ചിപ്പിപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിപ്പിപ്പാറ
Nipper. 14 months old Chippiparai dog.jpg
Originഇന്ത്യ
Breed statusNot recognized as a breed by any major kennel club.
Dog (domestic dog)

ഇന്ത്യയിൽ ജന്മം കൊണ്ട ഒരു വേട്ടനായ ആണ് ചിപ്പിപ്പാറ. മാനുകളെയും കാട്ടുപന്നികളെയും മുയലുകളെയും വേട്ടയാടാനായി ഇവയെ ഉപയോഗിച്ചിരുന്നു. വീട്ടുകാവലിനും ഇവയെ ഉപയോഗിച്ചു വരുന്നു. തമിഴ്നാട്ടിലെ മധുരയിൽ രാജകുടുംബങ്ങൾ രാജത്വത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായി കണ്ട് ഇവയെ വളർത്തിയിരുന്നു[1].

ശരീരപ്രകൃതി[തിരുത്തുക]

മഞ്ഞകലർന്ന ഇളം തവിട്ടു നിറം ,ചുവപ്പു കലർന്ന തവിട്ടു നിറമാണ് , വെള്ളി കലർന്ന ചാരനിറം , ഈ നിറങ്ങളിൽ ഇവയെ കാണാം.ഇടത്തരം വലിപ്പമാണ് ഇവയ്ക്ക്.ഇടകലർന്ന , തിളക്കമാർന്ന , നീളം കുറഞ്ഞ രോമമാണ് ഇവയ്ക്ക്; ചൂട് കാലാവസ്ഥക്ക് അനുയോജ്യമാണ് ഇത്.

സ്വഭാവം[തിരുത്തുക]

പ്രത്യേക ശ്രദ്ധ ആവശ്യമില്ലാത്ത ഒരു നായ ജനുസ്സ് ആണ് ഇത് . ഒരു വേട്ടപ്പട്ടി ആണെങ്കിലും ഇതിന് അധികം വ്യായാമമൊന്നും ആവശ്യമില്ല . ബുദ്ധിയുള്ള ഈ നായ നല്ലൊരു കാവൽ നായ കൂടിയാണ്. ഒരു ഉടമസ്ഥനെ മാത്രം അനുവദിക്കുന്ന നായ എന്നു പറയുമ്പോഴും , ഇടപഴക്കിയാൽ മറ്റുള്ളവരുമായും ഇത് നല്ല രീതിയിൽ പോകും. ചിപ്പിപ്പാറ മനുഷ്യസൗഹൃദം ആഗ്രഹിക്കുന്നു , അതായത് ഇത് ഒറ്റ്പ്പെടലിനെ വെറുക്കുന്നു. വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവയ്ക്ക് മുയലിനെ എളുപ്പത്തിൽ മറികടക്കാൻ കഴിയും.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-07.

പുറത്തെ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിപ്പിപ്പാറ&oldid=3631233" എന്ന താളിൽനിന്ന് ശേഖരിച്ചത്