ്കി[1] എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ പഠനം നടത്തിയ അവർ ഒരു മികച്ച വിദ്യാർത്ഥിനിയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.[2] ചെറുപ്പം മുതലേ, ലിംഗഭേദമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം തുല്യമാകണമെന്ന് വിശ്വസിച്ചിരുന്ന അവർ, 1862-ഓടെ തന്റെ സഹോദരങ്ങളുടെ പാത പിന്തുടർന്ന് ഒരു ഡോക്ടറാകാൻ തീരുമാനിച്ചു.[3] സ്ത്രീകളെ വൈദ്യശാസ്ത്രം പഠിക്കാൻ അനുവദിക്കുമായിരുന്നുവെങ്കിലും അക്കാലത്ത് ഫിന്നിഷ് സർവ്വകലാശാലകളൊന്നുംതന്നെ ഇതിനുള്ള സൌകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ സ്റ്റോക്ക്ഹോം ജിംനാസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിസിയോതെറാപ്പിയിൽ പരിശീലനം നേടാൻ അവൾ സ്വീഡനിലേക്ക് പോയി. 1866-ൽ കോഴ്‌സ് പൂർത്തിയാക്കി ഹെൽസിങ്കിയിലേക്ക് മടങ്ങിയെത്തിയ അവർ, അവിടെ ഒരു വർഷത്തിനുശേഷം മിഡ്‌വൈഫറിയിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി. ശരീരശാസ്ത്രത്തിലും ഫിസിയോളജിയിലും കൂടുതൽ ശിക്ഷണം ലഭിക്കുന്നതിനായി 1869-ൽ അവൾ വീണ്ടും സ്റ്റോക്ക്ഹോം സന്ദർശിച്ചു.[4][5]

1870-ൽ ഹെൽസിങ്കി സർവ്വകലാശാലയിൽ ഫിസിയോളജി ലെക്ചറുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച ഹെയ്ക്കലിന്, 1871-ൽ യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പ്രത്യേക അനുമതിയും ലഭിച്ചു.[6] 1878-ൽ മെഡിക്കൽ ബിരുദം നേടിയ അവർ ഫിൻലൻഡിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ,[7] നോർഡിക് രാജ്യങ്ങളിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ എന്നീ നിലകളിൽ അറിയപ്പെട്ടു.[8]

കരിയർ[തിരുത്തുക]

വൈദ്യരംഗം[തിരുത്തുക]

പരിശീലനത്തിന് പരിമിതമായ ലൈസൻസ് മാത്രം അനുവദിക്കപ്പെട്ടിരുന്ന ഹൈക്കലിന് സ്ത്രീകളെയും കുട്ടികളെയും മാത്രം ചികിത്സിക്കാനുള്ള അനുവാദമേ ഉണ്ടായിരുന്നുള്ളു.[9] 1878-ൽ സ്റ്റോക്ക്‌ഹോമിലും കോപ്പൻഹേഗനിലും പരിശീലനം നടത്തിയ അവർ, 1879-ൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ വൈദഗ്ദ്ധ്യം നേടുന്നതിനായി വാസയിലേക്ക് താമസം മാറി. 1884 വരെ അവൾക്ക് ഫിന്നിഷ് മെഡിക്കൽ സൊസൈറ്റിയിൽ അംഗമായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല.[10] 1883-ൽ ഹെൽസിങ്കിയിൽ സിറ്റി ഗൈനക്കോളജിസ്റ്റ് എന്ന തസ്തിക അവർക്കായി സൃഷ്ടിക്കപ്പെടുകയും 1889-ൽ ഇത് സിറ്റി ഗൈനക്കോളജിസ്റ്റ് അൻറ് പീഡിയാട്രീഷ്യൻ എന്ന തസ്തികയായി മാറുകയും ചെയ്തു.[11] 1901 വരെ ഈ തസ്തികയിൽ തുടർന്ന ഹൈയ്‌ക്കൽ 1906 വരെ ഒരു സ്വകാര്യ ഹെൽസിങ്കി പ്രാക്ടീസ് തുടരുകയും ചെയ്തു.[12]

ആക്ടിവിസം[തിരുത്തുക]

മെഡിക്കൽ പ്രാക്ടീസിനു പുറത്ത്, സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിന്റെയും ഫെമിനിസ്റ്റ് അസോസിയേഷനായ നൈസാസിയാലിറ്റോ യൂണിയോനിൻറേയും ഒരു സജീവ വക്താവായിരുന്നു ഹൈക്കൽ.[13]

മരണം[തിരുത്തുക]

ഹെൽസിങ്കിയിൽ 1929 ഡിസംബർ 13-ന് ഹെയ്‌ക്കൽ അന്തരിച്ചു.[14] ഹെൽസിങ്കിയിലെ ഹിറ്റാനിമി സെമിത്തേരിയിൽ അവളെ സംസ്കരിച്ചു.[15]

അവലംബം[തിരുത്തുക]

  1. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  2. Windsor, Laura Lynn (2002). "Heikel, Rosina". Women in Medicine: An Encyclopedia. ABC-CLIO. pp. 94–95. ISBN 9781576073926.
  3. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  4. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  5. "Rosina Heikel: first woman doctor in Finland". Women of Learning. Helsinki.fi. 2000. Retrieved 14 April 2015.
  6. "Rosina Heikel: first woman doctor in Finland". Women of Learning. Helsinki.fi. 2000. Retrieved 14 April 2015.
  7. Windsor, Laura Lynn (2002). "Heikel, Rosina". Women in Medicine: An Encyclopedia. ABC-CLIO. pp. 94–95. ISBN 9781576073926.
  8. "100 Years of Women's Voices and Action in Finland" (PDF) (Press release). National Council of Women of Finland. 2007. p. 24. Archived from the original (PDF) on 21 December 2014. Retrieved 14 April 2015. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-12-21. Retrieved 2023-01-05.
  9. "Rosina Heikel: first woman doctor in Finland". Women of Learning. Helsinki.fi. 2000. Retrieved 14 April 2015.
  10. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  11. "Rosina Heikel: first woman doctor in Finland". Women of Learning. Helsinki.fi. 2000. Retrieved 14 April 2015.
  12. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  13. Windsor, Laura Lynn (2002). "Heikel, Rosina". Women in Medicine: An Encyclopedia. ABC-CLIO. pp. 94–95. ISBN 9781576073926.
  14. Forsius, Arno. "Rosina Heikel (1842–1929) – Suomen ja Pohjoismaiden ensimmäinen naislääkäri" (in Finnish). Saunalahti. Archived from the original on 2019-09-01. Retrieved 14 April 2015.{{cite web}}: CS1 maint: unrecognized language (link)
  15. "Hietaniemen hautausmaa – merkittäviä vainajia" (PDF). Helsingin seurakuntayhtymä. Retrieved 2016-08-26.
"https://ml.wikipedia.org/w/index.php?title=റോസിന_ഹൈക്കൽ&oldid=3927768" എന്ന താളിൽനിന്ന് ശേഖരിച്ചത്