Jump to content

രാഘവൻ അത്തോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:രാഘവൻ അത്തോളി.jpg
Raghavan Atholi
പ്രമാണം:രാഘവൻ അത്തോളി.jpg
തൊഴിൽകവി,ശില്പി
ദേശീയത ഇന്ത്യ
Genreകവിത ശില്പം എഴുത്ത്

ഉത്തരാധുനിക മലയാളസാഹിത്യത്തിലെ പ്രമുഖനായ കവിയും നോവലിസ്റ്റും ശില്പിയുമാണ് (Raghavan Atholi)രാഘവൻ അത്തോളി.[1] ദലിത് അനുഭവങ്ങളിൽനിന്നും സംസ്കാരത്തിൽനിന്നും വാറ്റിയെടുത്ത ബിംബങ്ങളിലൂടെ മൗലികമായ ബിംബാവലികളും ശൈലിയും രൂപപ്പെടുത്തിയ കവിയെന്ന് നിരൂപകനും വിവർത്തകനുമായ കെ. എം. ഷെരീഫ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ഇദ്ദേഹത്തിന്റെ കവിതകളിൽ പ്രകടമാവുന്ന ശക്തമായ ആവിഷ്കാരവും കുരുത്തുറ്റ ബിംബങ്ങളും മലയാളകവിതയിൽ നിലനില്ക്കുന്ന സ്വാധീനമായിരിക്കുമെന്നും എസ്. ജോസഫ്, എം. ആർ. രേണുകുമാർ എന്നിവരുടെ കവിതകളിൽ ഇദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണെന്നും : ദലിത് കവികൾക്ക് വഴി വെട്ടിത്തെളിച്ച് മുന്നേ പറന്ന വിപ്ലവ പക്ഷിയാണ് രാഘവൻ അത്തോളി എന്ന് ഷെരീഫ് നിരീക്ഷിക്കുന്നുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ അത്തോളി എന്ന ഗ്രാമത്തിൽ 1957ൽ ജനനം. കഴിക്കാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ ഇല്ലാതിരുന്നപ്പോഴും അച്ഛൻ ്് താനീമ്മൽ പറോട്ടി കവിതയെ സ്നേഹിച്ചിരുന്നുവെന്നും വിശപ്പിനെ മറക്കാൻ തന്റെ ഹൃദ്യമായ സ്വരത്തിൽ കരുണയും ചണ്ഡാലഭിക്ഷുകിയുമൊക്കെ അച്ഛൻ ചൊല്ലിത്തരുമായിരുന്നുവെന്നും തന്റെ കുട്ടിക്കാലത്തെ കവി അനുസ്മരിക്കുന്നുണ്ട്.[3] തന്നെ കാവ്യലോകത്തേക്ക് നയിച്ച സ്വാധീനം അതാണെന്നും രാഘവൻ പറയുന്നു. നാട്ടിൽ നിന്നു ലഭിച്ച ജാതീയമായ തിക്താനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുമാണ് തീഷ്ണമായ വരികളുടലെടുത്തതെന്നും.. സവർണഭോഗ സാഹിത്യം തൻ്റെ അമ്മയുടെ ഒരു നിശ്വാസത്തിൻ്റെ ഏഴയലത്തു വരില്ലെന്നും കവി പറയുന്നു. ജാതീയവഗണനയുടെയും രാഷ്ട്രീയ പകപോക്കലിൻ്റെയും ജീവിക്കുന്ന രക്തസാക്ഷിയാണ് രാഘവൻഅത്തോളി എന്ന വിശ്വകവി. 1996 ൽ പ്രസിദ്ധപ്പെടുത്തിയ കണ്ടത്തി എന്ന കവിതാസമാഹാരത്തിൽ തുടങ്ങി ചോരപ്പരിശം എന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ് കരസ്ഥമാക്കിയ നോവലിലൂടെ കവിതയും, നോവലും, ലേഖനങ്ങളും, കാർട്ടൂണുകളുമടക്കo 58 ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി പ്രസിദ്ധീകരിക്കാനിനി 300 ൽ പരം കൃതികൾ രചിക്കപ്പെട്ടവയുമുണ്ട്. .കൂടാതെ ചിത്രകലയും, ശില്പവും കൂടെയുണ്ട്. പുഴയിൽ മീൻ പിടിച്ചു വരുമ്പോൾ വഴിയരികിൽ കണ്ട മരക്കുറ്റി എടുത്തു വന്ന് ഇരുമ്പ് കമ്പി മൂർച്ചപ്പെടുത്തിയാണ് ആദ്യ ശില്പം ചെയ്തതെന്നും അയൽവാസികളായ ആശാരികളോട് ഒരു പഴയ ഉളി ചോദിച്ചിട്ട് തന്നില്ലെന്നുo കവിയോർക്കുന്നു. കേരളത്തിനകത്തും പുറത്തുമായി 51 ശില്പ പ്രദർശനങ്ങളും 15000രത്തിലേറെ ശില്പങ്ങളും ചെയ്തു. 1997ൽ ആനയേക്കാൾ വലിപ്പമുള്ള ശില്പം ചെട്ടികുളത്തു നിന്നും PWD എടുത്തു കൊണ്ട് പോയി നശിപ്പിച്ചു കളഞ്ഞു. അതിനെക്കുറിച്ച് ഇന്ന് വരെ സാംസ്ക്കാരിക കേരളത്തിലെ ഒരു സംഘടനയും വ്യക്തിയും ഒരക്ഷരം ഉരിയാടിയില്ല എന്നതാണ്. കോഴിക്കോ ട് നഗരത്തിൽ ശില്പപ നഗരം ക്യാമ്പിൽ 2 തവണയും അപമാനിക്കുന്നതിനു തുല്യമാായി തന്നെ ഒഴിവാക്കിയതിൽ കവിയോടൊപ്പം കോഴിക്കോട്ടെ കലാകാര ന്മാർ പ്രതിഷേധ മറിയിച്ചിരുന്നു . വിഷമിപ്പിച്ചത്. തൻ്റെ 66 മത്തെ വയസ്സിലും എഴുത്തും ശില്പ നിർമ്മാണവുമായി മുന്നോട്ട് നീങ്ങുകയാണ്... തനിക്ക് കലാകാരപെൻഷനു പോലും യോഗമില്ലെന്നും കവി വ്യാകുലപ്പെടുന്നു.

കൃതികൾ

[തിരുത്തുക]

കണ്ടത്തി-1996, പറോട്ടി-2017, കലിയാട്ടം-2006,2014, കത്തുന്നമഴകൾ 2002, ആരാൻ്റെ ചേരികൾ 2004, മൗന ശിലകളുടെ പ്രണയക്കുറിപ്പുകൾ-1997, കൂമ്പാള -2017, മൊഴിമാറ്റം 1999, കറുപ്പെഴുത്തുകൾ -2005, ചേപ്പറ 2015, തിരുവരശ് 2010, കനലോർമ്മകൾ 2001, തീക്കോലങ്ങൾ -2019, മണ്ണുടലുകൾ 2004, ചോരപ്പരിശം2006, ഒറ്റ 2008, ചേല് 2006, ചാവുമഴകൾ 2009, മണ്ണോർമ്മകൾ 2007, കല്ലടുപ്പുകൾ 2001, കുയ്യാന 2000, പറോട്ടി തീക്കോലങ്ങൾ കൂമ്പാള


പുരസ്കാരങ്ങൾ

[തിരുത്തുക]
  • പ്രഥമവൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം - ചോരപ്പരി ശം(നോവൽ)
  • ബോധി ബുക്സ് അക്ഷരോപഹാരം
  • ദ്രാവിഡ രത്ന പുരസ്ക്കാരം - കവിത (കോട്ടയം)

ലളിതകല അക്കാദമി അവാർഡ് ഓണറേറിയം

അവലംബം

[തിരുത്തുക]
  1. https://www.poetryinternational.org/pi/poet/13537/Raghavan-Atholi/en/tile
  2. https://roundtableindia.co.in/lit-blogs/?tag=raghavan-atholi
  3. https://www.newindianexpress.com/cities/kochi/2013/oct/28/Cast-away-in-the-world-of-creativity-530990.html


"https://ml.wikipedia.org/w/index.php?title=രാഘവൻ_അത്തോളി&oldid=3839493" എന്ന താളിൽനിന്ന് ശേഖരിച്ചത്