യു.എൻ റഷ്യൻ ഭാഷ ദിനം
ദൃശ്യരൂപം
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ജൂൺ ആറാം തീയതി റഷ്യൻ ഭാഷ ദിനമായി ആചരിച്ചു വരുന്നു. [1]
യു.എൻ റഷ്യൻ ഭാഷ ദിനം | |
---|---|
തിയ്യതി | June 6 |
അടുത്ത തവണ | 6 ജൂൺ 2025 |
ആവൃത്തി | വാർഷികം |
ബന്ധമുള്ളത് | ലോക മാതൃഭാഷാദിനം, യു.എൻ അറബി ഭാഷാ ദിനം, യു.എൻ ചൈനീസ് ഭാഷ ദിനം, യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം, യു.എൻ ഫ്രഞ്ച് ഭാഷ ദിനം, യു.എൻ റഷ്യൻ ഭാഷ ദിനം |
ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
വിഖ്യാത കവിയും ആധുനിക റഷ്യൻ ഭാഷയുടെ പിതാവുമായി അറിയപ്പെടുന്ന അലക്സാണ്ടർ പുഷ്കിൻന്റെ ജന്മദിനമായതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ , News Release UN launches new initiative to promote multilingualism. Retrieved 2011-04-23.