രസ്ന (നടി)
രസ്ന | |
---|---|
ജനനം | ഫാത്തിമത്ത് രസ്ന Jan 8 , 1994[1] |
തൊഴിൽ | അഭിനേത്രി |
മലയാളം ടി.വി പരമ്പരകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് രസ്ന. മുഴുവൻ പേര്, ഫാത്തിമത്ത് രസ്ന.
ജീവിതരേഖ
[തിരുത്തുക]മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ചു. അമ്മ സാജിത വീട്ടമ്മയായിരുന്നു. പിതാവ് അബ്ദുൾ നാസർ[2] മസ്കറ്റിൽ എയർ കണ്ടീഷനിങ്ങ് മെക്കാനിക്കായിരുന്നു. എന്നാൽ പിതാവ് തങ്ങളെ ഉപേക്ഷിച്ച് പോയതാണെന്നും അദ്ദേഹത്തെ പറ്റി താൻ തെറ്റായ വിവരം മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ നൽകുകയായിരുന്നു എന്നും രസ്ന വെളിപ്പെടുത്തിയിട്ടുണ്ട് [3] സഹോദരി നീനു രസ്നയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയവുമായി കുടുംബത്തിലാർക്കും അകന്ന ബന്ധം പോലുമില്ലായിരുന്നു. ബാങ്ക് ലോൺ തിരിച്ചടവിനായി രസ്നയുടെ ശംബളം ചോദിച്ചതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൾ നാസറിനെതിരെ അമ്മ സാജിത ഗാർഹിക പീഡനത്തിന് കേസ് നടത്തിയിരുന്നു. ഈ കേസിൽ സാക്ഷിയായ രസ്നക്കെതിരെ കോടതിയിൽ ഹാജരാകാത്തതിൽ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതായി രേഖകൾ ഉണ്ട്.
അഭിനയരംഗത്ത്
[തിരുത്തുക]6-ആം തരത്തിൽ പഠിക്കുമ്പൊഴാണ് ആദ്യമായി കാമറക്കു മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലാണ് രസ്ന ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം നിരവധി വേഷങ്ങളണിഞ്ഞു. ടി.വി. പരമ്പര സംവിധായകനായ ഷാജി സുരേന്ദ്രന്റെ അമ്മക്കായ് എന്ന സിനിമയിൽ അഭിനയിച്ചതോടെ മലയാളം ടി.വി. പരമ്പരകളിലേക്കുള്ള അരങ്ങേറ്റമായി. തുടർന്ന് ഏഷ്യാനെറ്റിലെ മെഗാ പരമ്പരയായ പാരിജാതത്തിലെ പ്രശസ്തമായ വേഷം ലഭിച്ചു. ആ സമയത്ത് 12 ആം ക്ലാസിൽ പഠിക്കുകയായിരുന്നു രസ്ന. പിന്നീട് സിന്ദൂരച്ചെപ്പ് എന്ന അമൃത ടി.വി. പരമ്പരയാണ് ചെയ്തത്. പിന്നീട് വേളാങ്കണ്ണി മാതാവ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളും.
പുരസ്കാരങ്ങൾ
[തിരുത്തുക]2011 ൽ 2011 പാരിജാതം എന്ന സിനിമയിലെ അഭിനയത്തിനു ഏഷ്യാനെറ്റ് ടെലിവിഷന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. [4]
Films
[തിരുത്തുക]- Madhuchandralekha (2006)
- Chocolate (2007)
- Kaaryasthan (2010)
- Vellarupravinte Changathi (2011)
- Padachon Porukkatha Thettu
- Pravasiyude Kannuneer
- Aa Vazhi Pokaruthu
TV Serials
[തിരുത്തുക]- Parijatham (Asianet) as Seema & Aruna
- Parijatham ('''Tamil'') - (Vijay TV) as Arundathi & Aarthi
- Parijatha (''Kannada'') - (Suvarna TV) as Arundhati & Aarti
- Ammakkai (Surya TV) as Thushara (Thumbikutty)
- Sree Guruvayoorappan (Surya TV)
- Velankani Mathavu (Surya TV)
- Vadhu (Surya TV) as Gauri
- Panchagni (Kairali TV) as Niyathi
- Nandanam (Surya TV) as Meera
- Vrindavanam (Asianet) as Meera
- Ponnu Polouru Pennu (Amrita TV)
- Sindooracheppu (Amrita TV) as Priyanka
Albums
[തിരുത്തുക]- Chembaka Chellula Penne
- Ninneyum Thedi
- Muhabath
- Ishkin Isai
- Suruma
- Sivanandhini
- Pavizhanilavu
- Sivapriya
- Durgapooja
- Mathira Mathira
റഫറൻസുകൾ
[തിരുത്തുക]- ↑ http://serialactress.com/rasna-malayalam-serial-actress. Retrieved 6 ജൂൺ 2016.
{{cite web}}
: Missing or empty|title=
(help) - ↑ http://malayalam.filmibeat.com/news/05-arrest-warrent-against-actress-rasna-aid0032.html
- ↑ http://timesofindia.indiatimes.com/tv/news/malayalam/I-lied-about-my-father-Rasana/articleshow/36337126.cms
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/and-the-winner-is/article1569254.ece