റിമാ ദാസ്
Rima Das | |
---|---|
ജനനം | 1982 |
ദേശീയത | Indian |
കലാലയം | കോട്ടൺ യൂനിവേർസിറ്റി പൂനെ യൂനിവേർസിറ്റി |
തൊഴിൽ | സിനിമാ സംവിധാനം, സിനിമാ നിർനമ്മാണം |
അറിയപ്പെടുന്ന കൃതി | വില്ലേജ് റോക്ക്സ്റ്റാർസ് Bulbul Can Sing |
റിമാ ദാസ് ഒരു ആസ്സാമീസ് ചലച്ചിത്രസംവിധായകയും എഴുത്തുകാരിയും നിർമ്മാതാവുമാണ്.[1]. സിനിമാ പ്രവർത്തനത്തിൽ അക്കാദമിക പാരമ്പര്യമില്ലാതെയാണ് സിനിമയിലേക്ക് കടന്നു വന്നത്. ആസ്സാമിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് റിമാ ദാസ് ജനിക്കുകയും വളരുകയും ചെയ്തത്. ആസ്സാമിലും മുംബൈയിലുമാണ് ഇവരുടെ ചലച്ചിത്ര പ്രവർത്തനം. മാൻ വിത്ത് ദി ബൈനോക്കുലർ (അന്തർദൃഷ്ടി)ആണ് ഇവരുടെ ആദ്യത്തെ കഥാചിത്രം(2016). [2] ഈ ചിത്രം തള്ളിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലും (Tallinn Black Nights Film Festival 2016) മാമി മുബൈ ഫിലിം ഫെസ്റ്റിവലിലും (MAMI Mumbai Film Festival) പ്രദർശിപ്പിച്ചു. മുംബൈ ആസ്ഥാനമായ ഫ്ലയിംഗ് റിവർ ഫിലിം (Flying River Films in Mumbai) കമ്പനിയുടെ നേതൃത്വം റിമാ ദാസ് വഹിച്ചിട്ടുണ്ട്. പ്രാദേശികമായ സിനിമാ അനുഭാവികളിലൂടെയാണ് ഈ കമ്പനി നിലനിൽക്കുന്നത്.[3]. വില്ലേജ് റോക്ക്സ്റ്റാർസ് റിമാ ദാസിന്റെ രണ്ടാമത്തെ കഥാ ചിത്രമാണ്. 2017-ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. ഇതിനുപുറമേ മികച്ച ബാലതാരം, മികച്ച ലൊക്കേഷൻ, സൗണ്ട് റെക്കോർഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വില്ലേജ് റോക്ക്സ്റ്റാർസ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.