രാജപാളയം നായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജപാളയം നായ
Rajapalayam Hound.PNG
രാജപാളയം നായ
ഉരുത്തിരിഞ്ഞ രാജ്യം
ഇന്ത്യ
വർഗ്ഗീകരണം
കെന്നൽ ക്ലബ്ബുകൾ അംഗീകരിക്കാത്ത നായ് ജനുസ്സ്
Notes
Recognized by The Kennel Club of India (KCI).

ഇന്ത്യൻ നാടൻ നായ്ക്കളുടെ വർഗ്ഗത്തിൽപ്പെട്ടതും, വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നതമായ നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌.

ശരീരഘടന[തിരുത്തുക]

ഏകദേശം 20 മുതൽ 25 ഇഞ്ച് വരെ പൊക്കം വയ്ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 25 കിലോഗ്രാം തൂക്കമുണ്ടാകും. പെണ്ണിന്‌ ആണിനെക്കാൾ പൊക്കമുണ്ടാകും. വെളുപ്പ്, ബ്രൗൺ എന്നീ നിറങ്ങളിൽ ഇവയെ കാണാൻ സാധിക്കും. എങ്കിലും പിങ്ക് നിറത്തിനാണ്‌ ഏറ്റവും കൂടുതൽ അഴകുള്ളത്. പിങ്ക്, കറുപ്പ് എന്നീ നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ. വേട്ടപ്പട്ടികളുടെ സ്വഭാവമാണെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം.

മറ്റ് വിവരങ്ങൾ[തിരുത്തുക]

കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ പിന്നീട് നാടൻ ഇനമായതിനാൽ അവഗണനയിലായിരുന്നു ഈ നായ ജനുസ്സ്. 1980 കളിൽ ചെന്നൈ സെയ്ദാപ്പേട്ടിൽ തുടങ്ങിയ പ്രജനനകേന്ദ്രത്തിൽ രാജപാളയം, ചിപ്പിപ്പാറ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും തമിഴ്നാട്ടിലെ മൃഗസം‌രക്ഷണ വകുപ്പിന്റെ സഹായത്തോടെ 'ഡോഗ് ഷോ'കൾ സംഘടിപ്പിക്കുകയും രാജപാളയം എന്ന ജനുസ്സിനെ ആളുകൾ കൂടുതൽ അറിയാനും തുടങ്ങി. 2005-ൽ ഭാരതീയ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട നായയും രാജപാളയം ആയിരുന്നു. ഈ നാടൻ ജനുസ്സ് അന്യം നിന്നുപോകാതിരിക്കാൻ കെന്നൽ ക്ലബ് ഓഫ് ഇന്ത്യ സേവ് രാജപാളയം എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജപാളയം_നായ&oldid=1960749" എന്ന താളിൽനിന്ന് ശേഖരിച്ചത്