Jump to content

രാജപാളയം നായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജപാളയം (നായ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജപാളയം നായ
രാജപാളയം നായ
Originഇന്ത്യ
Breed statusNot recognized as a breed by any major kennel club.
NotesRecognized by The Kennel Club of India (KCI).
Dog (domestic dog)

ഇന്ത്യൻ ബ്രീഡ് നായ്ക്കളുടെ ഇനമായി kci അംഗീകരിച്ചിട്ടുള്ള ഒരു ഇനവും, വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നതമായ നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌.

ശരീരഘടന

[തിരുത്തുക]

ഏകദേശം 24 മുതൽ 28 ഇഞ്ച് വരെ പൊക്കം വയ്ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 30 കിലോഗ്രാം തൂക്കമുണ്ടാകും. പെണ്ണിന്‌ ആണിന് പെണ്ണിനേക്കാൾ അല്പം കൂടി പൊക്കമുണ്ടാകും. വെളുപ്പ് നിറത്തിൽ മാത്രമേ വംശശുദ്ധിയുള്ള രാജപാളയത്തെ കാണാൻ സാധിക്കുകയുള്ളു .ശരീരമാസകലം ത്വക്കിന് പിങ്ക് നിറമാണ്‌ . പിങ്ക് നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ. വേട്ടപ്പട്ടികളുടെ സ്വഭാവമാണെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം.

മറ്റ് വിവരങ്ങൾ

[തിരുത്തുക]

കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ പിന്നീട് നാടൻ ഇനമായതിനാൽ അവഗണനയിലായിരുന്നു ഈ നായ ജനുസ്സ്. 1980 കളിൽ ചെന്നൈ സെയ്ദാപ്പേട്ടിൽ തുടങ്ങിയ പ്രജനനകേന്ദ്രത്തിൽ രാജപാളയം, ചിപ്പിപ്പാറ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും തമിഴ്നാട്ടിലെ മൃഗസം‌രക്ഷണ വകുപ്പിന്റെ സഹായത്തോടെ 'ഡോഗ് ഷോ'കൾ സംഘടിപ്പിക്കുകയും രാജപാളയം എന്ന ജനുസ്സിനെ ആളുകൾ കൂടുതൽ അറിയാനും തുടങ്ങി. 2005-ൽ ഭാരതീയ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട നായയും രാജപാളയം ആയിരുന്നു. ഈ നാടൻ ജനുസ്സ് അന്യം നിന്നുപോകാതിരിക്കാൻ കെന്നൽ ക്ലബ് ഓഫ് ഇന്ത്യ സേവ് രാജപാളയം എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

കേരളത്തിൽ രാജപാളയത്തെ ലഭിക്കുന്ന ഇടങ്ങൾ

[തിരുത്തുക]

വംശനാശഭീഷണി നേരിടുന്നതായ ജീവജാലങ്ങളുടെ വംശവർദ്ധന ലക്ഷ്യമിട്ട് പ്രമുഖ ജൈവവൈവിദ്ധ്യ വിദഗ്ധൻ ഡോ. ജിതേഷ്ജി യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് പ്രവർത്തിക്കുന്ന 'ഹരിതാശ്രമം' പാരിസ്ഥിതിക ഗുരുകുലം & ഇക്കസഫി ബയോഡൈവേർസിറ്റി ഗവേഷണകേന്ദ്രം എന്ന പ്രസ്ഥാനം 'സേവ് റോയൽ രാജപാളയം ഹൗണ്ട് ' എന്ന പേരിൽ ഒരു രാജപാളയം സംരക്ഷണപദ്ധതി ഒരു ദശാബ്ദക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. ജൈവവൈവിദ്ധ്യത്തെ ആഘോഷമാക്കുക എന്ന പരിസ്ഥിതിദിന ആപ്‌തവാക്യത്തെ സാധൂകരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ജൈവവൈവിദ്ധ്യവിദഗ്ധരും ഡോക്റ്റർമാരുമടങ്ങുന്ന ഈ പരിസ്ഥിതി പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജപാളയം_നായ&oldid=4109992" എന്ന താളിൽനിന്ന് ശേഖരിച്ചത്