രാജലക്ഷ്മി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജലക്ഷ്മി
ജനനം (1983-10-13) 13 ഒക്ടോബർ 1983  (39 വയസ്സ്)
തൊഴിൽഗായിക
സജീവ കാലം1994 – ഇതുവരെ
ജീവിതപങ്കാളി(കൾ)അബ്രഹാം കൃഷ്ണൻ (2004–present)
കുട്ടികൾആര്യൻ
ബന്ധുക്കൾരജനി നായർ
രാജലക്ഷ്മി
രാജലക്ഷ്മി

മികച്ച ഗായികയ്ക്കുള്ള 2010- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഗായികയാണ് രാജലക്ഷ്മി[1]. ജനകൻ എന്ന ചലച്ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ എറണാകുളം ജില്ല സ്വദേശമായ രാജലക്ഷ്മി ഏലൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് കേരളാ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദവും നേടി. അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇപ്പോൾ കുടുംബസമേതം തിരുവനന്തപുരം പേരൂർക്കടയിൽ താമസിക്കുന്നു. മലയാളം കൂടതെ ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിർവഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും ആലപിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരളാ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികാപുരസ്കാരം - 2004 (നേരറിയും നേരത്ത്)
  • കേരളാ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് - 2008
  • വയലാർ ചലച്ചിത്രഗാന പുരസ്കാരം - 2010
  • മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2010 (ജനകൻ)
  • കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം - 2015[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-22.
  2. "സംഗീത നാടക അക്കാദമി പുരസ്കാരം; രാജലക്ഷ്മി മികച്ച ഗായിക". മനോരമ. Archived from the original on 2015-03-23. ശേഖരിച്ചത് 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=രാജലക്ഷ്മി_(ഗായിക)&oldid=3789557" എന്ന താളിൽനിന്ന് ശേഖരിച്ചത്