റൂബി (പ്രോഗ്രാമിങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ruby
Ruby logo.svg
ശൈലി: multi-paradigm
പുറത്തുവന്ന വർഷം: 1995
രൂപകൽപ്പന ചെയ്തത്: Yukihiro Matsumoto
വികസിപ്പിച്ചത്: Yukihiro Matsumoto, et al.
ഏറ്റവും പുതിയ പതിപ്പ്: 1.9.1-p376/ ഡിസംബർ 7 2009 (2009-12-07), 3090 ദിവസങ്ങൾ മുമ്പ്
ഡാറ്റാടൈപ്പ് ചിട്ട: duck, dynamic, strong
പ്രധാന രൂപങ്ങൾ: Ruby MRI, JRuby, YARV
സ്വാധീനിക്കപ്പെട്ടത്: Smalltalk, Perl, Lisp, Scheme, Python, CLU, Eiffel, Ada, Dylan, T-RAY
സ്വാധീനിച്ചത്: Groovy, Nu, Falcon, Ioke
ഓപറേറ്റിങ്ങ് സിസ്റ്റം: Cross-platform
അനുവാദപത്രം: Ruby License
GNU General Public License
വെബ് വിലാസം: www.ruby-lang.org

സചേതനവും, ഒബ്ജക്റ്റ് ഓറിയന്റഡുമായിട്ടുള്ള ഒരു പ്രോഗ്രാമിങ് ഭാഷയാണ്‌ റൂബി. പേളിന്റേയും സ്മാൾടോക്കിന്റെയും സവിശേഷതകളാണ്‌ പ്രധാനമായി ഈ ഭാഷയുടെ നിർമ്മാണത്തിൽ സ്വാധീനിച്ചിരിക്കുന്നത്. 1990 കളുടെ മധ്യത്തിൽ ജപ്പാനിലാണ്‌ ഇതിന്റെ ഉത്ഭവം, ഇതിനെ ആദ്യം രൂപകല്പനം ചെയ്തതും വികസിപ്പിച്ചെടുത്തതും യുകിഹിറോ മാത്സുമോട്ടോ ആണ്‌. പേൾ സ്മാൾടോക്ക്, ഈഫെൽ, ലിസ്പ് തുടങ്ങിയവയാണ്‌ ഇതിനെ സ്വാധിനിച്ച പ്രധാന പ്രോഗ്രാമിങ് ഭാഷകൾ.

ഫങ്ഷനൽ, ഒബ്ജക്റ്റ് ഓറിയന്റഡ്, ഇമ്പെറേറ്റീവ്, റിഫ്ലെക്റ്റീവ് തുടങ്ങിയ പ്രോഗ്രാമിങ്ങ് രീതികളെയെല്ലാം റൂബി പിന്തുണക്കുന്നുണ്ട്. പ്രോഗ്രാമിലെ വാരിയബിളുകൾക്ക് സചേതനമായി അതിന്റെ തരം മാറാനുള്ള ഡൈനാമിക് ടൈപ്പ് സിസ്റ്റം സങ്കേതവും മെമ്മറി തനിയേ പരിപാലിക്കപ്പെടുന്നതും ഇതിന്റെ വിശേഷണങ്ങളിൽ പെടുന്നു, അതിനാൽ തന്നെ ഇത് പൈത്തൺ, പേൾ, ലിസ്പ്, ഡൈലൻ, പൈക്ക്, സി.എൽ.യു. തുടങ്ങിയ ഭാഷകളുമായി സാമ്യത പങ്കുവയ്ക്കുന്നു.

1.8.7 വരെയുള്ള പതിപ്പുകൾ സി യിൽ എഴുതപ്പെട്ട ഒരു സിംഗിൾ-പാസ്സ് ഇന്റർപ്രെറ്റഡ് ഭാഷയായാണ്‌ പ്രത്യക്ഷവൽക്കരിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ റൂബി ഭാഷയ്ക്കുവേണ്ടിയുള്ള നിർദ്ദേശകമൊന്നുമില്ല (specification), അതിനാൽ തന്നെ മൂലരൂപം തന്നെ ഇതിന്റെ പൊതുവായ റെഫെറെൻസ് ആയി എടുക്കുന്നു. 2010 പ്രകാരം മറ്റ് വ്യത്യസ്തങ്ങളായ പ്രത്യക്ഷവൽക്കരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്, യാർവ്, ജെറൂബി, റൂബിനിയസ്, അയൺ‌റൂബി, മാൿ‌റൂബി, ഹോട്ട്‌റൂബി എന്നിവ അവയില്പെടുന്നു. ഇതിൽ അയൺ‌റൂബി, ജെറൂബി, മാൿ‌റൂബി എന്നിവ ജസ്റ്റ്-ഇൻ-ടൈം കമ്പൈലേഷൻ സങ്കേതം ഉപയോഗിക്കുന്നു, മാൿ‌റൂബി എഹെഡ്-ഓഫ്-ടൈം കമ്പൈലേഷനും പിന്തുണക്കുന്നുണ്ട്. വേഗത കുറഞ്ഞ എം.ആർ.ഐ.ക്ക് പകരം 1.9 മുതലുള്ള റൂബിയുടെ പതിപ്പ് യാർവാണ് ഉപയോഗപ്പെടുത്തുന്നത്.

ചരിത്രം[തിരുത്തുക]

ഫങ്ഷനൽ പ്രോഗ്രാമിങ്ങും ഇമ്പെറേറ്റീവ് പ്രോഗ്രാമിങ്ങും തുല്യമായി ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ പ്രോഗ്രാമിങ് ഭാഷ വേണമെന്ന് ആഗ്രഹിച്ച യുകിഹിറോ മാത്സുമോട്ടോയാണ്‌ 1993 ഫെബ്രുവരി 24 ന്‌ റൂബി സൃഷ്ടിച്ചത്.[1] ഇതിനെകുറിച്ച് മസ്തുമോട്ടൊയുടെ വാക്കുകൾ ഇങ്ങനെയാണ്‌, "പേളിനേക്കാൾ ശക്തമായതും പൈത്തണിനേക്കാളും ഒബ്ജക്റ്റ് ഓറിയന്റഡുമായ ഒരു സ്ക്രിപ്റ്റിങ് ഭാഷ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാൽ തന്നെ സ്വന്തമായി ഒന്ന് രൂപകല്പന ചെയ്യാൻ ഞാൻ തീരുമാനിക്കുകയായിരുന്നു".[2]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൂബി_(പ്രോഗ്രാമിങ്_ഭാഷ)&oldid=2499273" എന്ന താളിൽനിന്നു ശേഖരിച്ചത്