എസ്. ജിതേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ. സൂപ്പർ-സ്പീഡി കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയൻ. ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ വരയരങ്ങ് എന്ന സാംസ്കാരികകലാരൂപത്തിന്റെ ആവിഷ്കർത്താവ്. ചിത്രകലയെ 'രംഗകല' അഥവാ 'പെർഫോമിംഗ് ആർട്' ആയി ആവിഷ്കരിച്ച് 7000 ത്തിലേറെ വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരനാണ് ഇദ്ദേഹം.https://www.manoramaonline.com/style/style-factor/2019/08/02/speed-cartoonist-jitheshji-interview.html

ക്രിയേറ്റീവ് ആർട്ടായ ചിത്രകലയ്ക്ക് പരമ്പരാഗത ആസ്വാദന രീതികളിൽനിന്ന് വേറിട്ട് അവതരണകലയെന്ന നിലയിൽ നവ്യമായൊരു ആസ്വാദനതലം സൃഷ്ടിക്കുവാൻ ഈ യുവചിത്രകാരന്റെ അതിവേഗ ചിത്രരചനാശൈലിയ്ക്കും 'വരയരങ്ങ്' എന്ന പരീക്ഷണകലാരൂപത്തിനും കഴിഞ്ഞു.വിസ്മയാവഹമായ വേഗത്തിൽ, ചലച്ചിത്രം, ക്രിക്കറ്റ്,സംഗീതം,സാഹിത്യം, രാഷ്ടീയം എന്നിങ്ങനെ വിവിധമേഖലകളിലെ നൂറോളം പ്രശസ്തവ്യക്തികളെ നർമ്മഭാഷണവും കവിതാശകലങ്ങളും മഹത് സന്ദേശങ്ങളും നിറഞ്ഞ രസകരമായ കമന്ററിയുടെ അകമ്പടിയോടെ അവിരാമം വരച്ചവതരിപ്പിക്കുന്ന 'ഓൺ ദ സ്പോട്ട് കാർട്ടൂൺ സ്റ്റേജ്ഷോ' ആണ് ജിതേഷിന്റെ വരയരങ്ങ്. തന്റെ ചിത്രകലാ ഗുരുവായ ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ സ്മരണാർത്ഥം 2008 ജൂണ് 22ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്നാണ് ജിതേഷ് 'വരയരങ്ങ്' എന്ന ചിത്രകലാപ്രസ്ഥാനത്തിന് തുടക്കമിടുന്നത്. കേരളാ ആനിമേഷൻ അക്കാദമി സെക്രട്ടറി, കാർട്ടൂണിസ്റ്റ് ശങ്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൈരളി ടി.വിയിൽ 'വര' എന്ന ഇൻഫോടൈന്മെന്റ് കാർട്ടൂൺ ഷോയുടെ അവതാരകനാണ്. ഒരു ദശാബ്ദക്കാലത്തോളം ചിരിച്ചെപ്പ് കാർട്ടൂൺ മാസികയുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു. 'സൂപ്പർ സ്പീഡി കാർട്ടൂണിംഗ്' എന്ന അതിനൂതന ചിത്രകലാസങ്കേതത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമാണ്. കാൽനൂറ്റാണ്ടോളമായി സ്പീഡ് കാർട്ടൂൺ രംഗത്ത് സജീവസാന്നിധ്യമായ ഈ അതിവേഗചിത്രകാരൻ 'ജിതേഷ്ജി' എന്ന തൂലികാനാമത്തിലാണ് കാരിക്കേച്ചറുകൾ വരയ്ക്കുന്നത്. അഞ്ചുമിനിറ്റുകൊണ്ട് അമ്പത് ലോകപ്രശസ്തരെ അവിരാമം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി

ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോർമിംഗ് കാർട്ടൂണിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്നു.[1] [2]

ജീവിതരേഖ[തിരുത്തുക]

കെ. എൻ. സോമശേഖരൻ നായരുടെയും എം. രമണിയമ്മയുടെയും മകനായി 1974 ഡിസംബർ 30 ന് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കരയിൽ ജനനം. ഭാര്യ: ഉണ്ണിമായ, മക്കൾ : ശിവാനി, നിരഞ്ജൻ

കൃതികൾ[തിരുത്തുക]

  • നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ(കവിതാ സമാഹാരം),
  • കുട്ടിക്കവിതകളും കാർട്ടൂൺ പഠനവും(ബാലസാഹിത്യം)
  • കാർട്ടൂൺ-കാരിക്കേച്ചർ വരയ്ക്കാൻ പഠിക്കാൻ (കാർട്ടൂൺ പഠനം)

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എസ്._ജിതേഷ്&oldid=3209144" എന്ന താളിൽനിന്ന് ശേഖരിച്ചത്