യോനോ
ദൃശ്യരൂപം
വികസിപ്പിച്ചത് | ഭാരതീയ സ്റ്റേറ്റ് ബാങ്ക് |
---|---|
ആദ്യപതിപ്പ് | 24 നവംബർ 2017 |
പ്ലാറ്റ്ഫോം | ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോർ |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
തരം | പേയ്മെന്റ് ബാങ്കിംഗ് ഓൺലൈൻ ഷോപ്പിംഗ് |
വെബ്‌സൈറ്റ് | https://www.sbiyono.sbi/ |
ഭാരതീയ സ്റ്റേറ്റ് ബാങ്ക് അവതരിപ്പിച്ച ഒരു ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ് യോനോ (YONO) അഥവാ യു ഒൺലി നീഡ് വൺ (You Only Need One). ഉപഭോക്താക്കൾക്ക് തൽക്ഷണം അക്കൗണ്ടുകൾ തുടങ്ങാനും, ഇടപാടുകൾ ഓൺലൈനായി ഷോപ്പിംഗിലേക്ക് എന്നിവ നടത്തുകയും എല്ലാം ഈ ഒരു മൊബൈൽ ആപ് മുഖേന സാധിക്കും.[1]ആൻഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്ഫോമിലും യോനോ ലഭ്യമാണ്.
അവതരണം
[തിരുത്തുക]2017 നവംബർ 25 ന് ഡൽഹിയിൽ ധനകാര്യമന്ത്രി ശ്രീ അരുൺ ജെയ്റ്റ്ലിയാണ് ഈ ആപ്ലിക്കേഷൻ ഔദ്യോഗികമായി അവതരിപ്പിച്ചത്. [2]
സവിശേഷതകൾ
[തിരുത്തുക]ഓൺലൈൻ ഷോപ്പിംഗ്, യാത്രാ ബുക്കിംഗ്, ഓൺലൈൻ ബുക്കിങ്, ഓഫ്ലൈൻ റീട്ടെയിൽ എന്നിവ ഉൾപ്പെടെ 60 ൽപരം ഇ-കൊമേഴ്സ് കമ്പനികളിൽ നിന്നുള്ള സേവനങ്ങൾ യോനോ വാഗ്ദാനം ചെയ്യുന്നു.[3] ബാങ്ക് അക്കൌണ്ട് തുറക്കൽ, ഫണ്ട് ഇടപാടുകൾ, പണമിടപാട് ബിൽ പേയ്മെന്റ്, വായ്പ എന്നിവ പോലുള്ള സാധാരണ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ യോനോ നൽകുന്നു.
അവലംബം
[തിരുത്തുക]- ↑ "SBI launches YONO, an integrated app for financial services". Business Line, The Hindu. 23 November 2017. Retrieved 24 November 2017.
- ↑ "SBI's YONO app promotional sets the right tone". Business Line, The Hindu. 27 November 2017. Retrieved 12 December 2017.
- ↑ "SBI's YONO allows instant saving a/cs, online loans". The Times of India. 24 November 2017. Retrieved 24 November 2017.