യോനെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yonex Co., Ltd.
Public
Traded asTYO: 7906
വ്യവസായംSporting goods
സ്ഥാപിതം1946 (Incorporation June, 1958)
ആസ്ഥാനംTokyo, Japan
Area served
Worldwide
പ്രധാന വ്യക്തി
Ben Yoneyama, Chairman
Kusaki Hayashida, President
ഉത്പന്നംRackets, tennis balls, shuttlecocks, clubs, shoes, apparel, accessories
¥2,227 million (2015)
Subsidiaries'Yonex Corporation', 'Yonex UK Ltd.', 'Yonex GmbH', 'Yonex Taiwan Co., Ltd.', 'Yonex Canada Ltd.', 'Yonex Golf China Co., LTD'
വെബ്സൈറ്റ്www.yonex.com

ബാഡ്മിന്റൺ, ഗോൾഫ്, ടെന്നീസ് എന്നിവയ്ക്കായി റാക്കറ്റുകൾ, ക്ലബ്ബുകൾ, ഷൂകൾ, ഷട്ടിൽ കോക്കുകൾ, ടെന്നീസ് ബോളുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു ജാപ്പനീസ് സ്പോർട്സ് ഉപകരണ നിർമ്മാണ കമ്പനിയാണ് യോനെക്സ്. [1]

ചരിത്രം[തിരുത്തുക]

മത്സ്യബന്ധന വലകൾക്കുള്ള ഫ്ലോട്ടുകൾ (ഉപരിതലത്തിൽ പൊങ്ങിക്കിടക്കാനായി തടിയിൽ നിർമ്മിക്കുന്ന ഗോളങ്ങൾ) നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. [2] 1946 ൽ മിനോരു യോനിയാമയാണ് കമ്പനി സ്ഥാപിച്ചത്. തടിക്ക് പകരം പ്ലാസ്റ്റിക് ഫ്ലോട്ടുകൾ കണ്ടെത്തിയതിനാൽ കമ്പനി പിന്നീട് ഈ വിപണിയിൽ നിന്ന് പുറത്താക്കപ്പെട്ടു. [3] 1957 ൽ യോനിയാമ ഏതാനും ബ്രാൻഡുകൾക്കായി ബാഡ്മിന്റൺ റാക്കറ്റുകൾ നിർമ്മിക്കാൻ തുടങ്ങി. 1961 ആയപ്പോഴേക്കും ആദ്യത്തെ യോനിയാമ ബ്രാൻഡഡ് റാക്കറ്റ് അവതരിപ്പിച്ചു, മറ്റൊരു രണ്ട് വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള വിതരണത്തിനായി ഒരു കയറ്റുമതി കമ്പനി സൃഷ്ടിക്കപ്പെട്ടു. 1969 ൽ കമ്പനി അലുമിനിയം ബാഡ്മിന്റൺ റാക്കറ്റുകൾ നിർമ്മിക്കാൻ തുടങ്ങി. തുടർന്ന് ടെന്നീസ് റാക്കറ്റിലും ഇതേ സാങ്കേതികവിദ്യ കമ്പനി ഉപയോഗിച്ചുതുടങ്ങി. രണ്ട് തരത്തിലുള്ള റാക്കറ്റുകൾക്കും കമ്പനി ഗ്രാഫൈറ്റ് ഷാഫ്റ്റുകൾ പരീക്ഷിക്കാൻ തുടങ്ങിയത് വിപണിയിൽ വലിയ വിജയമായി. 1982-ൽ റെനെക്സ്-സീരീസിൽ ആർ -7, ആർ -10 റാക്കറ്റുകളുമായി പുതിയ വലിപ്പത്തിലുള്ള ടെന്നീസ് റാക്കറ്റുകൾ കമ്പനി പുറത്തിറക്കി. അക്കാലത്ത് മാർട്ടിന നവരത്തിലോവ ആർ -7 ഉപയോഗിച്ച് കളിക്കുകയും ധാരാളം മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. [4]

വളർച്ച[തിരുത്തുക]

ലോക വിപണിയിൽ ഇടം കണ്ടെത്തുന്നതിനായി, 1983 ജൂലൈയിൽ കാലിഫോർണിയയിലെ ടോറൻസിൽ യോനെക്സ് കോർപ്പറേഷൻ സ്ഥാപിതമായി. 1992 ൽ യോനെക്സ് വൈഡ് ബോഡി ബാഡ്മിന്റൺ റാക്കറ്റ് "ഐസോമെട്രിക് 500" അവതരിപ്പിച്ചു. ഇത് റാക്കറ്റുകൾക്ക് വലിയ സ്ട്രൈക്കിംഗ് ഉപരിതലം നൽകി. ഇതേത്തുടർന്നു മറ്റ് നിർമ്മാതാക്കളും "സ്ക്വയർ-ഹെഡ്" അല്ലെങ്കിൽ ഐസോമെട്രിക് ഡിസൈനുകൾ വിപണിയിലിറക്കാൻ തുടങ്ങി. 1994 ൽ ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഇടംനേടി. മലേഷ്യൻ ബാഡ്മിന്റൺ അസോസിയേഷൻ, ബാഡ്മിന്റൺ സ്കോട്ട്ലൻഡ്, ബാഡ്മിന്റൺ ഇംഗ്ലണ്ട്, ബാഡ്മിന്റൺ അയർലൻഡ്, ബാഡ്മിന്റൺ വെയിൽസ് എന്നിവ പോലുള്ള ലോകമെമ്പാടുമുള്ള ദേശീയ ബാഡ്മിന്റൺ അസോസിയേഷനുകൾക്കായി യോനെക്സ് വസ്ത്രങ്ങൾ, കായിക ഉപകരണങ്ങൾ എന്നിവ നൽകുന്നു.

യോനെക്സ് റാക്കറ്റുകൾ ഉപയോഗിക്കുന്ന താരങ്ങൾ[തിരുത്തുക]

പുരുഷ താരങ്ങൾ[തിരുത്തുക]

വനിതാ താരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.yonex.com/
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
  3. http://www.yonex.co.jp/company/en/about/history/
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
"https://ml.wikipedia.org/w/index.php?title=യോനെക്സ്&oldid=3807855" എന്ന താളിൽനിന്ന് ശേഖരിച്ചത്